Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ആയുധമെടുക്കാതെയുള്ള സമരമാര്‍ഗവുമായി മാര്‍ട്ടിന്‍ ലൂഥര്‍കിംഗ് (ബ്‌ളസന്‍ ഹൂസ്റ്റന്‍)

Picture

ഡോ. മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ലോകത്തോട് വിടചൊല്ലിയിട്ട് അര നൂറ്റാണ്ട് കഴിഞ്ഞിരിക്കുന്നു. ഏപ്രില്‍ 4-ന് അദ്ദേഹ ത്തിന്റെ രക്തസാക്ഷിത്വദിനമായിരുന്നു. 1968 ഏപ്രില്‍ 4ന് വെടിയുണ്ടകള്‍ക്ക് മുന്നില്‍ ആ ജീവിതം പൊലിഞ്ഞത് ഒരു ജനതയുടെ സ്വപ്നം സാക്ഷാത്ക്കരിച്ചുകൊണ്ടായിരുന്നു. പതിറ്റാണ്ടുകള്‍ സ്വാതന്ത്ര്യത്തിനും തു ല്യതക്കും അവകാശങ്ങള്‍ക്കും വേണ്ടി ആഫ്രിക്കന്‍ അമേരിക്കന്‍ ജനത പോരാടിയപ്പോള്‍ അവര്‍ക്ക് നേതൃത്വം നല്‍കിയത് വിവിധ കാലങ്ങളില്‍ വ്യത്യസ്ത ആശയങ്ങളുണ്ടായിരുന്ന നേതാക്കളായിരുന്നു. അടിമത്വത്തിന്റെ ചങ്ങലപൊട്ടിച്ചെറിയാന്‍ അവകാശങ്ങള്‍ നേടിയെടുക്കാന്‍ അവര്‍ അവലംബിച്ചത് വിവിധ മാര്‍ക്ഷങ്ങളായിരുന്നു. ഒളിപ്പോരിന്റെ മാര്‍ക്ഷത്തില്‍ കൂടി ഒരു സമയത്ത് ജനങ്ങളെ നയിച്ചപ്പോള്‍ ആയുധമായി നേരിട്ട് രക്തരൂക്ഷ വിപ്ലവത്തില്‍ കൂടി അവകാശങ്ങള്‍ നേടിയെടുക്കാമെന്ന് മറ്റൊരു നേതൃത്വം ഈ പോരാട്ടത്തെ വേറൊരു വഴിക്ക് കൊണ്ടുപോയി. മാല്‍ക്കം എക്‌സ് ഉള്‍പ്പെടെയു ള്ളവര്‍ ആ വഴിക്ക് ചിന്തിച്ചവ രാണ്.

തീര്‍ത്തും സമാധാനപ രമായി ആയുധമെടുക്കാതെ യുള്ള സമരമാര്‍ക്ഷവുമായി ഡോ. മാര്‍ട്ടിന്‍ ലൂഥര്‍കിംഗ് നേതൃത്വ ത്തിലേക്ക് വന്നതോടെയാണ് ആ പോരാട്ടത്തിന് വിജയം കണ്ടെ ത്താനായത്. ആയുധമെടുത്തു കൊണ്ട് രക്തരൂക്ഷ വിപ്ലവം നയിച്ചാല്‍ അത് ഒരിക്കലും വിജയിക്കുകയില്ലെന്നു മാത്രമല്ല അ ത് ജനശ്രദ്ധ നേടിയെടുക്കാനും കഴിയില്ലെന്ന് അദ്ദേഹത്തിന് ഉത്തമ ബോദ്ധ്യമുണ്ടായിരുന്നു. അങ്ങനെയൊരു ബോദ്ധ്യമുണ്ടാകാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ച ഘടകം ഏതാണെന്ന് ചോദിച്ചാല്‍ അത് ഇന്ത്യന്‍ സ്വാതന്ത്ര്യസമരം എന്നു തന്നെ പറയാം. ഇ ന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ ആവേശമുള്‍ക്കൊണ്ടുകൊണ്ടും മഹാത്മജിയുടെ സമരമാര്‍ക്ഷങ്ങളിലെ രീതിയുമായിരുന്നു തന്നെ എന്നും ആവേശം കൊള്ളിച്ചതെന്ന് ഒരിക്കല്‍ അദ്ദേഹം ലോകത്തോട് വിളിച്ചു പറയുകയുണ്ടായി. മഹാത്മജിയായിരുന്നു അദ്ദേഹത്തിന്റെ വീരപുരുഷന്‍. ആ യുധമേന്താതെ സമാധാനപ രമായി വിവിധ സമരമുറകളില്‍ ക്കൂടി സ്വാതന്ത്ര്യം ജനങ്ങള്‍ക്ക് നേടിക്കൊടുത്ത ലോകത്തിലെ ആദ്യ സമരനായകനായിരുന്നു മഹാത്മാഗാന്ധിയെന്ന് അദ്ദേഹം കൊല്ലപ്പെടുന്നതിന് ഏതാനും നാളുകള്‍ക്ക് മുന്‍പ് പറയുകയുണ്ടായി. മഹാത്മജിയോളം തന്നെ ആകര്‍ഷിച്ച ഒരു മഹാന്‍ ഇല്ലായെന്നും അദ്ദേഹം പറയുക യുണ്ടായി.

