Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

നോര്‍ത്ത് ടെക്‌സസ് ശ്രീനാരായണ മിഷന്‍ ഫാമിലി നൈറ്റ് ശനിയാഴ്ച   - പി.പി. ചെറിയാന്‍

Picture

ഇര്‍വിങ് (ഡാലസ്): നോര്‍ത്ത് ടെക്‌സസ് ശ്രീനാരായണ മിഷന്റെ ആഭിമുഖ്യത്തില്‍ ഫാമിലി നൈറ്റ് ഫെബ്രുവരി 21 ശനിയാഴ്ച വൈകിട്ട് 6 മുതല്‍ 9 വരെ ഇര്‍വിങ്ങില്‍ നടക്കും.ടെക്‌സസ് സ്റ്റേറ്റ് പ്രതിനിധി മാറ്റ് റിനാള്‍ഡ് മുഖ്യാതിഥിയായി പങ്കെടുക്കും.

ഇര്‍വിംഗ് കെയേഴ്‌സുമായി സഹകരിച്ചു ഫുഡ് ഡ്രൈവ്, ലൈവ് ഗാനമേള മുന്‍ ഭാരവാഹികള്‍ക്ക് അവാര്‍ഡുദാനം എന്നിവ ഉണ്ടായിരിക്കും. ഫുഡ് ഡ്രൈവില്‍ പങ്കെടുക്കുന്നവര്‍ക്ക് കമ്മ്യൂണിറ്റ് ക്രെഡിറ്റ് അവേഴ്‌സും ലഭിക്കും.

സാരി വെയറിങ് മത്സരം, ഭരതനാട്യം, ചെണ്ടമേളം തുടങ്ങിയ പരിപാടികളും ഫാമിലി നൈറ്റിനോടനുബന്ധിച്ചു ക്രമീകരിച്ചിട്ടുണ്ടെന്നും എല്ലാവരേയും ക്ഷണിക്കുന്നതായും ഭാരവാഹികള്‍ അറിയിച്ചു.സ്ഥലം : ഇന്ത്യ 101 ഓഡിറ്റോറിയം 3311 റീഗന്റ് ബിലവ്‌സ് സ്യൂട്ട് 101ഇര്‍വിങ് ടെക്‌സസ് 75063കൂടുതല്‍ വിവരങ്ങള്‍ക്ക് : www.nsmnt.org



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code