Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

അമേരിക്കന്‍ മലയാളികളുടെ ശബ്ദം ആവണം ഫോമ (അനു സുകുമാര്‍)

Picture

കഴിഞ്ഞ കാലയളവില്‍ ഫ്‌ലോറിഡ, അറ്റ്‌ലാന്റ, നോര്‍ത്ത് കരോലിന, ടെന്നസി എന്നീ സംസ്ഥാനങ്ങള്‍ ചേര്‍ന്ന് സൗത്ത് ഈസ്റ്റ് റീജിയന്‍ വൈസ് പ്രസിഡണ്ട് ആയിരുന്നു ഞാന്‍. 2014 ല്‍ 9 അസോസിയേഷനുമായി തുടങ്ങി 15 അസ്സോസിയേഷന്‍ ആയിട്ടാണ് സൗത്ത് ഈസ്റ്റ് റീജിയന്‍ മാറ്റിയത്. പിന്നീട് ഫ്‌ലോറിഡ മാത്രമായി ഒരു റീജിയന്‍ ആവുകയും ബാക്കി ഉള്ളവ ചേര്‍ന്ന് സൗത്ത് ഈസ്റ്റ് റീജിയന്‍ ആവുകയും ചെയ്തു.

ഫോമ അമേരിക്കന്‍ മലയാളികളുടെ മുഴുവന്‍ ശബ്ദം ആയി മാറണം എന്ന അഭിപ്രായം ആണ് എനിക്ക്. കാലാകാലങ്ങളില്‍ ചിലര്‍ അതിന്റെ ഭരണ സാരഥ്യം നിര്‍വഹിക്കുന്നു എന്നല്ലാതെ മുഖ്യധാര പ്രശ്ങ്ങളില്‍ സജീവമായി ഫോമ ഇറങ്ങുന്നില്ല എന്ന് പറയാം. ചെറുപ്പക്കാര്‍ക്ക് കൂടുതല്‍ അവസരം കൊടുക്കുകയും അത് വഴി കൂടുതല്‍ പുതിയ ആശയങ്ങള്‍ സംഘടനയിലേക്ക് കൊണ്ട് വരുകയുമാണ് വേണ്ടത്. എന്ത് കൊണ്ടാണ് രണ്ടും മൂന്നും തലമുറ സംഘടനയില്‍ നിന്നും മാറി നില്‍ക്കുന്നത് എന്ന് ചിന്തിക്കണം. എന്തേ നിങ്ങളുടെ കുട്ടികളെ ഒന്നും സംഘടനയില്‍ കാണാത്തത് എന്ന് നേതാക്കള്‍ വിശദീകരിക്കണം. നാളെ എന്റെ കുട്ടികള്‍ക്ക് ഫോമയില്‍ വന്നാല്‍ എന്താണ് പ്രയോജനം, അവരെ ഏത് രീതിയില്‍ ഈ സംഘടനയില്‍ പ്രവര്‍ത്തിപ്പിക്കാം എന്നതില്‍ എനിക്ക് ആശങ്കയുണ്ട്. ഫാമിലി കണ്‍വെന്‍ഷന്‍ എന്ന് പറയുമ്പോഴും എത്ര പേരാണ് ശരിക്കും ഫാമിലിയെ ഈ കണ്‍വെന്‍ഷന് കൊണ്ട് വരുന്നത്? പല നേതാക്കള്‍ പോലും അവരുടെ ഫാമിലിയെ അകറ്റി നിര്‍ത്തുന്നത് ഈ സംഘടനയോട് ചെയ്യുന്ന തെറ്റാണ് എന്ന് പറയണം.

പുതിയ പ്രദേശങ്ങളിലേക്ക് സംഘടന വ്യാപിപ്പിക്കണം. കൂടുതല്‍ ചെറുപ്പക്കാരെ ഇതിലേക്ക് ആകര്ഷിക്കുവാനുള്ള പരിപാടികള്‍ ആസൂത്രണം ചെയ്യണം. ചെറുപ്പക്കാരെ ഭരണത്തിലെറ്റി സീനിയര്‍ നേതാക്കള്‍ മാര്‍ഗ്ഗദര്‍ശികള്‍ ആയി മാറി നില്‍ക്കണം. മുഖ്യധാരാ പ്രശ്ങ്ങളില്‍ സജ്ജീവമായി ഫോമ ഇടപെടണം. അമേരിക്കയില്‍ ജീവിക്കുന്ന മലയാളികള്‍ക്ക് പണം അല്ല വേണ്ടത് മറിച്ചു അവന് ഒരു പ്രശ്‌നം വരുമ്പോള്‍ അവന്റെ ഒപ്പം നില്‍ക്കാന്‍ ശക്തിയുള്ള ഒരു സംഘടന ആണ്. കഴിവുള്ളവരെ രണ്ട് കൈയ്യും നീട്ടി സ്വീകരിക്കണം. അത് പോലെ രണ്ടും മൂന്നും തലമുറയില്‍പെട്ടവര്‍ക്ക് കൂടുതല്‍ അവസരം കൊടുക്കണം. രേഖ നായര്‍ ഫോമയുടെ അഭിമാനം ആണെന്ന് നിസ്സംശയം പറയാം.

കോളേജ് യൂണിവേഴ്‌സിറ്റി തലത്തില്‍ ഫോമ സ്റ്റുഡന്റസ് ഫോറം രൂപീകരിക്കുന്നത് തീര്‍ച്ചയായും അഭിനന്ദനം അര്‍ഹിക്കുന്നു. നാട്ടില്‍ നിന്നും അമേരിക്കയില്‍ എത്തിയ ശേഷം രാഷ്ട്രീയം കളിക്കാനുള്ള വേദി ആവരുത് ഇവിടെ ഉള്ള ദേശിയ സംഘടനകള്‍. ഫോമ എന്ന സംഘടന സാധാരണ മലയാളി കുടുംബത്തില്‍ എത്ര മാത്രം സ്വാധീനിക്കാന്‍ കഴിയും എന്നതിനെ കുറിച്ചും ചിന്തിക്കണം. പുതിയ ആളുകള്‍ക്ക് വേണ്ടി പഴയ ആളുകള്‍ മാറി കൊടുക്കണം. രണ്ടും മൂണും തലമുറ മുഖ്യധാരയില്‍ നിലനിര്‍ത്തണം. അവരുടെ ആശയങ്ങള്‍ കൂടി പ്രാബല്യത്തില്‍ വരുത്തണം. അപ്പോള്‍ ഫോമ വളരും, ദേശിയ സംഘടന ആവും, എല്ലാവരും അംഗീകരിക്കും. അത് കാണുവാന്‍ വേണ്ടി ഞാന്‍ കാത്തിരിക്കുന്നു...

രണ്ട് വര്‍ഷത്തെ പ്രവര്‍ത്തനത്തിന്റെ ഒരു പര്യവസാനം മാത്രം ആവണം കണ്‍വെന്‍ഷന്‍. അത് എവിടെ വെച്ച് നടത്തണം എന്ന് തീരുമാനിക്കേണ്ടത് തിരഞ്ഞെടുക്കപ്പെടുന്ന കമ്മിറ്റി ആവണം. എല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കും എന്റെ വിജയാശംസകള്‍. ഏവരെയും ചിക്കാഗോയില്‍ കാണാം എന്ന പ്രതീക്ഷയില്‍ നിര്‍ത്തട്ടെ.

അനു സുകുമാര്‍- (മുന്‍ RVP, സൗത്ത് വെസ്റ്റ് റീജിയന്‍)Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code