Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഫൊക്കാന ന്യൂയോര്‍ക്ക് റീജിയന്‍ കലോത്സവം മെയ് 6-ന്   - ശ്രീകുമാര്‍ ഉണ്ണിത്താന്‍

Picture

കോര്‍ഡിനേറ്റര്‍മാരായി മേരികുട്ടി മൈക്കിള്‍, ലൈസി അലക്‌സ്, മേരി ഫിലിപ്പ്, ഷേര്‍ലി സെബാസ്റ്റ്യന്‍.


ന്യൂയോര്‍ക്ക്: ഫൊക്കാന ന്യൂയോര്‍ക്ക് റീജിയണല്‍ കലോത്സവും ഏകദിന കണ്‍വന്‍ഷനും ആറാം തീയതി ഞായറാഴ്ച്ച ഒരു മണി മുതല്‍ കേരളാ സെന്ററില്‍ (1824 Fairfax tSreet, Elmont, NY11003) വെച്ച് നടത്തുന്നു. പൊതുപ്രവര്‍ത്തന രംഗത്ത് സുസമ്മതരും വളരെയധികം പ്രവര്‍ത്തന പരിചയവും നേടിയിട്ടുള്ള മേരികുട്ടി മൈക്കിള്‍,ലൈസീ അലക്‌സ്, മേരി ഫിലിപ്പ്,ഷേര്‍ലി സെബാസ്റ്റ്യന്‍ എന്നിവര്‍ കലോത്സവം കോര്‍ഡിനേറ്റര്‍ മാരായി പ്രവര്‍ത്തിക്കുന്നു.

കണ്‍വന്‍ഷന്റെ രജിസ്‌ട്രേഷന്‍ ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു. അഞ്ചു വയസ്സു മുതല്‍ പത്തു വയസ്സുവരെയുള്ളവരും, പതിനൊന്നു വയസ്സുമുതല്‍ പതിനഞ്ചു വയസ്സുവരെയുള്ളവരും, പതിനാറു വയസ്സു മുതല്‍ ഇരുപത്തിനാലു വയസ്സുവരെയുള്ളവരും യഥാക്രമം സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ എന്നീ ഗ്രൂപ്പുകളായിട്ടാണ് (കാറ്റഗറി എ, ബി, സി) മത്സരിക്കുന്നത്. ഫൊക്കാനയുടെ വിവിധ റീജിയണല്‍ യുവജനോത്സവങ്ങളില്‍ വിജയികളായവരാണ് ഈ ദേശീയ യുവജനോത്സവത്തില്‍ മത്സരിക്കാനെത്തുന്നത്. വിജയികള്‍ക്ക് സമ്മാനങ്ങളും സര്‍ട്ടിഫിക്കേറ്റുകളും വിതരണം ചെയുന്നതിനോടൊപ്പംതന്നെ വിജയികളില്‍നിന്ന് കലാപ്രതിഭ, കലാതിലകം എന്നിവരെ തെരഞ്ഞെടുക്കുന്നതായിരിക്കും.

ഡാന്‍സ് മത്സരങ്ങള്‍: ക്ലാസിക്കല്‍, സെമി ക്ലാസിക്കല്‍,ബോളിവുഡ് (6 to 7 ) മിനിറ്റ്.
സോളോ സോങ്‌സ് : 5 മിനിറ്റ്,ട്രാക് ഉപയോഗിച്ചും പാടാവുന്നതാണ്. പാട്ടില്‍ ഒന്നും, രണ്ടും സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് കൈരളി ടീവീ യിലെ ഓര്‍മ്മ സ്പര്‍ശം എന്ന സംഗീത പരിപാടിയില്‍ പാടാന്‍ അവസരം ലഹിക്കുന്നതാണ്. പ്രസംഗ മത്സരം (ELOCUTION): 5 മിനിറ്റ്, സബ്ജറ്റ്(വിഷയം) കോര്‍ഡിനേറ്റര്‍ മാരില്‍നിന്നും ലഭിക്കുന്നതാണ്.

