Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഇന്‍സ്‌പൈര്‍, ഇന്നവേഷന്‍, ഇന്‍ഫ്‌ളൂവന്‍സ് എന്ന പേരില്‍ പിയാനോ നേഴ്‌സസ് വീക്ക് ആഘോഷിച്ചു   - (പി ഡി ജോര്‍ജ് നടവയല്‍)

Picture

ഫിലഡല്‍ഫിയ: പ്രോത്സാഹനം (ഇന്‍സ്‌പൈര്‍),നവീകരണം (ഇന്നവേഷന്‍), പ്രേരണം (ഇന്‍ഫ്‌ളൂവന്‍സ്) എന്ന ആശയത്തെ മുഖ്യ പ്രമേയമായി സ്വീകരിച്ച് പിയാനോ നേഴ്‌സസ് വീക്ക് ആഘോഷിച്ചു. നേഴ്‌സിങ്ങ് രംഗത്തെ മുതിര്‍ന്ന പ്രവര്‍ത്തക മേരി ചെറിയാന് സ്വീകരണവും ആദരവും നല്കി. എഡ}ക്കേഷന്‍ ചെയര്‍ പേഴ്‌സണ്‍ ബ്രിജിറ്റ് പാറപ്പുറത്ത് ഇന്‍സ്‌പൈര്‍, ഇന്നവേഷന്‍, ഇന്‍ഫ്‌ളൂവന്‍സ് എന്ന പേരില്‍ പ്രബന്ധം അവതരിപ്പിച്ചു.
ലീലാമ്മാ സാമുവേല്‍, സന്തോഷ് സണ്ണി,സൂസന്‍ ജോര്‍ജ്, ശാന്താ രാജന്‍,മോളി രാജന്‍, ആനീ അഭിലാഷ് എന്നിവര്‍ മൈക്രോ ലെസ്സണുകള്‍ (പ്രബന്ധ ഘണ്ഡങ്ങള്‍) അവതരിപ്പിച്ചു. പിയാനോ പ്രസിഡന്റ് ജോര്‍ജ് നടവയല്‍ അദ്ധ്യക്ഷനായിരുന്നു. സെക്രട്ടറി മേരി ഏബ്രാഹം സ്വഗതവും ജോയിന്റ് സെക്രട്ടറി മേര്‍ളിന്‍ പാലത്തിങ്കല്‍ നന്ദിയും പ്രകാശിപ്പിച്ചു.

ഒരു കൈവിരലെണ്ണം ഡോളര്‍ മാത്രം കൈവശമായി വന്നവര്‍ ഇന്‍സ്‌പൈര്‍, ഇന്നവേറ്റ്, ഇന്‍ഫ്‌ളുവന്‍സ് എന്ന മൂന്നു തത്വങ്ങള്‍ പാലിച്ചതു കൊണ്ടാണ് 1970കളില്‍ ഒരാള്‍പ്പൊക്കം മഞ്ഞിലും കൊടും മഴയിലും അസ്ഥി തുളയ്ക്കുന്ന കാറ്റിലും  ചുട്ടുപൊള്ളുന്ന വെയിലിലും കഠിനാദ്ധ്വാനത്തിലൂടെ നാഴികകള്‍ താണ്ടി, എരിപൊരി വിശപ്പിനെയും പരിമതയെണ്ണം വസ്ത്രങ്ങളെയും ഇല്ലാത്തഷൂസ്സിനെയും സ്വന്തമാക്കി ഒരു കുടുസ്സൂ മുറിയില്‍ ഡസന്‍ കൂട്ടുകാര്‍ക്കൊപ്പം താമസ്സിച്ച്, ഇല്ലായമകള്‍ കൊണ്ട ് എന്നും ഓണം ഘോഷിച്ച് മലയാളി നേഴ്‌സുമാരുടെ പ്രയാണ വീരഗാഥ രചിക്കാനും വീഥി തെളിയ്ക്കാനും കഴിഞ്ഞതെന്ന് മേരി ചെറിയാന്‍  അഭിമാനഗ്ദഗതം മൊഴിഞ്ഞു.

