അന്താരാഷ്ട്ര താരങ്ങള്‍ പങ്കെടുക്കുന്ന കിംഗ്സ് ചാമ്പ്യന്‍സ് ട്രോഫി ന്യുജേഴ്സിയില്‍ ശനിയാഴ്ച ആരംഭിക്കും .അമേരിക്കക്ക് വേണ്ടി കളിച്ചവര്‍ ഉള്‍പ്പടെ നിരവധി പ്രൊഫഷണല്‍ താരങ്ങള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റിനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായതായി ക്യാപ്റ്റന്‍ അലക്സ് ചിലമ്പട്ടശ്ശേരില്‍ അറിയിച്ചു.
മെയ് 26, 27 തിയതികളില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ അമേരിക്കയിലെ എട്ട് പ്രഫഷണല്‍ ടീമുകള്‍ ബാറ്റേന്തും .കായിക പ്രേമികളുടെ പ്രിയ ഗ്രൗണ്ടായ ന്യൂജേഴ്സിയിലെ ഏറ്റവും വലിയ പാര്‍ക്കായ പ്രിന്‍സ്റ്റണിലെ മേര്‍സര്‍ കൗണ്ടി പാര്‍ക്കിലെ മൂന്ന് ഗ്രൗണ്ടുകളിലായാണ് മത്സരം നടക്കുന്നത്. (Mercer Coutny Park - 1638 old Trenton road , Princeton Junction, NJ 08550)
മൂന്നു വര്‍ഷം മുന്‍പ് 2015ല്‍ ആണ് കിംഗ്സ് ക്രിക്കറ്റ് ക്ലബ് തുടങ്ങിയത്. രാജ്യത്തെ മലയാളികളുടെയും ക്രിക്കറ്റിനെ സ്നേഹിക്കുന്ന എല്ലാവരുടെയും ആവേശമാണ് കിംഗ്സ് ക്രിക്കറ്റ് ക്ലബിന്റെ ആദ്യ ടൂര്ണമെന്റിന്റ പ്രചോദനം .പ്രത്യേകം തയാറാക്കിയ പിച്ചില്‍ നടക്കുന്ന മത്സരങ്ങള്‍ കാണാന്‍ വളരെ നേരത്തേ സോഷ്യല്‍ മീഡിയയില്‍ 'ഞങ്ങളും വരുന്നു' ക്യാംപയിന് തുടങ്ങിയിരുന്നു.
അത്യധികം ആവേശകരമാകുന്ന ഫൈനല്‍ മത്സരം മെയ് 27, ഞായറാഴ്ച്ച കൃത്യം 12:00 മണിക്ക് ആരംഭിക്കുന്നതാണ്. എല്ലാ ക്രിക്കറ്റ് പ്രേമികളേയും ഈ കായിക മാമാങ്കത്തിലേക്കു സാദരം ക്ഷണിച്ചുകൊള്ളുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് :
അലക്സ് ജോണ്‍ : 9083136121
സുനോജ് മല്ലപ്പള്ളി :2674633085
ഡാനി ടോം : 7322153189
മിതുല്‍ ജേക്കബ് : 9179038066
ലെവിന്‍ ഐസക് : 8134844923,
ബിനു മല്ലപ്പള്ളി 267 2354 345
Comments