Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

സ്വരവര്‍ണചിറകുകളുമായി ചിത്രശലഭങ്ങള്‍ അമേരിക്കയില്‍

Picture

ലോസ് ആഞ്ചെലെസ്: ചിത്രശലഭങ്ങള്‍ എന്നപേരില്‍ ചിത്രയും ശരത്തും സംഘവും അവതരിപ്പുക്കുന്ന ഗാനമേളയുടെ ആദ്യ അവതരണം ഇന്നു വൈകിട്ടു ലോസ്ആഞ്ചെലെസില്‍ തുടങ്ങുന്നു. മലയാളത്തിനു പുറമെ തമിഴ്, തെലുഗു ,ഹിന്ദിഗാനങ്ങളുമായാണ് ലൈവ് ഓര്‍ക്കസ്ട്രയുമായ ുള്ള ചിത്രശലഭങ്ങളുടെ യാത്ര.

അമേരിക്കയിലെ പതിനാറോളം വേദികളില്‍ പരിപാടിയവതരിപ്പിക്കുന്ന സംഘത്തില്‍ യുവഗായകരായ നിഷാദ്, രൂപ രേവതി എന്നിവരുംപതിനഞ്ചോളം ഉപകരണസംഗീത വിദഗ്ദ്ധരുമുണ്ട്.

ലോസ്ആഞ്ചലസിലെ മലയാളി അസോസിയേഷനായ ഓംമിന്റെ സാംസ്കാരിക നിലയത്തിന്റെ ധനശേഖരണാര്‍ത്ഥം നടത്തുന്ന ആദ്യഅവതരണത്തിനുമുന്‍പായി നടത്തിയ പത്രസമ്മേളനത്തില്‍ ചിത്ര, ശരത് ,നിഷാദ്, രൂപരേവതി എന്നിവര്‍ പരിപാടികളെക്കുറിച്ചു സംസാരിച്ചു.

ഫ്രീഡിയ എന്റെര്‍റ്റൈന്‍മെന്റിന്റെ ബാനറിലാണ് ചിത്രശലഭങ്ങളുടെ അമേരിക്കന്‍ പര്യടനം. ഓംവൈസ് പ്രസിഡണ്ട് പാറ്റ് അയ്യര്‍,ഫ്രീഡിയ എന്റര്‍ടൈന്‍മെന്റ് പ്രസിഡണ്ട് ഡോ. ഫ്രീനു കെ വറുഗീസ്, മാനേജിങ് ഡയറക്ടര്‍ ഡയസ് ദാമോദരന്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു. പരിപാടിയുടെ പ്രചരണാര്‍ത്ഥം തലേദിവസം സദസുമായി സംവദിച്ചുകൊണ്ടു ചിത്രയും ശരത്തുംനടത്തിയ 'മീറ്റ് ആന്‍ഡ് ഗ്രീറ്റ് ദി ആര്ടിസ്‌റ്' പ്രോഗ്രാമില്‍ നിരവധിസംഗീത പ്രേമികളും സ്‌പോണ്‌സര്‍മാരും ഭാരവാഹികളുംപങ്കെടുത്തു.

Picture2

Picture3



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code