Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

രണ്ടാനകള്‍ തമ്മിലൊരു സംവാദം (ജോണ്‍ ഇളമത)

Picture

(ഇത് കേവലമൊരു ഹാസ്യചിത്രീകരണം മാത്രം. ഹാസ്യത്തിന് മുന്‍തൂക്കം
കൊടുത്ത് വായിപ്പാനപേക്ഷ)

ഹേ,ഫോമാ നിങ്ങള്‍ക്കെന്തു പാരമ്പര്യം! നിങ്ങള്‍ എത്ര ഉത്സവങ്ങള്‍ കൂടിയിട്ടുണ്ട്.എത്രപേര്‍ തിടമ്പേറ്റിയിട്ടുണ്ട്.

ഒന്നു ചുമ്മാതിരിക്കെന്‍െറ ഫോക്കാനാല്‍കളി ഞങ്ങളാടുവേണ്ടാ, വളരുബോള്‍ പിളരുകയും ,പിളരുബോള്‍ വളരുകയും ചെയ്യുന്ന പാരമ്പര്യം നമ്മുക്കില്ലേ.

അതൊക്കെ ബലക്ഷയമാ.കസേരകളി നിര്‍ത്തി നമ്മളൊന്നാകേണ്ട സമയം കഴിഞ്ഞു.സാംസ്ക്കാരികത്തി രാഷ്ട്രീയം വന്ന് പരസ്‌രം ചെളിവാരി എറിഞ്ഞാ ആര്‍ക്കാ ദോഷം,നമ്മുക്കു രണ്ടുകൂട്ടര്‍ക്കും.

ഫോമാ പറഞ്ഞു-
നിങ്ങളെന്‍െറ അമ്മയാ, കാര്യമൊമൊക്കെ ശരി. ഞനൊരാണാ,കുട്ടിക്കൊമ്പനാ,
കൊമ്പു പോലും വളര്‍ന്ന് ഉറച്ചിട്ടില്താത്ത.ആരാണ്ടൊക്കെ പീഢിപ്പിച്ച ജാരസന്തതിയാണേലും
ഞാനൊരാണാണല്ലോ,പുല്ലിഗം!

എന്നാ നിന്‍െറ അമ്മയായാ ഞാന്‍, സ്ത്രീലിംഗം തന്നാ. ആരാണ്ടൊന്നും പീഢിപ്പിച്ച്
ഒണ്ടായതല്ല നീ,അസല്‍ തന്തക്കു പിറന്നവനാ നീ! പക്ഷേ ആ രഹസ്യം ഞാന്‍ മറച്ചുവെക്കും.
യൗവനത്തിന്‍െറ തുടിപ്പില്‍ ഒരു പ്രലോഭനത്തി പെട്ടുപോയതാ.കുളി തെറ്റിയപ്പഴാ കളി കൈവിട്ടു
പോയത്.എന്നാലും നീ എന്‍െറ മോനല്ലേ നീ എപ്പോ വന്നാലും ഞാം നന്നെ കൈനീട്ടി സ്വീകരിക്കും.

ങും,അതുവേണ്ടാ,ആര്‍ക്കും അറിയാം വയ്യാത്ത ഒരു സൂത്രം ഞാനമ്മോടു പറയാം! ഇനിയൊരു ചെവി അറിയത്തില്ലെങ്കി,ആണ ഇട്ട് ഉറപ്പുപറഞ്ഞാല്‍.
ഉം പറമോനേ,സത്യം സത്യമായും ഇനി ഒരു ചെവീം അറീല്ല്!
എന്നാ ചെവിലോട്ട് പറയാം. ഞാം ജനിച്ചതാണായിട്ടാണേലും മോഴയാ!
ങും! അതെന്തോ കുന്തമാ!
ഹോ,ഇത്രേം പ്രായമായിട്ടും അമ്മക്കറിയത്തില്ലേ അത്!
അങ്ങനെ ഒന്ന്് കേട്ടിട്ടു കൂടിയില്ല,തെളിച്ചങ്ങു പറ.

ഫോമാ (നാണത്തില്‍) തുമ്പികൈ വയിതിരുകി വലത്തെ കാലിന്‍െറ കാല്‍നഖം കൊണ്ട്
കളംവരച്ച് -ഞാനൊരാണാന്നാ എല്താരടേം വിചാരം, പക്ഷേ!
പക്ഷേ!
എന്തുപക്ഷേ?
ഞാനൊരു ഭിന്നലിംഗമാ!

