Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഐ.പി.എല്ലില്‍ അത്തനാസിയോസ് സഫ്രഗന്‍ മെത്രാപ്പോലീത്ത അനുസ്മരണം 24-ന് ചൊവ്വാഴ്ച   - പി.പി. ചെറിയാന്‍

Picture

ഡിട്രോയിറ്റ്: രാജ്യാന്തര പ്രെയര്‍ ലൈനിന്റെ ആഭിമുഖ്യത്തില്‍ കാലം ചെയ്ത മലങ്കര സിറിയന്‍ മര്‍ത്തോമ സഭ സഫ്രഗന്‍ മെത്രാപ്പോലീത്താ ഗീവര്‍ഗീസ് മാര്‍ അത്തനാസിയോസ് അനുസ്മരണ സമ്മേളനം സംഘടിപ്പിക്കുന്നു.

ഏപ്രില്‍ 24 രാത്രി എട്ടിന് (ന്യുയോര്‍ക്ക് സമയം) നടത്തുന്ന അനുസ്മരണ സമ്മേളനത്തില്‍ മാരാമണ്‍ കണ്‍വന്‍ഷന്‍ പ്രസംഗികനും വേദപണ്ഡിതനുമായ റവ. ഡോ. മാര്‍ട്ടിന്‍ അല്‍ഫോണ്‍സ് (ഒറിഗണ്‍) സഫ്രഗന്‍ മെത്രാപ്പോലീത്തായുടെ ധന്യമായ ജീവിതത്തെക്കുറിച്ചുള്ള സ്മരണകള്‍ പങ്കുവയ്ക്കും.

തുടര്‍ന്ന് ന്യുയോര്‍ക്ക് എപ്പിഫിനി മാര്‍ത്തോമാ ചര്‍ച്ച് റവ. ഫി. എം. തോമസ് ധ്യാന പ്രസംഗത്തിനു നേതൃത്വം നല്‍കും.ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ളവര്‍ ദൈവ വചന കേള്‍വിക്കായും പ്രാര്‍ത്ഥനയ്ക്കായും ഒത്തു ചേരുന്ന വേദിയാണ് ഐപിഎല്‍. വിവിധ സഭകളിലെ മേല്‍പട്ടക്കാര്‍, പട്ടക്കാര്‍, ദൈവവചന പണ്ഡിതര്‍ തുടങ്ങിയവരുടെ വചന പ്രഘോഷണം ഐപിഎല്ലിലേക്ക് കൂടുതല്‍ ആളുകളെ ആകര്‍ഷിക്കുന്നു.

ഐപിഎല്‍ പ്രഭാഷണം ശ്രവിക്കുന്നതിനും അനുഗ്രഹം പ്രാപിക്കുന്നതിനും 1641715 0665 എന്ന നമ്പര്‍ ഡയല്‍ ചെയ്തു 530464 എന്ന കോഡ് ഉപയോഗിക്കേണ്ടതാണെന്നു സംഘാടകര്‍ അറിയിച്ചു.കൂടുതല്‍ വിവരങ്ങള്‍ക്ക് :സി. വി. സാമുവേല്‍ : 586 216 0602ടി. എ. മാത്യൂ : 713 408 7394.

Picture2

Picture3



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code