Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

മിസ്സിസ്സാഗ കേരളയുടെ കര്‍ഷക കൂട്ടായ്മ ആരംഭിച്ചു

Picture

മിസ്സിസ്സാഗ , കാനഡ : മിസ്സിസ്സാഗ കേരള അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ കര്‍ഷക കൂട്ടായ്മ ( ഫാര്‍മേഴ്‌സ് ക്ലബ് ) ആരംഭിച്ചു. സമാജത്തിന്റെ മുപ്പതാം വാര്‍ഷിക പരിപാടിയുടെ ഭാഗമായുള്ള മുപ്പതിന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ജനസമ്പര്‍ക്ക പരിപാടിയില്‍ ഒന്നാണ് കര്‍ഷക കൂട്ടായ്മ.

മിസ്സിസ്സാഗ കേരളായിലെ ഫാര്‍മേഴ്‌സ് ക്ലബ്ബില്‍ അംഗങ്ങളായ കര്‍ഷകര്‍ പരസ്പര സഹകരണത്തോടെ അനുഭവങ്ങളും സ്രോതസ്സുകളും പങ്കു വച്ച് സ്വന്തം വീട്ടു വളപ്പുകളില്‍ ഈ വര്‍ഷം കൃഷിയിറക്കുന്നുണ്ട്. വിത്തുകള്‍, ഉപകരണങ്ങള്‍, മണ്ണ് എന്നിവ പങ്കു വച്ച് കൃഷിയെ സാമൂഹ്യവല്‍ക്കരിക്കുകയാണ് ലക്ഷ്യം. ഇങ്ങനെ ചെയ്യുന്നതിലൂടെ കൃഷി ആയാസ രഹിതവും രസകരവുമാക്കുവാന്‍ കഴിയുമെന്ന് പ്രസിഡന്റ് പ്രസാദ് നായര്‍ പറഞ്ഞു . ഈ പദ്ധതിയില്‍ നിന്നുത്പാദിപ്പിക്കുന്ന വിളകള്‍ വര്‍ഷാവസാനം താങ്ക്‌സ് ഗിവിങ് വാരത്തില്‍ സംഘടിപ്പിക്കുന്ന കാര്‍ഷിക മേളയില്‍ പ്രദര്‍ശിപ്പിക്കുവാനും അതിലൊരു ഭാഗം ഫുഡ് ബാങ്കില്‍ സംഭാവനയായി നല്‍കുവാനും ഏതാനും കര്‍ഷകര്‍ സ്വയം സന്നദ്ധരായി മുന്നോട്ടു വന്നിട്ടുണ്ട്. വീട്ടുവളപ്പില്‍ കൃഷി ചെയ്യുന്ന കര്‍ഷകരില്‍ നിന്നും മികച്ച കര്‍ഷകനെ തെരഞ്ഞെടുത്തു “ കര്‍ഷകശ്രീ പുരസ്കാരം “ നല്‍കുന്നതാണെന്നും അസ്സോസിയേഷന്‍ പത്രക്കുറിപ്പില്‍ അറിയിച്ചു .

