Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഗ്രാൻമ സെക്രട്ടറി വി എസ് അമേഷ്‌കുമാർ ലോകകേരള സഭ ഇൻവെസ്റ്റ്മെന്റ് ആന്റ് സെക്യൂരിറ്റി സ്റ്റാന്റിങ് കമ്മിറ്റിയിൽ

Picture

 
പദ്‌മശ്രീ എം എ യൂസഫലി ചെയർമാനായ ലോകകേരളസഭ ഇൻവെസ്റ്റ്മെന്റ് ആന്റ് സെക്യൂരിറ്റി സ്റ്റാന്റിങ് കമ്മിറ്റിയിലേക്ക് ഓസ്‌ട്രേലിയയിൽ നിന്നുമുള്ള ലോകകേരളസഭ പ്രതിനിധി വി എസ് അമേഷ്‌കുമാറിനെ കേരള സർക്കാർ നോമിനേറ്റ് ചെയ്തു .ലോകകേരളസഭയുടെ സുപ്രധാന സ്റ്റാൻഡിങ് കമ്മിറ്റികളിൽ ഒന്നാണിത് .ശ്രീ ഗോകുലം ഗോപാലൻ,പദ്മഭൂഷൺ ക്രിസ് ഗോപാലകൃഷ്ണൻ,ഡോ.കെ ഇളങ്കോവൻ ഐ എ എസ്,നോർക്ക സി ഇ ഒ  കെ ഹരികൃഷ്ണൻ നമ്പൂതിരി എന്നിവരടക്കം പതിമൂന്നംഗങ്ങളാണ് ഈ സ്റ്റാന്റിങ് കമ്മിറ്റിയിൽ ഉള്ളത് .
           സംസ്ഥാനത്തു ഏതെങ്കിലും തരത്തിലുള്ള നിക്ഷേപങ്ങൾ നടത്തുവാൻതാല്പര്യമുള്ള എല്ലാ പ്രവാസികൾക്കും ഒരു തടസവും കൂടാതെ ആവശ്യമായ പ്രോത്സാഹനവും സഹായവുംനൽകുവാനാണ്‌ സർക്കാർ തീരുമാനിച്ചിട്ടുള്ളത്.കൂടാതെ വിവിധ മേഖലകളിൽ പ്രശംസനീയമായനേട്ടങ്ങൾ കൈവരിച്ച ലോകമെമ്പാടുമുള്ള മലയാളികൾക്ക് തങ്ങളുടെ വൈജ്ഞാനിക ശേഷിയും,അനുഭവ സമ്പത്തും പങ്കുവച്ചുകേരളത്തിന്റെ പുരോഗതിക്കായിഒത്തൊരുമിച്ചു പ്രവർത്തിക്കുവാനുള്ള ഒരു അവസരം കൂടിയാണിത്.മികവുറ്റനേട്ടങ്ങളുണ്ടാക്കിയ പ്രമുഖ കേരളീയ വൈജ്ഞാനികർ,അക്കാദമികവിദഗ്ദ്ധർ,ശാസ്ത്രജ്ഞർ,ആരോഗ്യമേഖലാവിദഗ്ദ്ധർ,എഞ്ചിനീർമാർ,തുടങ്ങിയവരുടെ അനുഭവസമ്പത്തും കേരള വികസനത്തിൻ്റെ ഭാഗമായിലക്ഷ്യമിടുന്നു.ഇത്തരം കാര്യങ്ങൾക്കുള്ള എല്ലാ വിധസഹായസഹകരണങ്ങൾക്കും ഓസ്‌ട്രേലിയയിലെ മുഴുവൻമലയാളിസമൂഹത്തിന്റയും പിന്തുണഉണ്ടാകണമെന്ന് ലോക കേരളസഭ  പ്രതിനിധിവി എസ് അമേഷ്‌കുമാർ അഭ്യർത്ഥിച്ചു.കൂടാതെ പ്രവാസികളുടെഎല്ലാവിധനിക്ഷേപങ്ങൾക്കും ആവശ്യമായഎല്ലാസഹായങ്ങളുംഗവൺമെന്റിലൂടെ ചെയ്തുകൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു 



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code