Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഷിക്കാഗോ മലയാളി അസോസിയേഷന്‍ കാര്‍ഡ് ഗെയിംസ് (28 ആന്‍ഡ് റമ്മി) മെയ് 12-ന്   - ജിമ്മി കണിയാലി

Picture

ഷിക്കാഗോ മലയാളീ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന കാര്‍ഡ് ഗെയിംസ് (28 ആന്‍ഡ് റമ്മി) ചിക്കാഗോ യിലുള്ള KCS കമ്മ്യൂണിറ്റി സെന്ററില്‍ (5110 N Elston Ave, Chicago, IL 60630 ) വെച്ച് മെയ് 12 ശനിയാഴ്ച രാവിലെ 9 മണി മുതല്‍ നടത്തപ്പെടുന്നു.

28 കളിയില്‍ ഒന്നാം സ്ഥാനം നേടുന്ന ടീമിന് 1001 ഡോളര്‍ ക്യാഷ് അവാര്‍ഡും ന്യൂ മഹാരാജ ഫുഡ്‌സ് എവര്‍ റോളിങ്ങ് ട്രോഫിയും ലഭിക്കും. രണ്ടാം സ്ഥാനം ലഭിക്കുന്ന ടീമിന് സിറിയക് കൂവക്കാട്ടില്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന 501 ഡോളര്‍ ക്യാഷ് അവാര്‍ഡും കെ കെ ചാണ്ടി കൂവക്കാട്ടില്‍ മെമ്മോറിയല്‍ എവര്‍ റോളിങ്ങ് ട്രോഫിയും ലഭിക്കും.

റമ്മി കളിയില്‍ ഒന്നാം സ്ഥാനം നേടുന്നത് ആള്‍ക്ക് 1001 ഡോളര്‍ ക്യാഷ് അവാര്‍ഡും രണ്ടാം സ്ഥാനം നേടുന്ന ആള്‍ക്ക് 501 ഡോളര്‍ ക്യാഷ് അവാര്‍ഡും ലഭിക്കുന്നതായിരിക്കുംഅമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും കാനഡയില്‍ നിന്നും ടീമുകളെ പ്രതീക്ഷിക്കുന്ന ഈ ചീട്ടുകളി മത്സരത്തിന്റെ വിജയത്തിനായി ഷിബു മുളയാനിക്കുന്നേല്‍ കണ്‍വീനര്‍ ആയും ജോസ് സൈമണ്‍ മുണ്ട പ്ലാക്കില്‍, മത്തിയാസ് പുല്ലാപ്പളളില്‍ എന്നിവര്‍ അംഗങ്ങളുമായ കമ്മിറ്റി പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞുവെന്ന് പ്രസിഡന്റ് രഞ്ജന്‍ അബ്രഹാമും സെക്രട്ടറി ജിമ്മി കണിയാലിയും ട്രെഷറര്‍ ഫിലിപ്പ് പുത്തെന്‍പുരയിലും അറിയിച്ചു.

ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 40 ടീമുകള്‍ക്കായിരിക്കും 28 കളിയില്‍ പങ്കെടുക്കാന്‍ സാധിക്കുക. എല്ലാവരും സമയത്തു തന്നെ വന്നു സഹകരിക്കണമെന്ന് അവര്‍ അഭ്യര്‍ത്ഥിച്ചു28 മത്സരങ്ങളുടെ ആദ്യ റൌണ്ട് പൂര്‍ത്തിയായാല്‍ ഉടന്‍ തന്നെ റമ്മി തുടങ്ങുന്നതായിരിക്കും. മത്സരത്തിന്റെ സുഗമമായ നടത്തിപ്പിനായി പങ്കെടുക്കുന്ന ടീമുകള്‍ എല്ലാം നേരത്തെ തന്നെ രജിസ്റ്റര്‍ ചെയ്യുവാന്‍ ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്റ്റര്‍ ചെയ്യുവാനും ഷിബു മുളയാനിക്കുന്നേല്‍ (630 849 1253), ജോസ് സൈമണ്‍ മുണ്ടപ്ലാക്കില്‍, (630 607 2208), മത്തിയാസ് പുല്ലാപ്പള്ളില്‍ (847 644 6305 ) , രഞ്ജന്‍ എബ്രഹാം (847 287 0661 ) , ജിമ്മി കണിയാലി (630 903 7680) , ഫിലിപ്പ് പുത്തന്‍പുരയില്‍ (773 405 5954).

റിപ്പോര്‍ട്ട് : ജിമ്മി കണിയാലി



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code