Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

വേള്‍ഡ് മലയാളി കൗണ്‍സില്‍ ഡി. എഫ്. ഡബ്ല്യൂ പ്രൊവിന്‍സ് 2018 20 ഭാരവാഹികളെ തെരഞ്ഞെടുത്തു   - ലാലി ജോസഫ് ഡാളസ്

Picture

ഡാളസ്: വേള്‍ഡ് മലയാളീ കൗണ്‍സില്‍ ഡി. എഫ്. ഡബ്ല്യൂ. പ്രൊവിന്‍സ് പതിനൊന്നാമത് ബയനിയല്‍ മീറ്റിങ്ങില്‍ അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള പ്രൊവിന്‍സ് ഭാരവാഹികളെ തെരഞ്ഞെടുത്തു. റൗലേറ്റിലെ സ്‌പൈസ് വില്ലേജില്‍ കൂടിയ യോഗം, ഇലക്ഷന്‍ കമ്മിഷണര്‍ തോമസ് മാത്യുവിന് ഡബ്ല്യൂ. എം. സി. നിയമാവലിയില്‍ പരാമര്‍ശിച്ചിട്ടുള്ള ചടങ്ങ് അനുസരിച്ചു ഇപ്പോഴത്തെ ചെയര്‍മാന്‍ ശ്രീ തോമസ് ചെല്ലേത് കൈമാറി. ഫൈനല്‍ സ്ഥാനാര്ഥികളായ ചെയര്‍മാന്‍, പ്രസിഡന്റ്, സെക്രട്ടറി, എന്നിവര്‍ക്കു അഞ്ചു മിനിറ്റു വീതവും മറ്റു സ്ഥാനാര്‍ത്ഥികള്‍ക്ക് രണ്ടു മിനിറ്റു വീതവും തങ്ങള്‍ക്കുള്ള വിഷന്‍ പ്രസ്താവിക്കുവാനുള്ള അവസരം നല്‍കി. എതിര്‍ സ്ഥാനാര്‍ത്ഥികള്‍ ഇല്ലാതിരുന്നതിനാല്‍ എതിര്‍പ്പില്ലാതെ ഭാരവാഹികളെ തെരഞ്ഞെടുത്തത് മറ്റു സംഘടനകള്‍ക്കു മാതൃകയായി. തുടര്‍ന്ന് ഇലക്ഷന്‍ കമ്മീഷണര്‍ തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളുടെ പേരുകള്‍ വായിക്കുകയും തുടര്‍ന്ന് നടന്ന ബയനിയല്‍ ജനറല്‍ കൗണ്‍സില്‍ മീറ്റിംഗില്‍ "വോയിസ്" വോട്ടോടുകൂടി തെരഞ്ഞെടുപ്പിനെ റാറ്റിഫൈ ചെയ്‌യുകയും ചെയ്തു.

ഗുഡ് വില്‍ അംബാസഡര്‍ : പാസ്റ്റര്‍ ഷാജി കെ. ഡാനിയേല്‍ അഗാപ്പെ
അഡ്വൈസറി ചെയര്‍: ഏലിക്കുട്ടി ഫ്രാന്‍സിസ്
ചെയര്‍മാന്‍: തോമസ് എബ്രഹാം
പ്രസിഡന്റ്: വര്‍ഗീസ് കയ്യാലക്കകം
സെക്രട്ടറി: പി. സി. മാത്യു
ട്രഷറര്‍: തോമസ് ചെള്ളേത്തു
വൈസ് പ്രസിഡന്റുമാര്‍: സാം മാത്യു, സുനില്‍ എഡ്വേര്‍ഡ്, എബ്രഹാം മാലിക്കറുകയില്‍
വൈസ് ചെയര്‍സ്: ഫ്രിക്‌സ്‌മോന്‍ മൈക്കിള്‍, ഷേര്‍ലി ഷാജി നിറയ്ക്കല്‍
ജോയിന്റ് സെക്രട്ടറി: രാജന്‍ മാത്യു
കള്‍ച്ചറല്‍ ഫോറം: മഹേഷ് പിള്ളൈ
ലിറ്റററി ഫോറം: സിജു ജോര്‍ജ്
ഹെല്‍ത്ത് ഫോറം: ബിജി എഡ്‌വേഡ്
വിമന്‍സ് ഫോറം: മേരി തോമസ്
ബിസിനസ് ഫോറം: ഫ്രിക്‌സ്‌മോന്‍ മൈക്കിള്‍ (അവാന്‍ ടാക്‌സ്), അനില്‍ മാത്യു (ഓള്‍ സ്റ്റേറ്റ്), ബിനു മാത്യു (എലൈവ്), ഷാജി നിറയ്ക്കല്‍ (സെഞ്ചുറി), രാജു വട്ടമല. സണ്ണി കൊച്ചുപറമ്പില്‍
കമ്മിറ്റി മെമ്പര്‍മാര്‍: എലിയാസ് നെടുവേലില്‍, ബിജുസ് ജോസഫ്, ബെന്നി ജോണ്‍, സോണി സൈമണ്‍, തൊമ്മിച്ചന്‍ മുകളേല്‍, ഹരി തങ്കപ്പന്‍ (സുവനീര്‍ എഡിറ്റോറിയല്‍)
മീഡിയ: ജേക്കബ് കുളങ്ങര
യൂത്ത് എംപവര്‍മെന്‍റ്: ജെസ്വിന്‍ ജെയിംസ്, സുമോദ് ബോസ്

