Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

മാര്‍ അത്തനാസിയോസ് സഫ്രഗന്‍ മെത്രാപ്പോലീത്തയുടെ കബറടക്കം വെള്ളിയാഴ്ച   - ഷാജി രാമപുരം

Picture

ന്യുയോര്‍ക്ക് : കാലം ചെയ്ത മാര്‍ത്തോമ്മ സഭയുടെ സഫ്രഗന്‍ മെത്രാപ്പോലീത്തയും റാന്നി നിലയ്ക്കല്‍ ഭദ്രാസനാധിപനും ആയ ബിഷപ് ഗീവര്‍ഗീസ് മാര്‍ അത്തനാസിയോസിന്റെ (74) ഭൗതികശരീരം വെള്ളിയാഴ്ച തിരുവല്ല സെന്റ് തോമസ് മാര്‍ത്തോമ്മാ പള്ളിയോട് ചേര്‍ന്നുള്ള പ്രത്യേക കബറിടത്തില്‍ കബറടക്കും. രാവിലെ 10 മണിക്ക് നഗരികാണിക്കല്‍ ശുശ്രൂഷയോടെ കബറടക്ക ശുശ്രൂഷ ആരംഭിക്കുമെന്ന് സഭാധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ത്തോമ്മ മെത്രാപ്പോലീത്ത സഭാ സെക്രട്ടറി റവ. കെ. ജി. ജോസഫ് അറിയിച്ചു.

നോര്‍ത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനത്തിന്റെ വിവിധ ഇടവകകളില്‍ സഫ്രഗന്‍ മെത്രാപ്പോലീത്തയുടെ വിയോഗത്തില്‍ അനുസ്മരണ സമ്മേളനങ്ങളും പ്രത്യേക പ്രാര്‍ത്ഥനകളും ക്രമീകരിച്ചിട്ടുണ്ട്. ഭദ്രാസനാധിപന്‍ ബിഷപ് ഡോ. ഐസക്ക് മാര്‍ ഫിലക്‌സിനോസ് കബറടക്ക ശുശ്രൂഷയില്‍ പങ്കെടുക്കുവാന്‍ കേരളത്തിലേക്ക് തിരിച്ചു.

നെടുംമ്പ്രം ക്രിസ്‌തോസ് മാര്‍ത്തോമ്മ ഇടവകാംഗം ആയ സഫ്രഗന്‍ തിരുമേനി 1944 ഏപ്രില്‍ 26 ന് ജനിച്ചു. 1969 മേയ് മൂന്നിന് ശെമ്മാശുപട്ടവും ജൂണ്‍ 14ന് കശീശാ പട്ടവും സ്വീകരിച്ചു. 1989 ഡിസംബര്‍ ഒന്‍പതിന് ഗീവര്‍ഗീസ് മാര്‍ അത്തനാസിയോസ് എന്ന നാമത്തില്‍ എപ്പിസ്‌കോപ്പയായി. 2015 ഒക്ടോബര്‍ രണ്ടിന് സഫ്രഗന്‍ മെത്രാപ്പോലീത്തയായി സ്ഥാനാരോഹണം ചെയ്തു. കാനഡയിലെ ടൊറന്റോ ഇടവകയിലെ മുന്‍ വികാരിയായിരുന്നു കാലം ചെയ്ത മാര്‍ അത്തനാസിയോസ് സഫ്രഗന്‍ മെത്രാപ്പോലീത്ത.

കബറടക്ക ശുശ്രൂഷയുടെ തത്സമയ സംപ്രേക്ഷണം ടെക്‌സസ് സമയം വ്യാഴം വൈകിട്ട് 10 മണി മുതല്‍ സഭയുടെ വെബ് സൈറ്റ് ആയ www.marthoma.in or www.sdimagingstudio.com/live നിന്നും ലഭിക്കുന്നതാണ്.





Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code