Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

കടവും കടപ്പാടും (കവിത: തൊടുപുഴ കെ ശങ്കര്‍, മുംബൈ)

Picture

വീട്ടുവാനാകും ഏതു കടവും, ഒരിക്കലും
വീട്ടുവാനാവാക്കടം ചിലതുണ്ടറിയില്ലേ?
കടമേയില്ലാത്തൊരു ജീവിയുമിവിടില്ലാ
ക്കടം വീട്ടുവാന്‍ തെല്ലുമാവുകില്ലൊരുത്തര്‍ക്കും!

മൃഗങ്ങള്‍ക്കറിയില്ലിക്കടത്തിന്നിടപാടു
മൂഴിയിലവര്‍ക്കെന്നു മജ്ഞാതം, കടപ്പാടും!
സ്പഷ്ടമാണൊരു കാര്യം, ഭൂവിതില്‍ നരര്‍ മാത്രം
കടവും, കടപ്പാടും വേര്‍തിരിച്ചറിയുന്നു!

ഋഷി ഋണവും, ദേവ ഋണവും, പിന്നെ, പിതൃ
ഋണ മിങ്ങനെ മൂന്നുണ്ടിഋണങ്ങള്‍ നമുക്കെല്ലാം!
ഋഷികള്‍ നമുക്കേകി വേദവും വേദാന്തവും
ഋജുവായ് വര്ഷിച്ചല്ലോ സ്‌തോത്രങ്ങള്‍, ശ്ലോകങ്ങളും!

ദേവന്മാര്‍ സര്‍വൈശ്വര്യ ദായികള്‍, നല്‍കു, ന്നവര്‍
ദിവ്യമാം വസ്തുക്കളും സുഖവും ഭഗങ്ങളും!
വൈമനസ്യമേയില്ലാ തോതണം, കൃതജ്ഞത
വൈഭവം മാത്രം പോരാ, ഈശ്വര കടാക്ഷവും!

പെറ്റു നമ്മളെ പോറ്റി വളര്‌ത്തോരല്ലോ, മാതാ
പിതാക്കളവരോടുണ്ടോട്ടേറെ കടമകള്‍!
പൂജകള്‍ ചെയ്‌വൂ ദേവപ്രീതിയ്ക്കായതുപോലെ
പൂജ്യരാം പിതൃക്കള്‍ക്കു ചെയ്യുന്നു പിതൃ കര്‍മ്മം!

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code