കര്‍ഷക കൂട്ടായ്മയുടെ ആദ്യ പരിപാടിയായ കൃഷി വിജ്ഞാന ക്ലാസ്, 2018 ഏപ്രില്‍ 24 നു ചൊവാഴ്ച വൈകിട്ട് 7 മണിക്ക് ബ്രാംപ്ടണ്‍ കാസി ക്യാമ്പ് ബെല്‍ കമ്മ്യൂണിറ്റി ഹാളില്‍ വച്ച് നടത്തപ്പെടുന്നു. പ്രസ്തുത പഠന ശിബിരം പ്രമുഖ കൃഷി വിദഗ്ധനായ ജയഗോപി കൃഷ്ണന്‍കുട്ടി നയിക്കും . കേരളാ സര്‍വകലാശാലയില്‍ നിന്നും കൃഷിയില്‍ ബിരുദവും ടൊറന്റോയില്‍ നിന്നും ബിരുദാനന്തര ബിരുദവുമുള്ള ജയഗോപി സ്വന്തമായി കൃഷി അഭ്യസിക്കുന്ന വ്യക്തി കൂടിയാണ് . ദീര്‍ഘ നാളത്തെ പ്രവര്‍ത്തി പരിചയം കൈമുതലായുള്ള ജയഗോപിയുടെ നിര്‍ദേശങ്ങള്‍ കാനഡയിലെ മലയാളി കര്‍ഷകര്‍ക്ക് ഉപകാരപ്രദമായേക്കാം .
പരിമിതമായ സ്ഥലത്തു മാത്രമേ നഗരകൃഷി ചെയ്യുവാന്‍ സാധിക്കുകയുള്ളുവെങ്കിലും അനന്തമായ സാധ്യതകളും അവസരങ്ങളും പ്രയോജനങ്ങളുമാണ് ഈ മേഖലയില്‍ ഉള്ളത് . ഭക്ഷണാവശ്യത്തിനായുള്ള ജൈവ വിളകള്‍ വിഷരഹിതമായി ഉത്പാദിപ്പിക്കുക വഴി ഓരോ കുടുംബവും കൃഷിയില്‍ സ്വയം പര്യാപ്തത കൈവരിക്കുമെന്നതിലപ്പുറം വീട്ടു ചെലവ് ഗണ്യമായി കുറച്ചു കൊണ്ട് ആരോഗ്യകരമായ ജീവിതം നയിക്കുവാനാകുമെന്നതാണ് നഗര കൃഷിയുടെ നേട്ടങ്ങളില്‍ ചിലത് . വിരസമായ സമയം ക്രിയാത്മകമായി ഉപയോഗപ്പെടുത്തുന്നതിനും അഭ്യാസത്തിനായും നഗര കൃഷിയെ ആര്‍ക്കും സമീപിക്കാവുന്നതാണ് .

വിത്ത് പാകുന്നതിലും സംരക്ഷണത്തിലും കള നിയന്ത്രണത്തിലും വിളവെടുപ്പിലും നിരവധി വെല്ലുവിളികള്‍ ഉള്ളതിനാല്‍ നഗരകൃഷി അത്ര എളുപ്പമല്ല. വര്‍ഷത്തില്‍ 6 മാസം മാത്രമേ അടുക്കളത്തോട്ടത്തില്‍ കൃഷി ചെയ്യുവാന്‍ സാധിക്കുകയുള്ളൂ. കേരളത്തിലെ പരമ്പരാഗത കൃഷി അറിവുകള്‍ കാനഡയില്‍ വിലപ്പോയെന്നു വരികയില്ല. എന്നാല്‍ ഈ വെല്ലുവിളികളെ നേരിടുന്നതിനും ശാസ്ത്രീയ രീതിയില്‍ വിജയകരമായി പഴങ്ങളും , പച്ചക്കറികളും പൂക്കളും അലങ്കാര ചെടികളും കൃഷി ചെയ്യുന്നതിന് വേണ്ടുന്ന ആധികാരികവും പ്രാവര്‍ത്തികവുമായ കൃഷി രീതികള്‍ മനസിലാക്കുന്നതിന് കൃഷി പാഠത്തില്‍ പങ്കെടുക്കാം . സംശയങ്ങള്‍ ദൂരീകരിക്കുന്നതിനോടൊപ്പം മറ്റു കര്‍ഷകരെ പരിചയപ്പെട്ടു അറിവുകള്‍ പങ്കു വയ്ക്കുവാനുള്ള അസുലഭ അവസരമാണ് കാനഡയിലെ പ്രമുഖ മലയാളി സമാജമായ മിസ്സിസാഗ കേരള ഒരുക്കിയിട്ടുള്ളത് .

ഫാര്‍മേഴ്‌സ് ക്ലബ്ബില്‍ അംഗമാകാനും ഏപ്രില്‍ 24 നു നടക്കുന്ന പഠന ശിബിരത്തില്‍ പങ്കെടുക്കാനും ബന്ധപ്പെടേണ്ടുന്ന വാട്!സ് ആപ് നമ്പര്‍ : 647 295 6474 . ഇമെയില്‍ : mississaugakeralaassociation@gmail.com



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code