Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

യോങ്കേഴ്‌സില്‍ പുതിയ മലയാളി സംഘടന ഉദ്ഘാടനവും ഈസ്റ്റര്‍ – വിഷു ആഘോഷവും 28 ന്

Picture


ന്യൂയോര്‍ക്ക് : കേരള സംസ്കാര പൈതൃകവും തനിമയും നിലനിര്‍ത്താനും വരുംതലമുറക്ക് അതു കൈമാറുന്നതിനുമായിട്ട് യോങ്കേഴ്‌സില്‍ കേരള സമാജം ഓഫ് യോങ്കേഴ്‌സ് എന്ന പേരില്‍ പുതിയ മലയാളി സംഘടന രൂപീകരിച്ചു.

സമൂഹ സേവനവും കലാ സാംസ്കാരിക വേദികളിലൂന്നിയുള്ള വിവിധയിനം പരിപാടികള്‍ ആവിഷ്ക്കരിക്കുവാനും അതിലൂടെ സാമൂഹ്യ പ്രതിബദ്ധതയ്ക്ക് മുന്‍തൂക്കം നല്‍കി. ഒരു നല്ല സമൂഹം കെട്ടിപ്പെടുക്കാനും ഉദ്ദേശിച്ച് രൂപീകരിച്ച പുതിയ സംഘടനകളുടെ ഉദ്ഘാടനവും അതോടൊപ്പം ഈസ്റ്റര്‍ വിഷു ആഘോഷങ്ങളും ഏപ്രില്‍ 28 ന് ശനിയാഴ്ച വൈകിട്ട് 5.30 ന് നടത്തുന്നു.

യോങ്കേഴ്‌സിലെ മുംബൈ സ്‌പൈസ് ഇന്ത്യന്‍ റസ്റ്ററന്റില്‍ (1727 Cetnral Park Ave, Yonkers) നടത്തപ്പെടുന്ന സംഘടനയുടെ ഉദ്ഘാടനം ഫൊക്കാന എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ജോയി ഇട്ടന്‍ നിര്‍വഹിക്കും.

റവ. ഡീ. ഗീവര്‍ഗീസ് (അബു) കോശി ഈസ്റ്റര്‍ സന്ദേശം നല്‍കും. ശ്രീകുമാര്‍ ഉണ്ണിത്താന്‍ ആയിരിക്കും വിഷുവിന്റെ സന്ദേശം നല്‍കുന്നത്. പ്രദീപ് നായര്‍ (ഫോമാ റീജിനല്‍ വൈസ് പ്രസിഡന്റ്) ആണ് ഗെസ്റ്റ് സ്പീക്കര്‍ തുടര്‍ന്ന് വിവിധയിനം കലാപരിപാടികള്‍ അരങ്ങേറും. ഡിന്നറിനെ തുടര്‍ന്ന് കലാപരിപാടികള്‍ സമാപിക്കും. ചടങ്ങുകളില്‍ പങ്കെടുത്ത് വിജയിപ്പിക്കുവാന്‍ ഏവരെയും ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായിട്ട് പ്രസിഡന്റ് മോന്‍സി വര്‍ഗീസ് അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് :
മോന്‍സി വര്‍ഗീസ് (പ്രസിഡന്റ്) : 914 620 3298
ബാബു ജോര്‍ജ് (സെക്രട്ടറി) : 914 419 4834
കുര്യന്‍ പള്ളിയാങ്കല്‍ (ട്രഷറര്‍) ; 914 779 6206
വര്‍ഗീസ് തോമസ് (വൈസ് പ്രസിഡന്റ്) : 914 294 9995
മത്തായി എം. ജോണ്‍ (ജോയിന്റ് സെക്രട്ടറി) : 914 309 2895
ജേക്കബ് അലക്‌സ്, (ജോയിന്റ് ട്രഷറര്‍ ആന്റ് പിആര്‍ഒ) : 914 426 8938

കമ്മിറ്റി മെംബേഴ്‌സ്:
ബാബു ജോണ്‍ : 718 710 0192
സജി ചെറിയാന്‍ : 914 512 7060
ടിജോ തോമസ് : 914 608 1449.

റിപ്പോര്‍ട്ട്: ജേക്കബ് അലക്‌സ്



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code