Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

വീക്ഷണങ്ങളും ദര്‍ശനങ്ങളും (പുസ്തക നിരൂപണം: സുധീര്‍ പണിക്കവീട്ടില്‍)

Picture

(ശ്രീ കോരസണ്‍ വര്‍ഗ്ഗീസിന്റെ വാല്‍ക്കണ്ണാടി പുസ്തക നിരൂപണം)

സ്വതന്ത്രചിന്തകളുടെ സുധീരമായ ആവിഷ്കാരങ്ങളാണ് ശ്രീ കോരസണ്‍ വര്‍ഗീസിന്റെ ലേഖനങ്ങള്‍. ലേഖനം എന്ന പൊതു തലക്കെട്ടില്‍ ഒതുങ്ങിനില്‍ക്കുന്നവയല്ല ഈരചനകള്‍. ഇതില്‍ ആക്ഷേപമുണ്ട്, ഹാസ്യമുണ്ട്, വിശദീകരണവും, വിവരണങ്ങളുമുള്ള (expository) ലേഖനങ്ങള്‍ഉണ്ട്. ആക്ഷേപഹാസ്യം (satire) ചിലപ്പോള്‍ രൂക്ഷപരിഹാസമായി (sarcasm) എഴുത്തുകാര്‍ ഉപയോഗിക്കാറുണ്ട്. എന്നാല്‍ ശ്രീ കോരസണ്‍ ഫലിതത്തിലൂടെ പരിഹാസം നടത്തുന്നു. ആക്ഷേപഹാസ്യം ഇരകളോട്

നേരിട്ട് ഏറ്റുമുട്ടുമ്പോള്‍ ഫലിതം അവരെ സൗമ്യമായി ആക്രമിക്കുകയാണ് ചെയ്യുന്നത്.. ആംഗല കവി അലക്‌സാണ്ടര്‍ പോപ്പിനെക്കുറിച്ച് പറയുന്ന അഭിപ്രായം ശ്രീ കോരസനെ സംബന്ധിച്ച ്ശരിയാണ്. അതിങ്ങനെ: ആക്ഷേപഹാസ്യം കൊണ്ട് മുറിയുന്നത് ഗുണപാഠം കൊണ്ട് ഉണങ്ങുന്നു. ആക്ഷേപഹാസ്യം ആദ്യംനോവിപ്പിക്കുന്നു, ചിരിപ്പിക്കുന്ന പിന്നെചിന്തിപ്പിക്കുന്നു.പ്രശ്‌നങ്ങളെ പ്രശ്‌ന ങ്ങളായി അവതരിപ്പിച്ച് പ്രശ്‌നമാക്കി അവശേഷിപ്പിക്കുന്നു ചില എഴുത്തുകാര്‍.

പക്ഷെ ശ്രീ കോരസണ്‍ പ്രശ്‌നങ്ങളെ അപഗ്രഥിച്ച് അതിന്റെ വ്യത്യസ്തതലങ്ങളെ വിവരിക്കയാണ്. തന്മൂലം വായനക്കാരന്‍ ബോധവാനാകുകയും വിഷ യങ്ങളുടെ നിജസ്ഥിതിമനസ്സിലാക്കാന്‍ പ്രാപ്തനാവുകയുംചെയ്യുന്നു. അതിനായി ആക്ഷേപഹാസ്യവും, നര്‍മ്മവും, ചരിത്രത്തിലേക്കുള്ള ഒരുഅവലോകനവുംഅദ്ദേഹംരചനകളില്‍ ഉപയോഗിക്കുന്നു.

സമൂഹനന്മക്ക് വേണ്ടിതൂലികപടവാളാക്കിയ എഴുത്തുകാരാല്‍ സമൃദ്ധമാണ് ചരിത്രം. ഇന്ന് ദൃശ്യമാധ്യമങ്ങള്‍ വാര്‍ത്താവിനിമയം കയ്യടക്കിയെങ്കിലും അത് എഴുത്തിനെബാധിക്കുന്നില്ല. എഴുത്തുകാരന്‍ അദ്ദേഹത്തിന്റെ എഴുത്തിലൂടെ സമൂഹത്തോടുള്ള കടമനിര്‍വഹിക്കുന്നു. നമുക്ക് ചുറ്റുംകാണുന്ന, കേള്‍ക്കുന്ന സംഭവങ്ങളോട് പ്രതികരിക്കുകയെന്നത് നല്ലഎഴുത്തുകാര്‍ ജീവിതവൃത്തിയായി സ്വീകരിക്കുന്നു.