അങ്ങനെ മഹാത്മജിയില്‍ നിന്ന് ആവേശമുള്‍ക്കൊണ്ടുകൊണ്ട് ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ പാത പിന്‍തുടര്‍ ന്നുകൊണ്ട് പോരാട്ടം നടത്തി തന്റെ ജനതയ്ക്ക് സ്വാതന്ത്ര്യവും അവകാശങ്ങളും സമത്വവും നേ ടിക്കൊടുത്ത നേതാവായിരുന്നു മാര്‍ട്ടിന്‍ ലൂഥര്‍കിംഗ്. ആവേശ മിരമ്പുന്ന ആശയ സംപുഷ്ടത നിറഞ്ഞ ആഗ്രങ്ങളും ആവശ്യങ്ങളുമുള്‍ക്കൊളുന്ന അദ്ദേഹ ത്തിന്റെ പ്രസംഗങ്ങള്‍ അമേരിക്കയിലെ കറുത്ത വര്‍ക്ഷക്കാര്‍ക്ക് ആവേശമായിരുന്നെങ്കില്‍ മറ്റുള്ളവര്‍ക്ക് അത് ആത്മപരിശോധ നക്ക് ഇടവരുത്തുന്നവയായിരു ന്നു. അദ്ദേഹത്തിന്റെ പ്രസംഗത്തില്‍ നിന്ന് ആവേശമുള്‍ക്കൊണ്ടുകൊണ്ട് അധികാരവര്‍ക്ഷത്തിനു മുന്നിലേക്ക് അവകാശങ്ങള്‍ നേടിയെടുക്കാന്‍ അവര്‍ നടത്തിയ മാര്‍ച്ചുകള്‍ അമേരിക്കന്‍ സമരചരിത്രത്തിലെ തന്നെ മഹത്തായവയായിരുന്നു. തോക്കുകള്‍ ക്കു മുന്നിലും എന്തിന് പീരങ്കിക ള്‍ക്കു മുന്നില്‍ പോലും വിരിമാറു കാട്ടാന്‍ സമരപോരാട്ടക്കാര്‍ക്ക് ഭയമില്ലായിരുന്നു. അവകാശം നേടിയെടുക്കുക അല്ലെങ്കില്‍ ധീരമായി മരിക്കുക അവരുടെ മു ദ്രാവാക്യം അതായിരുന്നു. അവരുടെ നാവില്‍ നിന്ന് ആവേശത്തിരയിളകിയ ആ വാക്കുകള്‍ ക്ക് ധൈര്യം പകരുന്നതായിരുന്നു ഡോ. കിംങ്ങിന്റെ ആവേ ശോജ്ജ്വലങ്ങളായ പ്രസംഗങ്ങള്‍.

അദ്ദേഹത്തിന്റെ പ്രസംഗങ്ങളില്‍ ഏറ്റവും പ്രശസ്തമായ ഒന്നായിരുന്നു എനിക്കൊരു സ്വപ്നമുണ്ട് എന്ന് തുടങ്ങു ന്നവ. വാഷിംഗ്ടണില്‍ ലക്ഷ ങ്ങളെ സാക്ഷിയാക്കി ലോക ത്തോടും തന്റെ ജനത്തേും തന്റെ സ്വപ്നത്തെക്കുറിച്ചും ലക്ഷ്യത്തെക്കുറിച്ചും വിളിച്ചുപറയു മ്പോള്‍ അതൊരു പ്രസംഗം മാ ത്രമായിരുന്നില്ല മറിച്ച് അതൊരു പഠിപ്പിക്കല്‍ കൂടിയായിരുന്നു. സ്വപ്നം കാണുകയും അത് യാ ഥാര്‍ത്ഥ്യമാക്കുകയും ചെയ്യുകയെന്ന ആഹ്വാനവും അതില്‍ അടങ്ങിയിരിപ്പുണ്ടായിരുന്നു.

