കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളേജ് വിദ്യാര്‍ത്ഥിനീ ജെസ്നയുടെ തിരോധാനം സംബന്ധിച്ചുള്ള സംസ്ഥാന പോലീസിന്റെ അനേഷണം വഴിമുട്ടി നില്ക്കുമ്പോള് സിബിഐ അനേഷണം വേണമെന്ന് ജസ്റ്റിസ് ഫോര്‍ ജെസ്ന ആക്ഷന്‍ കൌണ്‍സില്‍ ആവശ്യപ്പെട്ടു .
ജെസ്നയെ കാണാതായിട്ട് 2 മാസം കഴിഞ്ഞിട്ടും സംസ്ഥാന പൊലീസിന് ഒരു തുമ്പും കണ്ടെത്താനാവാത്തത് വന്‍വീഴ്ചയാണ് .പൊതുജനങ്ങളില്‍ ഇത്തരം തിരോധനങ്ങള്‍ ആശങ്കയുണര്‍ത്തുന്നു . സമാനമായ രീതിയില്‍ കുമരകത്തും കോട്ടയത്തും നടന്ന സംഭവങ്ങളില്‍ ഇതു വരെ ഒരു തുമ്പും കിട്ടിയിട്ടില്ല .
വരും ദിവസങ്ങളില്‍ ആക്ഷന്‍ കൌണ്‍സില്‍ ജനകീയ പ്രതിഷേധങ്ങള്‍ കൂടുതല്‍ ശക്തമാക്കും .ജൂണില്‍ കാഞ്ഞിരപ്പള്ളിയില്‍ വന്‍ പ്രതിഷേധ മാര്‍ച്ചും ലഷ്യമിടുന്നു .വിവിധ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ പ്രസ്ഥാനങ്ങളെ എകോപിച്ചുകൊണ്ടുള്ള കൂട്ടായ്മയും ജനകീയ പ്രതിഷേധവുമാണ് ആക്ഷന്‍
കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ംഘടിപ്പിക്കുന്നത് .ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍ മാന്‍ സാവിയോ പാപൂരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം
രക്ഷാധികാരി ഷെവലിയാര്‍ അഡ്വ വി സി സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു ജോജി നിരപ്പേല്‍ ,ചാക്കോച്ചന് വെട്ടിത്താനം ,നിതിന്‍ ചാകലക്കല് ,ബിനോ വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു .
വിവിധ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ നേതാക്കളെ ഉള്‍പ്പെടുത്തി ആക്ഷന്‍ കൗണ്‍സില്‍ വിപുലീകരിക്കരിക്കുമെന്നും എല്ലാവരും ഒറ്റ കെട്ടായി ജെസ്നയുടെ വിഷയത്തില്‍ പ്രവര്‍ത്തിക്കണമെന്നും ചെയര്‍ മാന്‍ സാവിയോ പാമ്പൂരി പറഞ്ഞു.
Comments