Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

കാശ്മീര്‍ ടു കേരള സോഷ്യല്‍ ഫൗണ്ടേഷന്‍ അവാര്‍ഡ് ഡോ മേജര്‍ നളിനി ജനാര്‍ദ്ദനന്

Picture

ഇന്ത്യന്‍ ആര്‍മിയില്‍ മേജര്‍ റാങ്കില്‍ വനിതാ മെഡിക്കല്‍ ഓഫീസറായി മഹത്തായ സേവനമനുഷ്ഠിച്ച ഡോ. (മേജര്‍) നളിനി ജനാര്‍ദ്ദനന്‍ രാജ്യസേവനത്തിലും ആതുരസേവനത്തിലും സാഹിത്യത്തിലും സംഗീതത്തിലും വ്യക്തിമുദ്ര പതിപ്പിച്ച മലയാളിയാണ്. ഈ വര്‍ഷത്തെ ശ്രേഷ്ഠ വനിതാ മെഡിക്കല്‍ ഓഫീസര്‍ക്കുള്ള കാശ്മീര്‍ ടു കേരള സോഷ്യല്‍ ഫൗണ്ടേഷന്‍ (K&KSF) അവാര്‍ഡ് ഡോ. (മേജര്‍) നളിനി ജനാര്‍ദ്ദനന് ബോംബെയിലെ ലീലാഹോട്ടലില്‍ വെച്ചു നടന്ന വര്‍ണ്ണശബളമായ ചടങ്ങില്‍ വെച്ച് ശ്രീനഗറിലെ (കാശ്മീര്‍) എം.എല്‍.എ. മുബാരക്ക് ഗുല്‍ പ്രദാനം ചെയ്തു.

ചടങ്ങില്‍ വിശിഷ്ടാതിഥികളായിരുന്ന പൂര്‍വ്വപ്രധാനമന്ത്രിയുടെ ഉപദേഷ്ടാവായ ടി. കെ. എ. നായര്‍, കെ.ടി.സി. മാനേജിംഗ് പാര്‍ട്‌നര്‍ പി. വി. ഗംഗാധരന്‍, പൂര്‍വ്വ യു.എന്‍. അമ്പാസിഡര്‍ ടി. പി. ശ്രീനിവാസന്‍, മറിയാനാഗള്‍ഫ് ട്രേഡിംഗ് ചെയര്‍മാര്‍ സഫര്‍ വക്കീല്‍, പൂര്‍വ്വ ജെ. എന്‍.പി.ടി. ചെയര്‍മാന്‍ എന്‍. രാധാകൃഷ്ണന്‍, ഉദ്യോഗപതി എസ്.ആര്‍.പിള്ള തുടങ്ങിയവര്‍ ഡോ. (മേജര്‍) നളിനി ജനാര്‍ദ്ദനനെ അഭിനന്ദിച്ചു.

എസ്.എസ്.എല്‍.സിക്ക് കേരളത്തില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക്, മലയാളം വിഷയത്തിനു ലഭിച്ചതിനാല്‍, പനമ്പിളി സ്മാരക സ്വര്‍ണ്ണമെഡലും ഏറ്റവും നല്ല എഴുത്തുകാരിക്കുള്ള കഥാ അവാര്‍ഡും യുണൈറ്റഡ് റൈറ്റേഴ്‌സ് അസോസിയേഷന്റെ ഫെല്ലോഷിപ്പും രാജ്യസ്‌നേഹത്തിനുള്ള ‘ജ്വാലാ പാട്രിയോട്ട്’ അവാര്‍ഡും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ (IMA)യുടെ ആരോഗ്യം സാഹിത്യ അവാര്‍ഡും ശ്രേഷ്ഠഗായികയ്ക്കുള്ള പത്മശ്രീ സുകുമാരി കലാപ്രതിഭാ അവാര്‍ഡും മഹത്തായ ആതുരസേവനത്തിനുള്ള സ്‌മൈല്‍ പ്ലസ് ഗ്ലോബല്‍ അവാര്‍ഡും കലാസാഹിത്യ സാംസ്ക്കാരികരംഗത്ത് അതുല്യസേവനത്തിനുള്ള ‘വനിതാരത്‌നം’ അവാര്‍ഡും മറ്റു നിരവധി ബഹുമതികളും ഇതിനകം ലഭിച്ചിട്ടുണ്ട്. ഇന്ത്യയിലെ പല നഗരങ്ങളിലുള്ള മലയാളി സംഘടനകളും മറ്റു കലാ-സാഹിത്യ-സാംസ്ക്കാരിക സംഘടനകളും ഡോ. നളിനിയെ ആദരിച്ചിട്ടുണ്ട്.

ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ മെഡിക്കല്‍ ക്യാമ്പുകള്‍, നിരാലംബര്‍ക്കുവേണ്ടിയുള്ള സൗജന്യ വൈദ്യശുശ്രൂഷകള്‍, മെഡിക്കല്‍ സെമിനാറുകള്‍ എന്നിവ നടത്തുന്നതില്‍ വിലയേറിയ പങ്കുവഹിച്ചിട്ടുണ്ട്. കൈരളി ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ (പൂന) ആര്‍മി വൈഫ്‌സ് വെല്‍ഫേര്‍ അസോസിയേഷന്‍ (അണണഅ) പോലുള്ള പല സംഘടനകള്‍ വഴിയും സാമൂഹ്യസേവനം നടത്തി ആരോഗ്യസംരക്ഷണത്തിനും കുടുംബക്ഷേമത്തിനും രോഗനിര്‍മ്മാര്‍ജ്ജനത്തിനും മറ്റും വേണ്ട പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്.

കേരളത്തിനകത്തും പുറത്തുമുള്ള ധാരാളം പ്രസിദ്ധീകരണങ്ങളില്‍ വൈദ്യശാസ്ത്രപരമായ ലേഖനങ്ങളും, സംഗീതം, ഭക്തി എന്നീ വിയങ്ങളെപ്പറ്റിയുള്ള ലേഖനങ്ങളും കഥകളും കവിതകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പല പ്രസിദ്ധീകരണങ്ങളിലും ആരോഗ്യസംബന്ധമായ വിഷയങ്ങളെപ്പറ്റി സ്ഥിരം പംക്തികള്‍ കൈകാര്യം ചെയ്യുന്നുണ്ട്. പതിനെട്ടോഷം ഗ്രന്ഥങ്ങളുടെ രചയിതാവാണ്. അതില്‍ ഒരു ഡസനോളം പുസ്തകങ്ങള്‍, വൈദ്യശാസ്ത്രപരമായ വിഷയങ്ങളെപ്പറ്റി സാധാരണക്കാര്‍ക്കു വേണ്ടി എഴുതിയതാണ്. ‘ഐശ്വര്യദര്‍പ്പണ’മെന്ന സാഹിത്യ സാംസ്ക്കാരിക കുടുംബ മാസികയുടെ പ്രധാന പത്രാധിപരെന്ന നിലയില്‍ നൂറുകണക്കിനു എഴുത്തുകാരെ പ്രോത്സാഹിപ്പിച്ചു. ആകാശവാണിയിലും ദൂരദര്‍ശനിലും മറ്റും വന്ന അഭിമുഖ പരിപാടികള്‍ക്കു പുറമെ മഹിളാരത്‌നം, പ്രദീപം, സ്ത്രീധനം തുടങ്ങിയ മാസികയില്‍ അഭിമുഖ സംഭാഷണങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സാഹിത്യം, സംഗീതം ആതുരസേവനം എന്നിങ്ങനെ വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചതിനാല്‍, ഏഷ്യന്‍-അമേരിക്കന്‍ ഹൂയിസ്ഹൂ, റഫ്‌റന്‍സ് ഇന്ത്യ ഹൂയിസ്ഹൂ, കേരള ഗ്രന്ഥകാര ഡയറക്ടറി തുടങ്ങിയ ജീവചരിത്ര പുസ്തകങ്ങളില്‍ ഡോ. മേജര്‍ നളിനി ജനാര്‍ദ്ദനന്റെ ജീവചരിത്രം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ആകാശവാണിയുടെയും ദൂരദര്‍ശന്റെയും അംഗീകാരം നേടിയ ഗായികയാണ്. ഇന്ത്യയിലെ പ്രധാനപ്പെട്ട നഗരങ്ങളിലും സംഗീതപരിപാടികള്‍ നടത്തിയിട്ടുണ്ട്. രാജസ്ഥാനി, ഹിന്ദി, ഉറുദു, മലയാളം എന്നീ ഭാഷകളില്‍ ഭക്തിഗാനങ്ങളുടെയും ഗസലുകളുടെയും സിനിമാഗാനങ്ങളുടെയും (ഹിന്ദി, മലയാളം കരോക്കെ) മറ്റുമായി പത്തു സംഗീത ആല്‍ബങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട്. ജമ്മു, ശ്രീനഗര്‍, കട്ടുവാ, ജലന്തര്‍, സാഗര്‍, ജോദ്പൂര്‍, ഹൈദരാബാദ്, ഔറംഗബാദ്, പൂന, കണ്ണൂര്‍ എന്നീ സ്ഥലങ്ങളിലെ ആകാശവാണി കേന്ദ്രങ്ങളില്‍ സംഗീതത്തിന്റെയും ആരോഗ്യ-വിഷയ പ്രഭാഷണങ്ങളുടെയും നിരവധി പരിപാടികള്‍ നടത്തിയിട്ടുണ്ട്.

