Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

സി.എസ്.ഐ. കണ്‍വന്‍ഷന്‍ ഫിലഡല്‍ഫിയായില്‍   - സന്തോഷ്(കോശി വര്‍ഗീസ്)

ഫിലഡല്‍ഫിയ ഇമ്മാനുവേല്‍ സി.എസ്.ഐ. ഇടവകയുടെ വാര്‍ഷീക സുവിശേഷ കണ്‍വന്‍ഷന്‍ യോഗങ്ങള്‍ മെയ് 25, 26, 27 തീയതികളില്‍ നടത്തപ്പെടുന്നതാണ്.
അനുഗ്രഹീത കണ്‍വന്‍ഷന്‍ പ്രഭാഷകനും, വാഗ്മിയും ഗ്രന്ഥകാരനും ന്യൂജേഴ്‌സി എലിസബത്ത് ഇമ്മാനുവേല്‍ സി.എസ്.ഐ. ഇടവക വികാരിയുമായ റവ.ജോബി ജോണ്‍ തിരുവചന പ്രഘോഷണം നടത്തും.

ഇമ്മാനുവേല്‍ സി.എസ്.ഐ. ദേവാലയത്തില്‍(500 സോമര്‍ട്ടണ്‍ അവന്യൂ, ഫിലഡല്‍ഫിയ, പി.എ.19116) നടത്തപ്പെടുന്ന യോഗങ്ങള്‍ വെള്ളി, ശനി, ദിവസങ്ങളില്‍ വൈകുന്നേരം 6.30 ന് ഗാനശുശ്രൂഷയോടു കൂടിയും ഞായര്‍ രാവിലെ 11 മണിക്ക് വിശുദ്ധ ആരാധനയോടും ആരംഭിയ്ക്കും.

കണ്‍വന്‍ഷന്‍ യോഗങ്ങളില്‍ പങ്കെടുത്ത് ആഴമേറിയ ദൈവവചനം ശ്രവിച്ച് അനുഗ്രഹം പ്രാപിയ്ക്കുവാന്‍ ഫിലഡല്‍ഫിയായിലും പരിസരപ്രദേശങ്ങളിലുമുള്ള ഏവരെയും കര്‍തൃനാമത്തില്‍ ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്
റവ.പ്രിന്‍സ് ജോണ്‍(വികാരി): 215825 3305
ശ്രീ. മാക്‌സ്വല്‍ ഗിഫോര്‍ഡ്(വൈസ് പ്രസിഡന്റ്): 2673571173
ശ്രീ.കോശി വര്‍ഗീസ്(സെക്രട്ടറി): 2673125373
ശ്രീ.മാത്യു ഏബ്രഹാം(ട്രഷറര്‍): 267934414

 



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code