Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

രൂപയ്ക്ക് വന്‍ തകര്‍ച്ച; പ്രവാസികള്‍ക്കു നേട്ടം

Picture

വിപണിയില്‍ ഇന്ത്യന്‍ രൂപയുടെ മൂല്യം തുടര്‍ച്ചയായ ആറാം ദിവസവും ഇടിഞ്ഞതോടെ പ്രവാസികള്‍ക്കു നേട്ടം. ഖത്തര്‍ റിയാലിനു സമീപകാലത്തെ ഏറ്റവും ഉയര്‍ന്ന വിനിമയനിരക്കാണ് ഇന്നലെ രേഖപ്പെടുത്തിയത്, ഒരു റിയാലിന് 18.10 ഇന്ത്യന്‍ രൂപ. വിപണിയില്‍ രൂപയുടെ മൂല്യം 13 മാസത്തെ ഏറ്റവും താഴ്ന്ന നിലയിലാണ്.

ഡോളറിനെതിരെ രൂപയുടെ മൂല്യം ഇന്നലെ 36 പൈസ ഇടിഞ്ഞ് 66.48ലെത്തി. രാജ്യാന്തര വിപണിയില്‍ ബ്രെന്റ് ക്രൂഡ് വില ഉയരുന്നതും വിദേശ ഫണ്ടുകളുടെ പിന്‍വലിക്കല്‍ ഏറിയതുമാണു രൂപയ്ക്കു തിരിച്ചടിയായത്. 2017 മാര്‍ച്ച് 10നു ശേഷമുള്ള രൂപയുടെ ഏറ്റവും കുറഞ്ഞ മൂല്യമാണ് ഇന്നലത്തേത്. വിനിമയനിരക്ക് ഉയര്‍ന്നതോടെ നാട്ടിലേക്കുള്ള പണമയപ്പിലും ഗണ്യമായ വര്‍ധനയുണ്ടാകുമെന്നാണു പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയിലേറെയായി രൂപയുടെ മൂല്യം ഇടിയുകയും വിനിമയനിരക്ക് ഉയര്‍ന്നു വരികയുമായിരുന്നു. ഒരു റിയാലിനു 17.50–17.60 രൂപയാണു ശരാശരി നിരക്കായി പലപ്പോഴും പരിഗണിക്കപ്പെടുന്നത്.

എന്നാല്‍, ഇപ്പോഴത്തെ നിരക്ക് അതിനെക്കാള്‍ 50–60 പൈസ വരെ കൂടുതലും. പതിനായിരം റിയാല്‍ നാട്ടിലേക്ക് അയയ്ക്കുമ്പോള്‍ 5,000–6,000 രൂപ വരെ ഇപ്പോള്‍ അധികമായി ലഭിക്കും. സമീപകാലത്തൊന്നും ഇത്രയും വലിയ നേട്ടം വിനിമയനിരക്കിലുണ്ടായിട്ടില്ല. അതേസമയം, മാസാവസാനത്തേക്ക് അടുക്കുന്നതിനാല്‍ പ്രവാസികളുടെ കൈവശമുള്ള പണത്തിന്റെ അളവില്‍ കുറവുണ്ട്. ശമ്പളം ലഭിക്കുന്നതുവരെ ഈ വിനിമയനിരക്ക് സ്ഥിരമായി നിന്നാല്‍ മാത്രമേ കാര്യമായ ഗുണം ലഭിക്കൂ.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code