ഫോമാ (നെറ്റിചുളിച്ച്) അതെന്തോന്നു വകുപ്പാ!
ആണുമല്ല,പെണ്ണുമല്ല്! ,ങാ,സാരമില്ല.എന്നോടൊരു പ്രശസ്തനായ മലയാളി സര്‍ജ്ജന്‍ പറഞ്ഞിട്ടൊണ്ട്, ശരിയാക്കി തരാമെന്ന്്, ഏതുലിംഗം വേണേലും! അങ്ങോരു മാറ്റിമറിക്കും!
ആള്‍ജിബ്രാ പോലയോ!
അതേ,അതേ, ആണായിട്ടോ,പെണ്ണായിട്ടോ! പക്ഷേ എനിക്കിഷ്ടം
പെണ്ണാകാനാ.

നാണിച്ചു ചിരിക്കാനും,കടക്കണ്ണുകൊണ്ട് കവിത ചമക്കാനും പണ്ടേ നിനക്ക് താല്പര്യമാരുന്നത്, ചെറുപ്പത്തി കണ്ട്, നിന്നെപറ്റി നിന്‍െറ തള്ളയായ ഈ ഫോക്കാന നെടുവീര്‍പ്പെട്ടിട്ടുണ്ട്.അന്നും ഇന്നും നിനക്കല്പ്പം മാറൊണ്ടാരുന്നു.പക്ഷേ മീശേം,കൊമ്പും വന്നപ്പം ഞാനങ്ങു സമാധാനിച്ചു,ങാ പോട്ടെ അങ്ങനേം ആണുങ്ങളൊണ്ടല്ലോന്ന്! ഗേന്ന പറേന്ന കൂട്ടര്!

പെണ്ണുങ്ങളിലുമുണ്ട് ഇക്കൂട്ടര്! ,നീ കേട്ടിട്ടില്ലേ ലസ്ബിയനെന്ന്. കുറ്റം പറയാം ഞാനില്ല,ഇതെല്ലാം പ്രകൃതീടെ വികൃതിയാണന്ന് പറഞ്ഞ് കളിയാക്കാനും ഞാനില്ല .ഈലോക ജീവതം ഒന്നേഒള്ളൂ,എന്തായാലും എന്‍ജോയ് ചെയ്ത് ജീവിക്കുക.പക്ഷേ നീ ഒരു പെണ്ണാകുന്നതെന്തോത്തിനാ. ഈ വന്ന കാലം സര്‍വ്വത്ര പീഢനമാ, ഞാം പെറ്റപോലൊന്നുമല്ല പീഢനം! അത് ഒരസുഖമാടീ, ഒടുവി ചെലപ്പം കൊല്ലുകേം ചെയ്യും ,മണ്ണെണ്ണ ഒഴിച്ചു ചുട്ടോ,കത്തിക്കു വെട്ടിയോ മറ്റോ.പീഢകനാരണെന്ന് അറിയാണ്ടിരിക്കാന്‍!

ങും,ഞാം പെണ്ണാകുന്നത്,എനിക്കൊരു കാമുകനൊള്ളോണ്ടാ.വളരെ നാളായി ഞങ്ങളുലൗവാ.
ആരാ ആള്?
അല്പ്പം പ്രായകൂടുതലൊള്ള ഒരാളാ,അമ്മ അറിയത്തില്ലേ ,ആ കൊമ്പമീശക്കാരന്‍ ബോഡീ
ബ്യൂട്ടി ശവുമേലിനെ!

അയാളോ?,നിന്‍െറപ്പനാകാം പ്രായമൊണ്ടല്ലോടീ,അയാളൊന്നു കെട്ടി ഭാര്യേം ഉപേക്ഷിച്ചു നടക്കുന്നോനല്ലിയോ!

അതേ, അയാളു പാവമാ,കൊമ്പമീശേം,മസ്സിലുമൊക്കെ ഒണ്ടേതന്നെ.പിന്നെ അയാളെ കെട്ടിയാ ഒരുത്തനും എന്നെ പീഢിപ്പിക്കാം പൊറകേ നടക്കത്തില്ല, പേടിച്ച്!,പിന്നെ മറ്റൊരു നല്ല കാര്യോം,
കൊച്ചുങ്ങളുമൊണ്ടാകത്തില്ല!

എന്നൊന്നും പറയാമ്പറ്റത്തില്ല. ഫോമാ മോനെ, അയാക്കമ്പതി താഴെ പ്രായമല്ലേ ഒള്ളൂ!
പറയാംമ്പറ്റും,ഫോമാ കൊമ്പന്‍ പൊട്ടിച്ചിരിച്ചു പറഞ്ഞു-അയാള് ചിന്ന ഭിന്നലിംഗമാ!
അതെന്തോന്നാ?

അയാള് ഒരു ടീനേജിനെ പീഢിപ്പിച്ചതു ഭാര്യകണ്ടു, അത് കഴിഞ്ഞ് ഭാര്യ അയാടെ ലിംഗം
മുറിച്ചു, ഇപ്പോ പാതിയേ ഒള്ളൂ,അതോണ്ട് അക്കാര്യോന്നുമിന്ന് നടപ്പില്ല. ഞാം സെയ്ഫാ!!

Picture2Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code