അമേരിക്കന്‍ മലയാളികള്‍ക്ക് സുപരിചതനായ ശ്രീ കോരസണിന്റെ പ്രഥമ പുസ്തകമാണ് “വാല്‍ക്കണ്ണാടി”. ഒരുവാല്‍ക്കണ്ണാടി സമൂഹത്തിനുനേരെ പിടിക്കയാണ് ശ്രീ കോരസണ്‍. നമ്മള്‍ ക്ക് നമ്മെതന്നെ കാണാന്‍കഴിയാത്തത്‌കൊണ്ട് ഒരുകണ്ണാടി അനിവാര്യമാണെന്നത്‌പോലെ. ശ്രീ.കോരസണ്‍. കാണിക്കുന്ന കണ്ണാടിയിലെ പ്രതിബിംബങ്ങള്‍ നമുക്ക് പരിചിതമെങ്കിലും നമ്മള്‍കൂടുതലായി അതേക്കുറിച്ച് ചിന്തിക്കാത്തതോ അ ല്ലെങ്കില്‍ അറിയാത്തതോ ആയതലങ്ങളിലേക്കുള്ള ഒരുവീക്ഷണമാണ്. പുസ്തകത്തിനു വാല്‍ക്കണ്ണാടി എന്നപേര് കൊടുത്തിട്ട് സത്യത്തെമൂടിയിരിക്കുന്നു സ്വര്‍ണ്ണപ്പാത്രത്തിന്റെ മൂടി ്രശീകോരസണ്‍. തുറക്കുന്നു. അദ്ദേഹം ശ്രീമുരുകന്‍ കാട്ടാക്കട എന്നകവിയുടെ വരികള്‍ ഉദ്ധരിച്ച് ഒരുവലിയസത്യം വെളിവാക്കുന്നു. "എല്ലാവര്ക്കുംതിമിരം, നമ്മള്‍ എല്ലാവര്ക്കുംതിമിരം, മങ്ങിയകാഴ്ചകള്‍കണ്ട്മടുത്തു. കണ്ണടകള്‍വേണം. കണ്ണാടിസമൂഹത്തിനുനേരെ പിടിച്ചിട്ടവലിയകാര്യമൊന്നുമില്ല. കാരണംകണ്ണില്‍ തിമിരംഉള്ളവര്‍ വ്യക്തമായിഒന്നുംകാണുന്നില്ല. അതുകൊണ്ട് ശ്രീകോരസണ്‍ ഭൂതക്കണ്ണാടിയിലെന്നപോലെ വസ്തുതകളെ വിശദമാക്കുന്നു.

ശ്രീ കോരസന്റെ നര്‍മ്മബോധം കൃതിയിലുടനീളം കാണാവുന്നതാണ്. സ്വയം ഒരുപ്രവാസിയാണെങ്കിലും പ്രവാസികളുടെ പൊങ്ങച്ചവും, കോമാളിത്തരങ്ങളും അദ്ദേഹം വെറുതെവിടുന്നില്ല.പണം കൊടുത്ത് അമേരിക്കന്‍മലയാളികള്‍ പുസ്തകംഎഴുതിപ്പിക്കുന്നുവെന്ന ആരോപണത്തെ മാധ്യമരംഗത്തെ ആദരണീയനായ ഒരുപ്രവര്‍ത്തകന്റെ വാക്കുകളിലൂടെ ബലഹീനമാക്കുന്നത് വായനക്കാരനെ പൊട്ടിച്ചിരിപ്പിക്കും. അദ്ദേഹം ഇങ്ങനെപറയുന്നു. "അമേരിക്കയില്‍ താന്‍ മാത്രമേ ഒരുപുസ്തകം പ്രകാശനം ചെയ്യാത്തവനായുള്ളു".അമേരിക്ക ന്‍ മലയാളികള്‍ നാട്ടില്‍നിന്നുംവരുമ്പോള്‍ കൊണ്ട് വരുന്നത്പലഹാരങ്ങളല്ല മറിച്ച് പൊന്നാടകളാണത്രെ. അവര്‍ അത് കാറിന്റെ ഡിക്കിയില്‍കൊണ്ട് നടക്കുന്നു. എവിടെമലയാളികള്‍ ഒത്തുചേരുന്നോ അവിടെ തല്പരകക്ഷികള്‍ക്ക് പൊന്നാട നല്‍കുന്നു. പൊന്നാടകഴിഞ്ഞുപോയ അവസരത്തില്‍ ഒരാള്‍തന്റെ ഭാര്യയുടെ ഷാള്‍ എടുത്ത്‌പൊന്നാടചാര്‍ത്തല്‍ നടത്തിയത്രെ. അര്‍ദ്ധനഗ്‌നരായ മലയാളിപുരുഷന്മാര്‍ ആഘോഷങ്ങളുടെ ഭാഗമായിനടത്തുന്ന കൊട്ടുംമേ ളങ്ങളും അവര്‍നയിക്കുന്ന വര്‍ണ്ണാഭമായഘോഷയാത്രകളെ ഇങ്ങനെവിശേഷിപ്പിച്ചിരിക്കുന്നു.