എല്ലാ വര്‍ഷവും മേയ് 6 മുതല്‍ 12 വരെയാണ് നേഴ്‌സസ് വീക് ആഘോഷിക്കുന്നത്. ഫ്‌ളോറന്‍സ് നൈറ്റി ങ്ങേലിന്റെ ജന്മദിനമാണ് മേയ് 12. മേയ് 8 നാഷണല്‍ സ്റ്റുഡന്റ്‌സ് നേഴ്‌സസ് ഡേയാണ്. ഫ്‌ളോറന്‍സ് നൈറ്റിങ്ങേലിന്റെ ജന്മദിനമായ  മേയ് 12 “ഇന്റര്‍നാഷണല്‍ നേഴ്‌സ് ഡേ’ എന്ന് 1965 ല്‍ ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ ഓഫ് നേഴ്‌സസ് (ഐ സി എന്‍) പ്രഖ്യാപിച്ചൂ: 1974ല്‍ പ്രസിഡന്റ് നിക്‌സന്റെ പ്രഖ്യാപനത്തോടേ നാഷണല്‍ നേഴ്‌സസ് വീക് ആഘോഷം നിലവില്‍ വന്നു.

ദയയാണ് പ്രോത്സാഹിപ്പിക്കിന്നതിന്റെ അഥവാ ഉജ്ജീവിപ്പിçന്നതിന്റെ (ഇന്‍സ്‌പൈര്‍) ഹേതു മëഷ്യത്വത്തിന്റെ മൂല്യം ദര്‍ശിക്കുന്നതിലൂടെയും നമ്മുടെ കഴിവുകളെ മറ്റുള്ളവര്‍ക്കായി പè വച്ചുമാണ് നാം പ്രോത്സാഹിപ്പിക്കുന്നത് (ഇന്‍സ്‌പൈര്‍). നേഴ്‌സിങ്ങിലെ നിത്യനവ്യമായ ദൗത്യം നവീകരിക്കുക (ഇന്നവേറ്റ്)എന്നതാണ്. വിവര സാങ്കേതിക വിദ്യയുടെ സദുപയോഗമാണ് ഇതിന് സഹായകം.പ്രേരക ശക്തി (ഇന്‍ഫ്‌ളുവന്‍സ്) നന്മക്കായി ഉപയോഗിçന്നതില്‍ നേഴ്‌സസിങ്ങ് പ്രഫഷനാണ് ഒന്നാം നിരയില്‍ നില്çന്നത് എന്നാണ് വിവിധ അഭിപ്രായ സര്‍വേകള്‍ വ്യകതമാക്കുന്നത്. വിശ്വസ്തതയിലും മൂല്യബോധ നിലവാരകാര്യത്തിലും പ്രേരക ശക്തി യായി നേഴ്‌സിങ്ങ് പ്രൊഫഷന്‍ പ്രവര്‍ത്തിക്കുന്നു. 

ശാരീരികവും മാനസീകവും ആത്മീയവുമായ ആരോഗ്യ പരിപാലനകാര്യങ്ങളില്‍ എന്നെന്നും ജനതകള്‍ക്ക് ആവേശവും, നിത്യനവീനാശയങ്ങളും പുരോഗമനാശയങ്ങള്‍ക്കുള്ള പ്രേരകശക്തിയുമായി നേഴ്‌സുമാര്‍ നിലകൊള്ളുന്നൂ എന്നതാണ് യാഥാര്‍ഥ്യം . അതുകൊണ്ടാണ് മെഡിക്കല്‍ കെയര്‍ രംഗത്ത് മേന്മകള്‍ കൊണ്ട ുവരാനും അത് ജനോപകാരപരമാçവാëം വന്‍ കച്ചവട താത്പര്യങ്ങള്‍ക്ക്് അവസാനമില്ലാത്ത മേല്‌ക്കൈ കിട്ടാതെ പൊതുജനാരോഗ്യം സാധിക്കാനും കഴിയുന്നത്.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code