ദാവിദിന്റെ സങ്കീര്‍ത്തനം പോലെ.. ശലോമോന്റെ ഉത്തമ ഗീതം പോലെ... ശ്രവ്യ സുന്ദരമായ നിരവധി ക്രിസ്തീയ ഗാനങ്ങള്‍ നമുക്കേകി നമ്മില്‍ ആത്മീയമാരി ചൊരിഞ്ഞ അനുഗ്രഹ പ്രതിഭകള്‍ അമേരിക്കന്‍ മലയാളികള്‍ക്കായി ഇതാ ഒരേ വേദിയില്‍ കെ ജി മാര്‍ക്കോസും,ബിനോയ് ചാക്കോയും,ജോബ് കുര്യന് ,ഐഡിയ സ്റ്റാര്‍ സിങ്ങര്‍ ഫെയിം മെറിന് ഗ്രിഗറി . ദൈവ സ്നേഹത്തിന്റെ അളവില്ലാനന്മകളെ പാടി പ്രകീര്‍ത്തിക്കാന്‍ സ്വര്‍ഗീയമായ സംഗീതത്തിന്റെ മാസ്മരികമായ അനുഗ്രാനുഭവം സാധ്യമാക്കുവാന്‍ സെവന് സീസ് എന്റര്ടൈന്മെന്റസ അണിയിച്ച ഒരുക്കുന്ന പ്രോഗ്രാം ആണ് ആത്മസംഗീതം.
അമേരിക്കയിലേയും കാനഡയിലെയും സമസ്ത ക്രിസ്തീയ വിശ്വസികളുടേയും ആസ്വാദന തലങ്ങളെ തൊട്ടുണര്‍ത്തി അഭുതപൂര്‍വമായ അനുഗ്രഹ പൂമഴ ചൊരിഞ്ഞു അവര്‍ പാടുന്നു. തല്‍സമയ സംഗീത ഉപകരണങ്ങളുടെ അകമ്പടിയോടെ സെപ്തംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ അമേരിക്കയിലും കാനഡയിലും പര്യടനം നടത്തുന്ന ആദ്യത്തെ ക്രിതീയ മെഗാ ഷോ ആണ് 'ആത്മസംഗീതം' .പ്രാര്‍ഥനാ ഗ്രൂപ്പുകള്‍, വിവിധ സഭകള്‍, ദേവാലയങ്ങള്‍ ,വ്യക്തികള്‍ ഇതിനോടകം ആത്മസംഗീതം വരവേറ്റു കഴിഞ്ഞു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോബി ജോര്‍ജ് 7324704647 അനിയന് ജോര്‍ജ് 9083371289
Comments