Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

റവ. ജേക്കബ്. പി. തോമസിനു ഹൂസ്റ്റണില്‍ ഹൃദ്യമായ വരവേല്‍പ് നല്‍കി   - ജീമോന്‍ റാന്നി

Picture

ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ ട്രിനിറ്റി മാര്‍ത്തോമാ ഇടവകയുടെ പുതിയ വികാരിയായി ചുമതലയേല്‍ക്കുവാന്‍ കേരളത്തില്‍ നിന്നും എത്തിച്ചേര്‍ന്ന റവ. ജേക്കബ്. പി. തോമസിനും കുടുംബത്തിനും ജോര്‍ജ് ബുഷ് ഇ ന്റര്‌കോണ്ടിനെന്റല്‍ വിമാനത്താവളത്തില്‍ വച്ച് ഊഷ്മളമായ സ്വീകരണം നല്‍കി. അസി.വികാരി റവ. ഫിലിപ്പ് ഫിലിപ്പിന്റെ നേതൃത്വത്തില്‍ ഇടവക ചുമതലക്കാര്‍ സ്വീകരണത്തിന് നേതൃത്വം നല്‍കി.

ഓതറ മംഗലം സെന്റ് തോമസ് ഇടവകാംഗവും പരുത്തിമുട്ടത്ത് കുടുംബാംഗവുമായ അച്ചന്‍ കലഹണ്ഡി മിഷന്‍ ഫീല്‍ഡ് മിഷനറി, ഫരീദബാദ് ധര്‍മജ്യോതി വിദ്യാപീഡ് അധ്യാപകന്‍, അയിരൂര്‍ കാര്‍മ്മല്‍ മാര്‍ത്തോമാ ഇടവക വികാരി എന്നീ നിലകളില്‍ ശുശ്രൂഷ ചെയ്ത അനുഭവ സമ്പത്തുമായാണ് ഹൂസ്റ്റണില്‍ എത്തിയിരിയ്ക്കുന്നത്. ചെന്നൈ ഗുരുകുല്‍ തെയോളോജിക്കല്‍ കോളേജില്‍ നിന്നും എം.ടി.എച് (MTh) ബിരുദ പഠനത്തിന് ശേഷം കോട്ടയം വൈദിക സെമിനാരിയില്‍ ഡോക്ടറല്‍ പഠനവും നടത്തി വരുമ്പോഴാണ് ഹൂസ്റ്റണില്‍ വികാരിയായി എത്തുന്നത്. 

അച്ചന്റെ സഹധര്‍മ്മിണി റിന്‍സി ജോണ്‍ കൊട്ടാരക്കര വാളകം സ്വദേശിയും കിഴക്കേവിള കുടുംബാംഗവുമാണ്. മക്കളായ ഹര്‍ഷ സൂസന്‍ ജേക്കബും ഹന്നാ മറിയം ജേക്കബും സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ്. 

400 നടുത്തു കുടുംബങ്ങളുള്ള ട്രിനിറ്റി ഇടവകയുടെ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കു ന്നതിനു അച്ചന്റെ അനുഭവസമ്പത്തു ഒരു മുതല്‍കൂട്ടായി മാറുമെന്ന് ഇടവക ഭാരവാഹികള്‍ പ്രത്യാശ പ്രകടിപ്പിച്ചു. ട്രിനിറ്റി ഇടവകയുടെ പെയര്‍ലാന്‍ഡിലുള്ള പുതിയ പാഴ്‌സനേജിലും സ്വീകരണം ഒരുക്കിയിരുന്നു. ഹൃദ്യമായ വരവേല്‍പിനു റവ. ജേക്കബ്. പി .തോമസ് നന്ദി പ്രകാശിപ്പിച്ചു. 


റിപ്പോര്‍ട്ട്: ജീമോന്‍ റാന്നി. 

Picture2

Picture3



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code