Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

തമ്പ്രാനും ചക്കിയും (ചേറുശ്ശേരി അനിയൻ വാരിയർ)

Picture

എല്ലാരും ചെയ്യണപോലെ ഏനും 
ഒത്തൊരു പെണ്ണിനെ മിന്നുകെട്ടി 
താമസിയാതെ  തൊടങ്ങി ചർദ്ദി 
ഏനൊന്നും ചെയ്തതോണ്ടല്ല , തിട്ടം !

 

കറമ്പൻകൊറവനെ ഏന്ബേണ്ട
എന്നും പറഞ്ഞു ശപിച്ചിടുന്നു ...
എന്നേക്കാള്‍  മേനികറുത്ത പെണ്ണ് 
ആരുമേ  കെട്ടാതെ   നിന്ന  പെണ്ണ് !

 

കറമ്പിയാണെങ്കിലും ഒത്തമേനി :
മോന്തിമയങ്ങിയാല്‍ ചുന്ദരിയാ ..
നല്ലനേരാണേല് പിഡിടിച്ചുകൂട്ടാം ...
പള്ളേല് കള്ള് നിറച്ച്‌ചെന്നാല്‍ !  

 

തട്ടിയും മുട്ടിയും പത്തുമാസം 
ആയതും ഓളക്ക്‌ പേറ്റുനോവ്‌ ...
നന്നെവെളുത്തോരു തങ്കക്കട്ടി 
മോളിലെ തമ്പ്രാനറിഞ്ഞുതന്നു !

.............................. ...........

 

വാസനസോപ്പുകള്‍ തന്നശേഷം 
വേഗം കുളിച്ചൊരു ചുന്ദരിയായ് 
ഞാന്‍തന്ന പുത്തനുടുപ്പുമിട്ട് 
വേഗം വരിക അരമനയില്‍ ...

 

എണ്ണമൈലീന്നു വിളിച്ചു തമ്പ്രാൻ 
മേനീലു തൊട്ടതും മിന്നലായി ...
മേനിമുഴുക്കെ കുളിരുകോരി 
രോമങ്ങളെല്ലാം എഴുന്നുനിന്നു !

 

തമ്പ്രാനെ കാണുമ്പോ ഏൻ്റെയുള്ളീ
എന്തോ നുരഞ്ഞു പതഞ്ഞിടുന്നു ...
നന്നെവെളുത്തു ഉരുണ്ടതമ്പ്രാൻ 
മീശയുരുമ്മണു മേനിയാകെ .

 

പിന്നെയുംപിന്നെയും ഞാങ്ങരണ്ടും 
തൊട്ടും തലോടീം കയ്ഞ്ഞുവന്നു .
കെട്ടും കുരവയും പുലക്കുടീല് 
തീറ്റേം കുഡിയും അരമനേലും ...

 

ഐസിട്ടവെള്ളം കുഡിചിടുമ്പോ 

പൂമികറങ്ങി സുവര്‍ക്കമാകും .

തമ്പ്രാന്‍റെ  ദേഹം  മുഴുവനും എന്‍ 

നാവോണ്ട്  നന്നായി  നക്കിതോര്‍ത്തും .

 

തമ്പ്രാന്‍റെ  നിര്‍ബന്ധമേറിടുമ്പോ 

മോളില്കേറി  കിടക്കും  ഏന്

പഞ്ഞ്യല്ല , തമ്പുരാന്‍ വെണ്ണയാണ് ....

ഏത്ര കെടന്നാലും  മതിവരില്ല ...

 

താഴെക്കിറങ്ങുവാന്‍ നോക്കിയാല് 

തമ്പ്രാന്‍റെ  കയ്യ്  തടഞ്ഞുവെക്കും

ഒന്നുമയങ്ങുവാന്‍  നോക്കിയാല്  ...

പൊന്നിന്‍വിരലോണ്ടു  പിച്ചുകിട്ടും .

 

ഒക്കാത്ത പൂതിയായ്‌ ഏന്‍റെയുള്ളീ ...

തമ്പ്രാനിനിയെന്നും എന്‍റെയാട്ടെ ...

ഏനെന്‍റെ  മോകം കടിച്ചമര്‍ത്തി 

എല്ലാം തരില്ലലോ  തൈവംതമ്പ്രാന്‍ 

............................. .................

 

എന്‍തങ്കക്കട്ടയെ കൊഞ്ചുവാനായ്
ഏനൊന്നുതൊട്ടുതലോടിടുമ്പോ ...
കൈവെട്ടും ഏനെന്നുരച്ചുകൊണ്ട് 
പത്തിവിടര്‍ത്ത്യാടും കറമ്പിയോള് !

 

ഞാനെന്തുചെയ്യണമെന്നുരക്ക് ...
നിന്നെവിട്ടിട്ടു ഏൻ പോണമെന്നോ !
ഏനെന്‍റെ വീട്ടീന്ന് എiങ്ങുപോകാന്‍ 
നീയല്ലേ വീട്ടീന്ന് പോയിടേണ്ടീ ... ?

 

വേറൊരു പെണ്ണിനെ മിന്നുകെട്ടി 
ഏനെന്‍റെ വീട്ടീ കയിഞ്ഞുകൊള്ളാം 
ആ പൂതി വേണ്ടാ , കരിങ്കുറവാ 
അരമനവിട്ടു ഏന്‍ എങ്ങുമില്ല .

 

ഏനെ കാണുന്നോര് എല്ലാപേരും 
കഷ്ടം വരയ്ക്കണ് എന്തിനാവോ !
ചക്രത്തിൽപെട്ട കുമാരനെപ്പോൽ *
പുറത്തുവരാതെ കറങ്ങണ് ... ഏൻ .


(...* അഭിമന്യു പത്മവ്യൂഹത്തില്‍ )

C. S. Sankara Warrier, Anubhuti Cherussery 680 306Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code