ന്യൂയോര്‍ക്കിലെ സെന്റ് സ്റ്റീഫന്‍ ക്നാനായ ഫൊറോനാ ഇടവകയിലെ വിശുദ്ധന്റെ പ്രധാനത്തിരുനാള് ഈവര്‍ഷം മെയ് മാസം 18 ,19 ,20 എന്നി ദിവസങ്ങളില്‍ ആചരിക്കുന്നു .മെയ് മാസ് 18 തിയതി വൈകുന്നേരം 7 .30 ന് കൊടിയേറ്റ് ,തുടര്‍ന്ന് മാതാവിന്റെ കപ്പേളയില്‍ ലതിഞ്ഞു . റോക്ലാന്‍ഡ് സെന്റ് മേരീസ് ഇടവക വികാരി റെവ .ഡോക്ടര്‍ ജോസ് ആദോപ്പള്ളി കൊടിയേറ്റ് കര്‍മ്മങ്ങള്‍ക്കും തുടര്‍ന്നുള്ള മരിച്ചവരെ അനുസ്മരിച്ചുകൊണ്ടുമുള്ള വിശുദ്ധ കുര്ബാനക്കും നേതൃത്വം നല്‍കും .
മെയ് മാസ് 19തിയതി വൈകുന്നേരം നാലുമണിക്ക് കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യ സ്വികരണം .ആദ്യകുര്‍ബാനക്കും ദിവ്യബലിക്കും നേതൃത്വം നല്‍കുന്നത് ന്യൂ ജേഴ്സി ക്നാനായ മിഷന് ഡയറക്ടര്‍ ഫാദര്‍. റെന്നി കട്ടേല്‍ .തുടര്‍ന്ന് ഇടവകയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ കലാപരിപാടികള്‍ മെയ് 20 ഞായറാഴ്ച രാവിലെ 10 .30 ന് കിടങ്ങൂര്‍ ഫൊറോനാ പള്ളി വികാരി വെരി.റെവ. ഫാ മൈക്കിള്‍ നെടുംതുരുത്തില്‍ നയിക്കുന്ന ആഘോഷപൂര്‍വ്വമായ തിരുനാള്‍ കുര്‍ബാന . തുടര്‍ന്ന് പ്രൗഢഗംഭീരമായ തിരുനാള്‍ പ്രദിക്ഷണം . ലോങ്ങ് ഐലന്‍ഡ് താളലയം നയിക്കുന്ന വാദ്യഘോഷ ചെണ്ട മേളം,കുട്ടികളും മുതിര്‍ന്നവര്‍ക്കും ആസ്വദിക്കുവാന്‍ യൂത്ത് മിനിസ്ട്രി ഒരുക്കിയിരിക്കുന്ന കാര്‍ണിവല്‍ എന്നിവ ഒരുക്കിയിരിക്കുന്നു . വിശുദ്ധന്റെ കല്ലും തൂവാലയും എടുക്കാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നു .
ഈവര്‍ഷത്തെ തിരുനാള്‍ പ്രസുതേന്തി അനി & ആന്‍സി നെടുംതുരുത്തിലാണ് . വിശുദ്ധന്റെ തിരുനാളില്‍ പങ്കെടുത്തു അനുഗ്രഹം പ്രാപിക്കാന്‍ ഏവരെയും വികാരി വെരി .റെവ.ഫാ.ജോസ് തറക്കല്‍,സെക്രട്ടറി ജോസ് കോരകുടിലില്‍ ,കൈക്കാരന്മാരായ ,ജെയിംസ് തോട്ടം,ജോണി അകാംപറമ്പില് ,എബ്രഹാം പുല്ലാനപ്പളി ,സാക്രിസ്റ്റി സിറില്‍ ഇലക്കാട്ടു ,ജഞഛ സാബു തടിപ്പുഴ ,ട്രഷറര്‍ ജെയിംസ് തൊട്ടപ്പുറം ,ബില്‍ഡിംഗ് ബോര്‍ഡ് ചെയര്മാന് ഷിനോ മാറ്റം ,പാരിഷ് കൗണ്‍സില്‍ മെംബേര്‍സ് സാദരം ക്ഷണിക്കുന്നു .
സാബു തടിപ്പുഴ PRO
Comments