"കുറെമരങ്ങളെയും സെക്യുരിറ്റിജീവനക്കാരെയും സാക്ഷിനിര്‍ത്തിനടത്തുന്ന .."
ഈപുസ്തകത്തിലെ ഓരോ ലേഖനനവും വായനക്കാരന്റെ ഉള്‍ക്കണ്ണുതുറപ്പിക്കുന്നതാണ്. സമൂഹത്തിലെ ഓരോപ്രസ്‌നങ്ങള്‍ക്കും അതിന്റേതായ ദൂഷ്യഫലങ്ങള്‍ ഉണ്ട്. ചൂണ്ടിക്കാട്ടിയിലെങ്കില്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ മുഴുവന്‍ സമൂഹത്തെ ബാധിക്കും.പലപ്പോഴുംപൊതുജനം ഒരുപ്രശ്‌നമറിയുന്നില്ല. അതിനെചൂണ്ടിക്കാണിക്കുമ്പോഴാണ് അവര്‍ബോധാവാന്മാരാകുന്നത്. ബലാല്‍സംഗം, ലൈംഗികപീഡനങ്ങള്‍ എന്നിവനമുക്ക്ചുറ്റുംനടക്കുന്നത് മാധ്യമങ്ങളോ എഴുത്തുകാരോഅതെ് വെളിപ്പെടുത്തുമ്പോഴാണ്. ചരിത്രത്തിന്റെതാളുകളില്‍ നിന്നുംചില ദുരന്തസംഭവങ്ങള്‍ ഓര്‍മ്മപ്പിച്ച്‌കൊണ്ട്വര്‍ത്തമാനകാലസംഭവങ്ങളെഈപുസ്തകത്തില്‍വിവരിക്കുന്നുണ്ട്. വായനക്കാരന്റെ ഹൃദയത്തെ ആര്‍ദ്രമാക്കി അവനിലെതിന്മയെ കഴുകിക്കളയാന്‍ പര്യാപ്തമായവിധത്തില്‍ ശ്രീ കോരസണ്‍ അവയെല്ലാം അതവതരിപ്പിച്ചിട്ടുണ്ട്. അതില്‍ പ്രധാനപ്പെട്ടതാണ് " സെയ്‌ഫോ" എന്ന നരഹത്യയെക്കുറിച്ചുള്ള പരാമര്‍ശം. സെയ്‌ഫോ എന്നാല്‍ വാള്‍ എന്നാണര്‍ത്ഥം.

നിര്‍ഭാഗ്യവശാല്‍ ആവാള്‍ ഇന്നുംമനുഷ്യരുടെകയ്യിലുണ്ടെന്ന ദയനീയമായപരമാര്‍ത്ഥം അദ്ദേഹംവ്യക്തമാക്കുന്നു. സമൂഹത്തിന്റെ പുരോഗതിനിലനില്‍ക്കുന്നത് സാമൂഹ്യപ്രശ്‌നങ്ങളെ വീക്ഷിക്കുകയും അതിനെ ക്കുറിച്ച്തന്റേതായ കാഴ്ച്ചപ്പാടുകളും ദര്ശനങ്ങളുംഒരാള്‍ നല്‍കുമ്പോഴാണ്അത്സമൂഹത്തെഉദ്ധരിക്കാന്‍പ്രാപ്തിനല്‍കുന്നു. കുടിയേറ്റഭൂമിയില്‍ ജീവിക്കുമ്പോള്‍ പൊക്കിള്‍ കൊടിയുടെഒരറ്റംപിറന്നഭൂമിയിലുണ്ടെന്ന വിശ്വസിക്കുന്നവനാണ് പ്രവാസി. അദ്ദേഹംഅവിടെയും ഇവിടെയുംവരേണ്ട മാറ്റങ്ങളെക്കുറിച്ച് തൂലികചലിപ്പിക്കുന്നു. അത്തരം ലേഖനങ്ങളുടെ ശക്തിയനുസരിച്ച് അത്‌പൊതുജനമനസ്സുകളെ സ്വാധീനിക്കുന്നു. വാസ്തവത്തില്‍ അഭിപ്രായങ്ങള്‍ രൂപപ്പെടുന്നത് എഴുത്തുകാരുടെദര്ശനങ്ങളില്‍ നിന്നാണ്. അവരോട് യോജിക്കുന്നവര്‍, യോജിക്കാത്തവര്‍ അതില്‍ രണ്ടിലുംപെടാത്തവര്‍ സമൂഹത്തെഇപ്പോഴുംപ്രവര്‍ത്ത നനിരതരുംകര്‍മ്മനിരതരുംആക്കുന്നു. എഴുത്ത്വായനക്കാരെ ചിന്തിപ്പിക്കുന്നു, കര്‍മ്മധീരരാക്കുന്നു. മതത്തിന്റെ മാമൂലുകള്‍കെട്ടിപ്പിടിച്ചിരുന്ന് മാനവികത മറക്കുന്നമത മൗലികവാദികളെപ്ര ബുദ്ധരാക്കുന്നവിധത്തിലാണ്. മതസാംസ്കാരിക തലങ്ങളില്‍വളരെ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. അപ്പോള്‍ നമ്മള്‍ കാലത്തിനൊത്ത്‌കോലം മാറ്റേണ്ടതയായിട്ടുണ്ട്.

