ന്യൂഡല്‍ഹി : ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റില്‍ കളിക്കാനെങ്കിലും അവസരം നല്‍കണമെന്ന മുന്‍ ഇന്ത്യന്‍ താരം എസ്. ശ്രീശാന്തിന്റെ അപേക്ഷയെ ബി.സി.സി.ഐ. സുപ്രീംകോടതിയില്‍ എതിര്‍ത്തു. ഐ.പി.എല്‍. ഒത്തുകളിക്കേസില്‍ ശ്രീശാന്ത് പ്രഥമദൃഷ്ട്യാ കുറ്റക്കാരനാണെന്നും ഇതുസംബന്ധിച്ച കേസ് ഡല്‍ഹി ഹൈക്കോടതിയുടെ പരിഗണനയിലാണെന്നും ബോര്‍ഡ് വാദിച്ചു. അതേസമയം, ശ്രീശാന്തിന്റെ ഉത്കണ്ഠ മനസ്സിലാക്കുന്നുണ്ടെന്നും ഡല്‍ഹി ഹൈക്കോടതിയുടെ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്ന് സുപ്രീംകോടതി അറിയിച്ചു.
ഐ.പി.എല്‍ ഒത്തുകളിക്കേസില്‍ തന്നെ കുറ്റവിമുക്തനാക്കിയതാണെന്നും അതിനാല്‍ ഈ സീസണില്‍ ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റില്‍ കളിക്കാന്‍ സഹായിക്കും വിധം ഇടക്കാല ഉത്തരവിറക്കണമെന്നുമാണ് ശ്രീശാന്ത് ആവശ്യപ്പെട്ടത്. ക്രിക്കറ്റ് കളിക്കാനുള്ള ശ്രീശാന്തിന്റെ ഉത്കണ്ഠ മനസ്സിലാക്കുന്നുവെങ്കിലും ഹൈക്കോടതിയുടെ തീരുമാനം അറിയേണ്ടതുണ്ടെന്ന് ബെഞ്ച് പറഞ്ഞു. ശ്രീശാന്തിന്റെ വിലക്കില്‍ ഉറച്ചുനില്‍ക്കുന്ന നിലപാടാണ് ബി.സി.സി.ഐ. സുപ്രീംകോടതിയില്‍ സ്വീകരിച്ചുവരുന്നത്.
Comments