ഡോ. നളിനിയോടൊപ്പം വിവിധ സാമൂഹ്യ സേവനരംഗങ്ങളില്‍ ഈ വര്‍ഷത്തെ കെ.ആന്റ് കെ സോഷ്യല്‍ ഫൗണ്ടേഷന്റെ അവാര്‍ഡുകള്‍ ഫിലിം ഡയറക്ടര്‍ പി. മധു, ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് കേരള മനോജ് ഏബ്രഹാം (IPS) ഹരിശങ്കര്‍ ഐപിഎസ് (ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പോലീസ് ബാംഗ്ലൂര്‍), ബോബി ചെമ്മണ്ണൂര്‍ (എം.ഡി. ചെമ്മണ്ണൂര്‍ ഗ്രൂപ്പ്), അനില്‍ രാധാകൃഷ്ണന്‍ (സി.ഇ.ഒ. അഡാനി ലോജിസ്റ്റിക്ക്), ഷാസിയ ബഷീര്‍ (കാശ്മീരി ഗായിക) എന്നിവര്‍ക്കും ലഭിച്ചു.

കാശ്മീര്‍ ടു കേരള സോഷ്യല്‍ ഫൗണ്ടേഷന്റെ ദേശീയ പ്രസിഡന്റ് അലക്‌സാണ്ടര്‍ പ്രിന്‍സ് വൈദ്യനാണ്. ഡൈ. കരണ്‍സിംഗ്, ഡോ. ഫറൂക്ക് അബ്ദുള്ള, പരേതനായ സ്വരാജ്‌പോള്‍, ഫിലിം അഭിനേതാവ് വിവേക് ഒബ്‌റോയ്, കേരളാ മുഖ്യമന്ത്രി പിണറായി വിജയന്‍, പൂര്‍വ്വ കര്‍ണ്ണാടക മുഖ്യമന്ത്രി ബി.എസ്. യദ്യൂരപ്പ തുടങ്ങിയ പ്രമുഖര്‍ ഈ സംഘടനയുടെ അഭ്യുദയകാംക്ഷികളാണ്.

Picture2

Picture3

Picture

Picture

Picture



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code