ചിലലേഖനങ്ങളില്‍ മാറ്റത്തിന്റെ അനിവാര്യത അദ്ദേഹം ഊന്നല്‍ കൊടുത്ത്പറയുന്നു.
"പ്രിയങ്ക ചോപ്രയുടെ സുറിയാനി കൃസ്ത്യാനിവേരുകള്‍ ഒരുസത്വഅന്വേഷണമെന്ന ലേഖനം തയ്യാറാക്കുന്നത്. എഴുത്തുകാരന്റെ നിഷ്പക്ഷവും, നീതിയുക്തവുമായ സമീപനംഇതില്‍സുതാര്യമായി പ്രതിഫലിക്കുന്നു. ശ്രീ കോരസണ്‍ ഓരോവിഷയങ്ങളും വ്യത്യസ്തമായ കാഴ്ച്ച്ചപ്പ ാടുകളിലൂടെവിശകലനം ചെയ്യുന്നതായികാണ ാം.അഭിപ്രായങ്ങള്‍ അടിച്ചെല്പിക്കുന്നരീതിയില്‍നിന്നും വ്യത്യസ്തമായി അവയെല്ലാംഉദാഹരണങ്ങളോടെ, ദൃഷ്ടാന്തങ്ങളോടെഅവതരിപ്പിക്കുമ്പോള്‍അ തിനുവിശ്വാസതകൂടുന്നു. ഒരുകാര്യത്തെക്കുറിച്ചുള്ള നമ്മുടെ വീക്ഷണവുംമറ്റൊരാളുടെ വീക്ഷണവുംഒന്നാകണമെന്നില്ല. കാരണം ഒരുസംഭവം നമ്മെമാനസികമായിഎങ്ങ നെ അലട്ടി അല്ലെങ്കില്‍എങ്ങനെസ ന്തോഷിപ്പിച്ചു എന്നരീതിയിലായിരിക്കയില്ല അത് മറ്റൊരാളില്‍ പ്രതിഫലിച്ചത്.ഒരേസംഭവത്തെക്കുറിച്ച് രണ്ടാളുകളുടെ ഓര്‍മ്മകളും അവയുടെ വിവരണങ്ങളും വ്യത്യസ്തമാകുന്നു.

കാട്ടില്‍ ഒരുമരംവീണപ്പോള്‍ ഉണ്ടായശ ബ്ദംകേള്‍ക്കാന്‍ അവിടെ ആരുമുണ്ടായിരുന്നില്ലെന്നതുകൊണ്ട് ശബ്ദം ഉണ്ടായിരുന്നില്ല എന്ന്പറയാമോ എന്ന ചൊല്ല് ഓര്‍ക്കുക. നമുക്ക് ചുറ്റുംപ്രശ്‌നങ്ങള്‍ ഉണ്ട്. ശ്രീ കോരസണ്‍ അത് മനസ്സിലാക്കുന്നു. അത്തുടര്‍ന്നാല്‍ സമൂഹത്തിലുണ്ടാകുന്ന ഭവിഷ്യത്തുകളെഒഴിവാക്കാന്‍അവയെല്ലാം നമ്മുടെ ശ്രദ്ധയില്‍കൊണ്ട്വരുന്നു. ശ്രീ കോരസണില്‍ നിന്നും ഇനിയുംനല്ലനല്ലരചനകള്‍ ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.

ശുഭം

Picture2Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code