ഇന്ന് എല്ലാ പ്രശ്നങ്ങളും മറന്ന് ദിലീപ് മഞ്ജുവിന്റെയും കുടുംബത്തിന്റെയും അരികിലെത്തി. മഞ്ജുവിന്റെ അച്ഛന് മാധവന് വാര്യരുടെ വിയോഗ വേളയിലാണ് ദിലീപ് മകള്‍ മീനാക്ഷിയുമൊത്ത് അന്ത്യോപചാരമര്‍പ്പിക്കാന്‍ എത്തിയത്. മഞ്ജുവിന്റെ പുള്ളിലെ വസതിയില്‍ എത്തിയ ദിലീപും മീനാക്ഷിയും മഞ്ജുവിന്റെ കുടുംബത്തിനെ ആശ്വസിപ്പിച്ചു. ഏതാണ്ട് ഒരു മണിക്കൂറോളം അവര്‍ അവിടെ ചെലവഴിച്ചു.
കാന്‍സര്‍ രോഗബാധിതനായിരുന്ന മഞ്ജുവിന്റെ അച്ഛന് വളരെക്കാലമായി അതിനുള്ള ചികിത്സയിലായിരുന്നു. കഴിഞ്ഞ കുറച്ചു മാസങ്ങളായി രോഗം തീവ്രമായിരുന്നു. മഞ്ജുവിന്റെ അമ്മ ഗിരിജാ മാധവനും ഒരു കാന്‍സര്‍ സര്‍വൈവര്‍ ആണ്. മാതാപിതാക്കള്‍ രണ്ടു പേരും കാന്‍സറിന്റെ കരങ്ങളില്‍ പെട്ട് പോയത് കണ്ടത് കൊണ്ടാവാം, കാന്‍സര്‍ പ്രതിരോധ സംബന്ധിയായ പരിപാടികളിലെല്ലാം മഞ്ജു വാര്യര്‍ സജീവമായി പങ്കെടുത്തിരുന്നു. നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് കുറ്റാരോപിതനായ ദിലീപ് ഇപ്പോള്‍ ജാമ്യത്തിലാണ്.
Comments