കഷിഞ്ഞ വര്ഷം ജനുവരിയില്‍ ഡാളസിലെ കലാ സ്‌നേഹികളെ പെങ്കെടുപ്പിച്ചു കൊണ്ട് നടത്തിയ ടാലെന്റ്‌റ് ഷോ, പി. സി. ജോര്‍ജ് എം. എല്‍. എ. യോടൊപ്പം നടത്തിയ ഓണ പ്രോഗ്രാം, വൈക്കം വിജയലക്ഷ്മി യൂടെ ഗാനമേള (പൂമരം), എല്ലാം തന്നെ വിജയമായിരുന്നു എന്ന് യോഗം വിലയിരുത്തി. കൂടാതെ ബിസിനസ്തി ഫോറത്തിന്റെ വകയായി തിരുവല്ല മുനിസിപ്പല്‍ കൌണ്‍സില്‍ മെമ്പര്‍ വഴി വീടുവച്ചുകൊടുക്കുവാന്‍ ധന സഹായം നല്‍കിയതും നേട്ടമായി കരുതുന്നു വെന്ന് ഭാരവാഹികള്‍ പറഞ്ഞു. തുടര്‍ന്ന് ജൂണ്‍ ഒന്‍പതിന് ഡാലസില്‍ നടക്കുന്ന റീജിയന്‍ കണ്‍വെന്‍ഷനില്‍ ഡാളസിലെ മാത്രമല്ല മറ്റു പ്രൊവിന്‍സുകള്‍ ഉള്‍പ്പെടുത്തി ടാലെന്റ്‌റ് ഷോ നടത്തുവാനും തീരുമാനിച്ചു.

അമേരിയ്ക്ക റീജിയന്‍ ചെയര്‍മാന്‍ ജോര്‍ജ് പനക്കല്‍ (ഫിലാഡല്‍ഫിയ), ജനറല്‍ സെക്രട്ടറി കുരിയന്‍ സക്കറിയ (ഒക്കലഹോമ) , ജോയിന്റ് സെക്രട്ടറി പിന്റോ ചാക്കോ (ന്യൂ ജേഴ്‌സി), ട്രഷറര്‍ ഫിലിപ്പ് മാരേട്ട് , എല്‍ദോ പീറ്റര്‍ വൈസ് പ്രസിഡണ്ട് എന്നിവര്‍ അനുമോദനങ്ങള്‍ അറിയിച്ചു. റീജിയന്‍ എന്‍. ഇ. സി. ചാക്കോ കോയിക്കലേത് പ്രോവിന്‌സിന്റെ തെരഞ്ഞുടുപ് ഭംഗിയായി നടത്തുവാന്‍ സഹകരിച്ച പ്രൊവിന്‍സ് എലെക്ഷന്‍ കമ്മീഷണേറെയും ഭാരവാഹികളെയും അനുമോദിക്കുകയും നന്ദി അറിയിക്കുകയും ചെയ്തു. ഗ്ലോബല്‍ പ്രസിഡന്റ് ഡോ. എ. വി. അനൂപ്, ഗ്ലോബല്‍ ചെയര്‍മാന്‍ ഐസക്ക് പട്ടാണിപ്പറമ്പില്‍, ഗ്ലോബല്‍ സെക്ക്രട്ടറി ടി. പി. വിജയന്‍, ഗ്ലോബല്‍ ട്രഷറര്‍ ജോബിന്‍സണ്‍ കോട്ടത്തില്‍, ഗ്ലോബല്‍ വി. പി. അഡ്വ. സിറിയക്ക് തോമസ് , എന്‍. ആര്‍. കെ. ഫോറം പ്രസിഡണ്ട് ജോസ് കോലത്തു, എ. എസ. ജോസ്, അലക്‌സ് കോശി വിളനിലം, മുന്‍ ഗ്ലോബല്‍ ചെയര്‍മാന്‍ പ്രവീണ്‍, സോമന്‍ ബേബി, ഗ്ലോബല്‍ കോണ്‍ഫറന്‍സ് ചെയര്‍മാന്‍ തോമസ് മൊട്ടക്കല്‍, കണ്‍വീനര്‍ തങ്കമണി അരവിന്ദന്‍, എസ. കെ. ചെറിയാന്‍, മുതലായവര്‍ അനുമോദന സന്ദേശങ്ങള്‍ അയച്ചു. പ്രൊവിന്‍സ് ഇലക്ഷന്‍ കമ്മിഷണര്‍ തോമസ് പി. മാത്യു നന്ദി പറഞ്ഞു.

വാര്‍ത്ത: ലാലി ജോസഫ് ഡാളസ്.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code