Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

കാനഡയില്‍ വാന്‍ ജനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറ്റിയ സംഭവം: മരണം പത്തായി, 15 പേര്‍ക്ക് പരിക്ക്   - പി.പി. ചെറിയാന്‍

Picture

ടൊറന്റോ: ഇന്ന് (ഏപ്രില്‍ 23 തിങ്കള്‍) ഉച്ചയ്ക്ക് രണ്ടുമണിയോടെ ടൊറന്റോ ഡൗണ്‍ ടൗണില്‍ തിരക്കുള്ള കവലയില്‍ കൂടിനിന്നിരുന്ന ജനക്കൂട്ടത്തിനിടയിലേക്ക് വാന്‍ ഇടിച്ചുകയറ്റിയതിനെ തുടര്‍ന്ന് 10 പേര്‍ കൊല്ലപ്പെടുകയും, 15 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ടൊറന്റോ ഡപ്യൂട്ടി പോലീസ് ചീഫ് പീറ്റര്‍ യുവാന്‍ പറഞ്ഞു.

സംഭവത്തിനുശേഷം വാന്‍ െ്രെഡവര്‍ രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും മിനിറ്റുകള്‍ക്കുള്ളില്‍ പോലീസ് ഇയാളെ പിടികൂടി. റൈഡര്‍ കമ്പനിയുടെ വാന്‍ വാടകയ്‌ക്കെടുത്താണ് അക്രമം നടത്തിയതെന്ന് കമ്പനി അധികൃതര്‍ പറഞ്ഞു.

പരിക്കേറ്റ 16 പേരില്‍ 7 പേരുടെ നില ഗുരുതരമാണ്. ഇതൊരു ഭീകരാക്രമണമാണെന്ന് കരുതുന്നില്ലെന്ന് പ്രധാനമന്ത്രി ജസ്റ്റിന്‍ ബ്രൂസ് പറഞ്ഞു.

ജി7 രാജ്യങ്ങളില്‍ നിന്നുള്ള ക്യാബിനറ്റ് അംഗങ്ങള്‍ ടൊറന്റോയില്‍ ഒത്തുചേര്‍ന്ന് രാജ്യാന്തര വിഷയങ്ങളെക്കുറിച്ചും, ഇറാക്ക്, സിറിയ എന്നിവടങ്ങളില്‍ ഐ.എസ് നടത്തുന്ന ഭീകരാക്രമണങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്യുന്നതിനിടെയാണ് ആക്രമണം എന്നത് പ്രത്യേകം ശ്രദ്ധേയമാണ്.
പ്രതിയുടെ വിശദവിവരങ്ങള്‍ പോലീസ് പുറത്തുവിട്ടു . ടൊറന്റോ റിച്ച്മണ്ട് ഹില്‍ സുബൈര്‍ബില്‍ നിന്നുള്ള സെനെക്കാ കോളേജ് വിദ്യാര്‍ത്ഥി ആള്‍ക്ക് മനസ്സിന്‍ 25(അഹലസ ങശിമശൈമി) ആണ് ക്ത്ര്യം നടത്തിയതെന്നും പോലീസ് പറഞ്ഞു. ഇയാള്‍ മനസികരോഗിയാണെന്നും പറയപ്പെടുന്നു.
Alek Minassian, a native of Toronto's Richmond Hill suburb and a Seneca College student

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code