ഫൊക്കാന നാഷണല്‍ സ്‌പെല്ലിംഗ് ബീ ചാമ്പ്യന്‍ഷിപ്പ് മത്സരവും അന്നേ ദിവസം നടക്കുന്നതായിരിക്കും. മത്സരങ്ങളില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ മെയ് ഒന്നിന് മുന്‍പായി അപേക്ഷ സമര്‍പ്പിക്കണമെന്ന് യുവജനോത്സവ പ്രോഗ്രാം കോര്‍ഡിനേറ്റര്‍മാരായ മേരികുട്ടി മൈക്കിള്‍,ലൈസീ അലക്‌സ്, മേരി ഫിലിപ്പ്,ഷേര്‍ലി സെബാസ്റ്റ്യന്‍ എന്നിവര്‍ അറിയിച്ചു . അപേക്ഷാ ഫാറവും നിബന്ധനകളും ലഭിക്കുന്നതിന് maria.mic20@yahoo.com എന്ന വിലാസത്തില്‍ ഇമെയില്‍ അയക്കുകയോ താഴെ പറയുന്നവരുമായി ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്.

അമേരിക്കയിലേയും ഇന്ത്യയിലേയും നിരവധി രാഷ്ട്രീയസാംസ്ക്കാരിക നേതാക്കളുടെ സാന്നിദ്ധ്യം കൊണ്ടും പരിപാടികളുടെ ബാഹുല്യം കൊണ്ടും ഏറെ പുതുമകള്‍ നിറഞ്ഞ ഒരു കലോത്സവമായിരിക്കും ഇതെന്ന് റീജിയണല്‍ വൈസ് പ്രസിഡന്റ് ശ്രീകുമാര്‍ ഉണ്ണിത്താന്‍ അഭിപ്രായപ്പെട്ടു.

ന്യൂയോര്‍ക് റീജിയന്‍ കേരളോത്സവത്തിന് ഫൊക്കാന ജനറല്‍ സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ്, എക്‌സി.വൈസ് പ്രസിഡന്റ് ജോയി ഇട്ടന്‍, ഫൌണ്ടേഷന്‍ ചെയര്‍മാന്‍ പോള്‍ കറുകപ്പള്ളില്‍, വൈസ് പ്രസിഡന്റ് ജോസ് കാനാട്ട്,ട്രസ്റ്റീ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ലീല മാരേട്ട്, ട്രസ്റ്റീ ബോര്‍ഡ് സെക്രട്ടറി ടെറന്‍സണ്‍ തോമസ്, ട്രസ്റ്റീ ബോര്‍ഡ് മെമ്പര്‍ വിനോദ് കെആര്‍കെ, നാഷണല്‍ കമ്മിറ്റി മെംബേര്‍സ് ആയ ഗണേഷ് നായര്‍, അലക്‌സ് തോമസ്, ശബരി നായര്‍, ആന്‍ഡ്രൂസ്. കെ .പി, അജിന്‍ ആന്റണി, അലോഷ് അലക്‌സ്, റീജിയണല്‍ ട്രഷര്‍ സജി പോത്തന്‍, കെ.കെ .ജോണ്‍സന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും.

ഫൊക്കാന ന്യൂയോര്‍ക് റീജിയന്‍ കേരളോത്സവം വമ്പിച്ച വിജയം ആക്കുവാന്‍ എല്ലാവരുടെയും സഹായ സഹകരണം അഭ്യര്‍ഥിക്കുനതയി റീജിണല്‍ ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് : മേരികുട്ടി മൈക്കിള്‍ 5163023582 ,ലൈസീ അലക്‌സ് 8453006339 ,മേരി ഫിലിപ്പ് 347 2549834 ,ഷേര്‍ലി സെബാസ്റ്റ്യന്‍ 5162790278.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code