ഇന്ത്യ പ്രസ്സ് കഌ് ഓഫ് നോര് ത്ത് അമേരിക്കയുടെ മുന്‍ പ്രസിഡന്റ് ശ്രീ ജോസ് കണിയാലിയുടെ പിതാവും ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ് ജോയിന്റ് സെക്രട്ടറിയും, വര്‍ക്കിംഗ് കമ്മറ്റിയംഗവുമായിരുന്ന ചാക്കോ കണിയാലിയുടെ നിര്യാണത്തില്‍ ഇന്ത്യ പ്രസ്സ് കഌ് അനുശോചനം രേഖപെടുത്തി. ഇന്ത്യ പ്രസ്സ് ക്ളബിന്റെ ദേശീയ നേതൃത്വവും എല്ലാ ചാപ്റ്ററുകളുടെയും പ്രസിഡന്റുമാരും സെക്രട്ടറിമാരും പങ്കെടുത്ത ടെലി കോണ്ഫ്രന്സില് ഇന്ത്യ പസ്സ് ക്ളബിനു വേണ്ടി നാഷ്ണല്‍ ട്രഷറര്‍ സണ്ണി പൌലോസ് അനുശോചനം അറിയിച്ചു.
ചിക്കാഗോയില്‍ എപ്രില്‍ 17ന് നിര്യാതനായ ചാക്കോ കണിയാലി ഓള് കേരള കത്തോലിക്കാ കോണ്‍ഗ്രസ് കലാമണ്ഡലം സെക്രട്ടറി, കെ.എസ്.ആര്.ടി.സി. സ്റ്റാഫ് യൂണിയന് സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. ഏപ്രില്‍ 21 ന് മേവുഡ് സേക്രട്ട് ഹാര്‍ട്ട് ക്നാനായ പള്ളിയില്‍ പൊതുദര്‍ശനത്തിനു ശേഷം ഹില്‍സൈഡിലുള്ള ക്യൂന്‍ ഓഫ് ഹെവന്‍ സെമിത്തേരിയില്‍ ചാക്കോ കണിയാലിയുടെ സംസ്ക്കാരം നടത്തി .
Comments