Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ആവേശമുണര്‍ത്തി അരിസോണയില്‍ ഗീതയുടെ ശുഭാരംഭം

Picture

ഫീനിക്‌സ്: അരിസോണയിലെ ഗുരുവായൂരപ്പന്‍ വിശ്വാസികളെ ആവേശത്തിലാഴ്ത്തി "ഗീത" യുടെ (ഗുരുവായൂരപ്പന്‍ ഇന്റര്‍നാഷണല്‍ ടെംപിള്‍ ഓഫ് അരിസോണ GITA) യുടെ “ശുഭാരംഭം” വിപുലമായ പരിപാടികളോടെ വിഷുദിനമായ ഞാറാഴ്ചഏപ്രില്‍ 15ന് ഇന്‌ഡോ അമേരിക്കന്‍ കള്‍ച്ചറല്‍ സെന്റെറില്‍ വച്ച് നടന്നു.

രാവിലെ പത്തുമണിക്ക് പരമ്പരാഗതരീതിയില്‍ വിഷുക്കണിയൊരുക്കി വിഷുക്കണിദര്‍ശനം, തുടര്‍ന്ന് കേരളത്തിന്റെ തനതായ ശൈലിയിലുള്ള ശ്രീകോവിലിന്റെ മാതൃകയില്‍ ശ്രീകോവില്‍ നിര്‍മിച്ചു വിപുലമായ അലങ്കാരങ്ങളോട്കൂടി വിഷുപ്പൂജ, അര്‍ച്ചന, പ്രസാദമൂട്ട്, ദീപാരാധന തുടങ്ങിയവയുടെ പൂര്ണതയോടെയാണ് ശുഭാരംഭചടങ്ങുകള്‍ക്ക് തുടക്കംകുറിച്ചത്. പൂജാദികര്‍മങ്ങള്‍ ശ്രീവെങ്കട്കൃഷ്ണ ക്ഷേത്ര തന്ത്രി ശ്രീ കിരണ്‍ റാവുവിന്റെ മുഖ്യകാര്മികത്വത്തിലാണ് നടന്നത്. വിശ്വാസികള്‍ക്ക് ക്ഷേത്രത്തില്‍ പൂജിച്ചനാണയങ്ങളാണ് കൈനീട്ടമായി നല്‍കിയത്.

തുടര്‍ന്ന് നടന്ന ശുഭാരംഭചടങ്ങുകള്‍ ദിലീപിന്റെ ഭക്തിഗാനാലാപനത്തോടെ ആരംഭിച്ചു. ശ്രീ സതീഷ് അമ്പാടി, മീരമേനോന്‍, സുധീര്‍ കൈതവന, മുകുന്ദ് ഷേണായ്, രാജ്‌മോഹന്‍ കര്‍ത്താ എന്നിവര്‍ ചെന്ന് ഭദ്രദീപംതെളിയിച്ചു ശുഭാരംഭ ചടങ്ങുകള്‍ ഔപചാരികമായി ഉത്ഘാടനം ചെയ്തു.

സതീഷ് അമ്പാടി ‘ഗീത’യുടെ ഭാവി പരിപാടികളെക്കുറിച്ചും, അരിസോണയില്‍ ഒരു ഗുരുവായൂരപ്പന്‍ അഥവാ കേരളതനിമയിലുള്ള ക്ഷേത്രത്തിന്റെ ആവിശ്യകതയെക്കുറിച്ചും ഹൃസ്വമായി സംസാരിക്കുകയുംചെയ്തു. ആധുനികകാലഘട്ടത്തില്‍ കേരളീയ സാംസ്കാരികപൈതൃകവും, കലയും, ക്ഷേത്ര ആചാരാനുഷ്ടാനങ്ങളും നിലനിര്‍ത്തുകയും അവസംരക്ഷിക്കുകയും ചെയ്യുക എന്ന ഉത്തരവാദിത്വതിലുപരി തലമുറകള്‍ പിന്തുടരണമെന്ന ആഗ്രഹത്തില്‍ നിന്നാണ് ‘ഗീത’യിലേക്കെത്തിയതെന്ന് അദ്ദേഹം അനുസ്മരിച്ചു. അരിസോണയിലെ പ്രവാസിമലയാളികളില്‍ നിന്നും മികച്ചപ്രതികരണമാണ് ഈ സംരഭത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും, നിരവധി ആള്‍ക്കാര്‍ ഈ സംരംഭത്തെക്കുറിച്ചു ആരാഞ്ഞതായും ശ്രീ സുധിര്‍ കൈതവന പറഞ്ഞു.

രാവിലെ ഒന്‍പതുമണിമുതല്‍ തന്നെ വിഷുക്കണി ദര്ശനത്തിനും, പൂജാദിശുഭാരംഭ ചടങ്ങുകളില്‍ ഭാഗഭാക്കാകാനും വേണ്ടി നിരവധിവിശ്വാസികളാണ് അരിസോണയുടെ നാനാഭാഗങ്ങളില്‍ നിന്നും എത്തിച്ചേര്‍ന്നത്.

നിരവധി വിശ്വാസികള്‍ ഈ സ്വപ്ന പദ്ധതിയുടെ സാക്ഷാല്‍ക്കാരത്തിനായി ഐക്യദാര്‍ഢ്യം അറിയിക്കുകയും അതിലേക്കായി സാമ്പത്തികസഹായ സഹകരണങ്ങള്‍ വാഗ്ദാനംചെയ്യാമെന്ന് ഉറപ്പുനല്‍കുകയും ചെയ്തിട്ടുണ്ടെന്നു ഇതിന്റെ സംഘാടകര്‍ അറിയിച്ചു.

ശുഭാരംഭ ചടങ്ങുകള്‍ക്ക് സതീഷ് അമ്പാടി, സുധീര്‍ കൈതവണ, രാജേഷ്ബാബ, ജയമോഹന്‍ കര്‍ത്താ, ഗണേഷ് ഗോപാലപ്പണിക്കര്‍, ഷാനവാസ് കാട്ടൂര്‍, അഖില്‍, ജോലാല്‍ കരുണാകരന്‍ ,സജീവ് മാടമ്പത്, മനുനായര്‍, ജിജു അപ്പുക്കുട്ടന്‍, ശ്യംരാജ്, ശ്രീജിത്ത് ശ്രീനിവാസന്‍, സുരേഷ് നായര്‍, എന്നിവര്‍ നേതൃത്വംനല്‍കി.

ഈപദ്ധതിയെകുറിച്ച് കൂടുതല്‍ അറിയുവാനും ,ഈ ഉദ്യമത്തിന്റെ ഭാഗമാകാനും എല്ലാവിശ്വാസികളെയും സന്മനസ്സുകളെയും സഹര്‍ഷം സ്വാഗതം ചെയ്യുന്നതായും, കൂടുതല്‍ വിവരങ്ങള്‍ക്ക് സതീഷ് അമ്പാടി 4807032000, സുധിര്‍ കൈതവന– 4802467546, സജീവ് മാടമ്പത് 6235567019, ഗണേഷ് ഗോപാലപ്പണിക്കര്‍ 6142266789 എന്നിവരുമായി ബന്ധപ്പെടുക.

Picture2

Picture3

Picture

Picture

Picture

Picture



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code