Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഫോമാ ചിക്കാഗോ കൺവൻഷണിൽ ചർച്ച "ഇൻഡ്യൻ ജനാധിപത്യം അപകടത്തിലോ?"

Picture

 

2018 ജൂൺ 21 മുതൽ 24 വരെ തിയതികളിൽ ചിക്കാഗോ ഷാംബർഗ് റിനയസെൻസ്‌ ഇന്റനാഷണൽ കൺവൻഷൻ സെന്ററിൽ നടക്കുന്ന ഫോമയുടെ (ഫെഡറേഷൻ ഓഫ് മലയാളി അസ്സേസിയേഷൻ ഓഫ് അമേരികാസ്)ചിക്കാഗോ അന്താരാഷ്ട്ര ഫാമിലി കൺവൺഷൻ 2018ൽ ഫോമാ പൊളിറ്റിക്കൽ ഫോറത്തിന്റെ ആഭിമൂഖ്യത്തിൽ " ഇൻഡ്യൻ ജനാതിപത്യം അപകടത്തിലോ?" എന്ന വിഷയത്തിലും , വിദേശ മലയാളികൾ നേരിടുന്ന വിവിധ വിഷയങ്ങളേ കുറിച്ചും ചർച്ച നടത്തുന്നു.

 

നോർത്ത് അമേരിക്കയിലെ വിവിധ അസ്സോസിയേഷനുകളെ പ്രതിനിധികരിച്ച് പ്രമുഖ രാഷ്ട്രീയ സാമൂഹിക നേതാക്കൾ പങ്കെടുക്കുന്ന ഈ ചർച്ച കൺവൻഷൻ പ്രതിനിതികൾക്ക് വിജ്ഞാന പ്രധാനമായ ഒരു അനുഭവമായിരിക്കും എന്ന് ഫോമാ പ്രസിഡന്റ് ശ്രീ ബെന്നി വാച്ചാച്ചിറയും കൺവൻഷൻ പൊളിറ്റിക്കൽ ഫോറം ചെയർമാൻ റോയി മുളകുന്നവും പറഞ്ഞു.

 

ഫോമാ പൊളിററിക്കൽ ഫോറം നാഷണൽ  ചെയർമാൻ തോമസ് റ്റി ഉമ്മന്റെ നേതൃത്ത്വത്തിൽ റോയി മുളകുന്നം ചെയർമാനും ഷിബു പിള്ള കോ ചെയറും സാം ജോർജും അഡ്വ. സക്കറിയ കാരുവേലി കമ്മറ്റി മെംപേഷ്സുമായി ഒരു വിധഗ്ദ സമിതി ഈ ചർച്ചയുടേയും കൺവൻഷന്റെ യും വിജയത്തിനായി പ്രവർത്തിക്കുന്നു.

 

കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക 

 

 

റോയി മുളകുന്നം 

857 363 0050

തോമസ് റ്റി ഉമ്മൻ

631 796 0064

ഷിബു പിള്ള 

615 243 0460

 

   



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code