ഫര്‍വാനിയ: വടകര സ്വദേശി കുവൈത്തില്‍ കുഴഞ്ഞു വീണ് മരിച്ചു. തണ്ടാന്‍ കണ്ടിയില്‍ അബ്ദുല്ലയുടെ മകന് നാസര്‍ വാഴയില്‍ (48) ആണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തിന്റ പിതാവ് അബ്ദുല്ല വടകരയില്‍ മരണപ്പെട്ടത്. താല്‍ക്കാലിക താമസ രേഖയിലായതിനാല്‍ പിതാവിന്റെ സംസ്കാര ചടങ്ങില്‍ അദ്ദേഹത്തിന് പങ്കെടുക്കുവാന്‍ സാധിച്ചിരുന്നില്ല. രാവിലെ റോഡില്‍ കുഴഞ്ഞു വീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കുവാനായില്ല.
മൃതദേഹം നടപടിക്രമങ്ങള്‍ക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകും. ഭാര്യ: നൂരിയ. മക്കള്‍: നാദിറ ( ബിരുദ വിദ്യാര്‍ത്ഥിനി), നാദിര്‍ ( ഒന്‍പതാം ക്ലാസ്), നൂറിയ ശുക്ര (അഞ്ചാം ക്ലാസ്). മാതാവ്: വാഴയില്‍ സൈനബ.
റിപ്പോര്‍ട്ട്: സലിം കോട്ടയില്‍
Comments