Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഫ്രാങ്ക്ഫര്‍ട്ട് അന്തരാഷ്ട്ര എയര്‍പോര്‍ട്ടിന് ക്രമാതീത വളര്‍ച്ച   - ജോര്‍ജ് ജോണ്‍

Picture

ഫ്രാങ്ക്ഫര്‍ട്ട്: ജര്‍മനിയിലെ ഏറ്റവും വലിയ അന്തരാഷ്ട്ര എയര്‍പോര്‍ട്ടായ ഫ്രാങ്ക്ഫര്‍ട്ടിന് ക്രമാതീത വളര്‍ച്ച. കഴിഞ്ഞ വര്‍ഷം 2017 ല്‍ 4.6 മില്യണ്‍ യാത്രക്കാരായിരുന്നത് ഈ വര്‍ഷം 2018 മെയ് മാസം വരെ 6.1 മില്യണ്‍ യാത്രക്കാരായി ഉയര്‍ന്നു. ഇത് 9.5 ശതമാനം വര്‍ദ്ധനവാണ്. ഈ വര്‍ഷം മൊത്തം 7.0 മില്യണ്‍ യാത്രക്കാര്‍ വരുമെന്നാണ് കണക്കാക്കുന്നതെന്ന് ഫ്രാങ്ക്ഫര്‍ട്ട് എയര്‍പോര്‍ട്ട് ബോസ് സ്‌റ്റെഫാന്‍ ഷൂള്‍ട്ടെ മാദ്ധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.


ടെര്‍മിനല്‍ 1 സി ഹാളില്‍ വരുന്ന യാത്രക്കാര്‍ക്ക് പുതിയ സ്‌കൈലൈന്‍ അതിവേഗ ഇലക്ട്രിക് ട്രെയിന്‍ കണക്ഷനിലൂടെ ടെര്‍മിനല്‍ 2 വിലേക്ക് പോകാം. ഈ പുതിയ ടെര്‍മിനല്‍ കണക്ഷനിലൂടെ യാത്രക്കാര്‍ക്ക് ടെര്‍മിനല്‍ 2 ല്‍ നിന്ന് പുറപ്പെടുന്ന കണക്ഷന്‍ ഫ്‌ളൈറ്റ്
നഷ്ടപ്പെടാതെ യാത്ര ചെയ്യാന്‍ സാധിക്കും.


അതുപോലെ ടെര്‍മിനല്‍ 2 ല്‍ എത്തൂന്ന യാത്രക്കാര്‍ക്ക് ടെര്‍മിനല്‍ 1 ലേക്ക് രണ്ട് സ്‌കൈലൈന്‍ അതിവേഗ ഇലക്ട്രിക് ട്രെയിന്‍ കണക്ഷനുകള്‍ ഉപയോഗിക്കാം.
ഇത് അന്തരാഷ്ട്ര യാത്രക്കാര്‍ക്ക് രണ്ട് ടെര്‍മിനുകളില്‍ നിന്നും പുറപ്പെടുന്ന കണക്ഷന്‍ ഫ്‌ളൈറ്റുകള്‍ നഷ്ടപ്പെടാതെ യാത്ര ചെയ്യാന്‍ വളരെയേറെ പ്രയോജനപ്പെടും.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code