Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഉയരം കുറഞ്ഞ സിനിമാ സംവിധായന്‍; റിക്കാര്‍ഡ് ഉയരത്തില്‍ ഗിന്നസ് പക്രു

Picture

 

കൊച്ചി: ഏറ്റവും ഉയരം കുറഞ്ഞ സിനിമാ സംവിധായകനുള്ള മൂന്നു റിക്കാര്‍ഡുകള്‍ ഒറ്റദിവസം ഏറ്റുവാങ്ങി അജയകുമാര്‍ എന്ന ഗിന്നസ് പക്രു. 2013ല്‍ പുറത്തിറങ്ങിയ കുട്ടീം കോലും എന്ന സിനിമ സംവിധാനം ചെയ്തതാണു മൂന്നു റിക്കാര്‍ഡുകള്‍ക്കു പക്രുവിനെ അര്‍ഹനാക്കിയത്. ലിംക ബുക്ക് ഓഫ് റിക്കാര്‍ഡ്, യൂണിവേഴ്‌സല്‍ റിക്കാര്‍ഡ്‌സ് ഫോറം, ബെസ്റ്റ് ഓഫ് ഇന്ത്യ റിക്കാര്‍ഡ് എന്നിവ ശനിയാഴ്ച ഒരുവേദിയില്‍ ഗിന്നസ് പക്രു ഏറ്റുവാങ്ങി.

എറണാകുളം പ്രസ് ക്ലബില്‍ നടന്ന ചടങ്ങില്‍ ലിംക ബുക്ക് ഓഫ് റിക്കാര്‍ഡ് സര്‍ട്ടിഫിക്കറ്റ് കലാമണ്ഡലം ഹേമലതയും യൂണിവേഴ്‌സല്‍ റിക്കാര്‍ഡ് ഡോ. സുനില്‍ ജോസഫും ബെസ്റ്റ് ഓഫ് ഇന്ത്യ റിക്കാര്‍ഡ് ടോളിയും സമ്മാനിച്ചു. ഇതില്‍ ലിംക ബുക്ക് ഓഫ് റിക്കാര്‍ഡ് ആറു മാസം മുമ്പേ പ്രഖ്യാപിച്ചിരുന്നു. മറ്റു രണ്ടു റിക്കാര്‍ഡുകളുടെ പ്രഖ്യാപനം അടുത്ത ദിവസമാണു നടന്നത്. വിനയന്റെ അദ്ഭുതദ്വീപിലൂടെ ഏറ്റവും ഉയരം കുറഞ്ഞ സിനിമാ നായകനെന്ന ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റിക്കാര്‍ഡ് പക്രു നേരത്തെ സ്വന്തമാക്കിയിരുന്നു.

ജീവിതത്തില്‍ ഇനിയും മുന്നേറാനുള്ള പ്രചോദനമായി ഈ റിക്കാര്‍ഡുകള്‍ മാറുമെന്നു ഗിന്നസ് പക്രു പറഞ്ഞു. ഉടന്‍ ചിത്രീകരണം ആരംഭിക്കുന്ന ഇളയരാജയിലൂടെ വീണ്ടും നായകനാകാനുള്ള തയാറെടുപ്പിലാണു ഗിന്നസ് പക്രു. 27നു സിനിമയുടെ ചിത്രീകരണം തൃശൂരില്‍ ആരംഭിക്കും.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code