Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ചാക്കോ കണിയാലിയുടെ നിര്യാണത്തില്‍ ഫിലഡല്‍ഫിയാ മലയാളികള്‍ അനുശോചിച്ചു   - (പി ഡി ജോര്‍ജ് നടവയല്‍)

Picture

ഫിലഡല്‍ഫിയ: ചാക്കോ കണിയാലിയുടെ നിര്യാണത്തില്‍ ഫിലഡല്‍ഫിയാ മലയാളികള്‍ അനുശോചിച്ചു. കേരളാ എക്‌സ്പ്രസ്സ് ഫിലഡല്‍ഫിയാ ബ്യൂറോയുടെ ആഭിമുഖ്യത്തിലാണ് അനുശോചനയോഗം ചേര്‍ന്നത്. വിന്‍സന്റ് ഇമ്മാനുവേല്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു.
യോഗത്തില്‍ ജോര്‍ജ് നടവയല്‍ അദ്ധ്യക്ഷനായിരുന്നൂ. ‘‘കേരളാ എക്‌സ്പ്രസ്സ്’ നിര്‍വഹിക്കുന്ന ശ്ലാഘനീയമായ പത്രസേവനം മുന്നില്‍ കാണുമ്പോള്‍ ചാക്കോ കണിയാലി സാറിന്റെ ജീവിത സന്ദേശം പ്രതിധ്വനിക്കുന്നൂ എന്നതാണ് ആ മഹത് ജീവിതത്തിന്റെ പരിച്ഛേദം. മുതിര്‍ന്ന പത്ര പ്രവര്‍ത്തകനായ ജോസ് കണിയാലിയാണ് കേരളാ എക്‌സ്പ്രസ്സിന്റെ എക്‌സിക്യൂട്ടിവ് എഡിറ്റര്‍. ചാക്കോ കണിയാലി തുടര്‍ന്നുപോന്ന വായനാ-രചാനാ-സാമൂഹ്യ-സേവന രീതികള്‍ മകന്‍ എന്ന നിലയില്‍ പ്രചോദനമായി സ്വീകരിച്ചൂ എന്നതാണ് ജോസ് കണിയാലി എന്ന ഒന്നാം നിര പത്രപ്രവര്‍ത്തകന്റെയും സാമൂഹ്യ പ്രവര്‍ത്തകന്റെയും മികവില്‍ പ്രതിഫലിക്കുന്നത്. അതു തന്നെയാണ് കെ എം ഈപ്പന്‍ മുഖ്യ പത്രാധിപനായ കേരളാ എക്‌സ്പ്രസ്സ് എന്ന പത്രത്തെ അമേരിക്കന്‍ മലയാളജിഹ്വയാക്കുന്നതില്‍ മുഖ്യ കാരണമായതും.

ഓള്‍ കേരളാ കത്തോലിക്കാ കോണ്‍ഗ്രസ് കലാമണ്ഡലം സെക്രട്ടറി, കെ എസ് ആര്‍ ടി സി സ്റ്റാഫ് യൂണിയന്‍ സെക്രട്ടറി എന്നീ നിലകളില്‍ ശോഭിച്ചിരുന്ന ചാക്കോ കണിയാലിയുടെ ഇളയ മകന്‍ ജിമ്മി കണിയാലി ഷിക്കാഗോ മലയാളി അസോസിയേഷന്‍ സെക്രട്ടറിയാണ്. മൂത്ത മകന്‍ ജോസ് കണിയാലി ഫൊക്കാനാ കണ്‍വെന്‍ഷന്‍ ചെയര്‍മാനായിരുന്ന അവസരത്തിലെ ഫൊക്കാനാ കണ്‍വെന്‍ഷന്‍ തങ്ക ലിപികളാല്‍ ആലേഖനം ചെയ്യപ്പെട്ടതായിരുന്നു. ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ മികവുകളിലും ജോസ് കണിയാലിയുടെ ക്രാന്ത ദര്‍ശിത്തം പ്രതിഫലിക്കുന്നുണ്ട്. വിനി മാത്യുവാണ് ചാക്കോ കണിയാലിയുടെ മകള്‍.” അദ്ധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു.

ചാക്കോ കണിയാലിയുടെ മക്കള്‍ തനിക്ക് സഹോദര നിര്‍വിശേഷമായ പ്രോത്സാഹനം നല്‍കിയിട്ടുണ്ട് എന്നതാണ് പത്ര പ്രവര്‍ത്തന മേഖലയിലയില്‍ നിന്ന് പിന്‍ തിരിയാതിരിക്കാന്‍ തനിക്കു കാരണമായതെന്ന് വിന്‍സന്റ് ഇമ്മാനുവേല്‍ പറഞ്ഞു.

“” ചാക്കോ കണിയാലിയെ ചിക്കാഗോയില്‍ വച്ച് വര്‍ഷങ്ങള്‍ക്കു മുമ്പ് അദ്ദേഹത്തിന്റെ വസതിയില്‍ സന്ദര്‍ശിച്ച ഓര്‍മ ഇപ്പോഴും പച്ച പിടിച്ചു നില്‍ക്കുന്നു, ആതിഥ്യ മര്യാദയുടെ നിറവ് അദ്ദേഹത്തിന്റെ പെരുമാറ്റത്തില്‍ രജതരേഖയാണ്. അദ്ദേഹം വായനയ്ക്കും എഴുത്തിനും സമയം കണ്ടെത്തിയിരുന്നത് ആ സന്ദര്‍ശന വേളയില്‍ എനിç നേരിട്ടു മനസ്സിലാക്കാന്‍ കഴിഞ്ഞതാണ്. ആ ചിട്ടകള്‍ അത്ഭുതകരമായിരുന്നു’’ എന്ന് ഫൊക്കാനാ നേതാവ് അലക്‌സ് തോമസ് പറഞ്ഞു.

ഇന്ത്യാ പ്രസ്സ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക ഫിലഡല്‍ഫിയാ ചാപ്റ്റര്‍ പ്രസിഡന്റ് സുധാ കര്‍ത്താ, പമ്പാ മലയാളീ അസ്സോസിയേഷന്‍ പ്രസിഡന്റും ഫൊക്കാനാ-ഓര്‍മാ-സംഘടനകളുടെ നേതാവുമായ ജോര്‍ജ് ഓലിക്കല്‍, സംഗമം പത്രത്തിന്റെ ഫിലഡല്‍ഫിയാ കറസ്‌പോണ്ടന്റും കലാ മലയാളി അസ്സോസിയേഷന്‍ സെക്രട്ടറിയും എസ്.എം.സി.സി. പിആര്‍ഓയുമായ ജോജോ കോട്ടൂര്‍, ഓര്‍മാ വൈസ് പ്രസിഡന്റ് ഫീലിപ്പോസ് ചെറിയാന്‍ എന്നിവരും അനുശോചന യോഗത്തില്‍ പ്രസംഗിച്ചു.
2007 ജനുവരി ഒന്നിനാണ് വിന്‍സന്റ് ഇമ്മാനുവേല്‍ ബ്യൂറോ സര്‍ക്കുലേഷന്‍ മാനേജരും ജോര്‍ജ് നടവയല്‍ ബ്യൂറോ ചീഫുമായി കേരളാ എക്‌സ്പ്രസ്സ് ഫിലഡല്‍ഫിയാ ബ്യൂറോ പ്രവര്‍ത്തനം ആരംഭിച്ചത്. ജോര്‍ജ് ഓലിക്കല്‍ കേരളാ എക്‌സ്പ്രസ് ഫിലഡല്‍ഫിയ കറസ്‌പോണ്ടന്റ് ആയിരുന്നു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code