അദ്ദേഹത്തിന്റെ ആ സ്വപ്നത്തിന് പല അര്‍ത്ഥങ്ങളുണ്ടായിരുന്നു. പല ലക്ഷ്യങ്ങളുണ്ടായിരുന്നു. തന്റെ ജനത സ്വാതന്ത്ര്യത്തിലേക്കും അവകാ ശസമരത്തിലേക്കും ഒരു നാള്‍ എത്തുമെന്നതായിരുന്നു അതി ലൊന്നെങ്കില്‍ അടിച്ചമര്‍ത്തപ്പെട്ട തന്റെ ജനത അമേരിക്കയുടെ അ ധികാരത്തിലേക്ക് എത്തപ്പെടുമെന്നായിരുന്നു മറ്റൊന്ന്. അന്ന് അമേരിക്കയുടെ അധികാരത്തി ലെത്താമെന്ന് കറുത്തവര്‍ക്ഷക്കാ ര്‍ക്ക് സ്വപ്നം കാണാന്‍ പോലും കഴിയാത്ത കാലമായിരുന്നു. വി വേചനത്തിന്റെ വേര്‍തിരിവി ന്റെയും തിക്താനുഭവങ്ങള്‍ വേണ്ടുവോളം അനുഭവിച്ചിരുന്ന ജ നതയ്ക്ക് അധികാരം പോയിട്ട് അവകാശത്തെക്കുറിച്ച് പോലും ചിന്തിക്കുന്നത് ഭയമുളവാക്കുന്ന ഒന്നായിരുന്നു.

അതുകൊണ്ടുതന്നെ ആ സ്വപ്നം ചിന്തകള്‍ക്കും അ തീതമായിരുന്നു. സ്വപ്നങ്ങള്‍ക്കു പോലും കടിഞ്ഞാണിടേണ്ട ഒരു ജനതയുടെ ഉള്ളിന്റെ ഉള്ളി ലേക്ക് അത് കാണാനും അത് യാഥാര്‍ത്ഥ്യമാക്കാനും അഹ്വാനം ചെയ്ത ഡോ. കിംഗ് അവര്‍ ക്ക് ആത്മവിശ്വാസം പകര്‍ന്നു നല്‍കിയ നേതാവായിരുന്നു. ഒരിക്കല്‍ തന്റെ സ്വപ്നം സാക്ഷാത്ക്കരിക്കപ്പെടുമെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു എ ന്ന് ആ പ്രസംഗത്തിന്റെ ധ്വനിയില്‍ കൂടിയുണ്ടായിരുന്നു എന്നു വേണം പറയാന്‍. പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടാണെങ്കിലും ഒബാമയില്‍ക്കൂടി ഡോ. കിംഗി ന്റെ സ്വപ്നം സാക്ഷാത്ക്കരി ക്കാന്‍ അമേരിക്കന്‍ ജനതയ്ക്കു കഴിഞ്ഞു. അതൊരു തുടക്കം മാത്രമാണ്. ഇനിയും എത്രയോ പേര്‍ ആ സമൂഹത്തില്‍ നിന്ന് അമേരിക്കയുടെ ഭരണചക്രം തി രിക്കാന്‍ എത്തും അപ്പോഴൊ ക്കെയും ഡോ. കിംഗിന്റെ ഈ വാക്കുകള്‍ മുഴങ്ങി കേള്‍ക്കും. അതിന് തിളക്കമേറിക്കൊണ്ടേ യിരിക്കും.

അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ പോലെ തന്നെയായിരുന്നു അദ്ദേഹം ജനങ്ങളോടു നല്‍കിയ സന്ദേശങ്ങളും. ഇരുട്ടിനെ ഇല്ലാതാക്കാന്‍ ഇരുട്ടിനു കഴിയില്ല. വെളിച്ചത്തിനു മാത്രമെ ഇരുട്ടിനെ ഇല്ലാതാക്കാന്‍ കഴിയൂ. അതുപോലെയാണ് വെറുപ്പിന് വെറുപ്പിനെ ഇല്ലാതാക്കാന്‍ കഴിയില്ല. സ്‌നേഹത്തിനു മാ ത്രമെ വെറുപ്പിനെ ഇല്ലാതാക്കാ ന്‍ കഴിയൂ.

അങ്ങനെ പ്രസംഗങ്ങള്‍ കൊണ്ടും ശക്തമായ സന്ദേശ ങ്ങള്‍കൊണ്ടും ജനങ്ങളെ പ്രബുദ്ധരാക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. ദീര്‍ഘവീക്ഷണത്തോ ടെയും ഉദ്ദേശശുദ്ധിയോടെയും സമചിത്തതയോടെയും സമര്‍പ്പ ണത്തോടെയും പ്രവര്‍ത്തിക്കാന്‍ സന്നദ്ധതയുള്ള ഒരു നേതാവിനു മാത്രമെ ശരിയായ രീതിയില്‍ ജനത്തെ നയിക്കാന്‍ കഴിയൂ. അങ്ങനെയുള്ള വ്യക്തികള്‍ക്കു മാ ത്രമെ ജനങ്ങളുടെ അവകാശസ മരങ്ങള്‍ പൂര്‍ണ്ണ ഫലപ്രാപ്തി യിലെത്തിക്കാന്‍ കഴിയൂ. ആ കൂ ട്ടത്തില്‍ ഡോ. കിംഗിന്റെ സ്ഥാ നം മുന്‍പന്തിയില്‍ തന്നെ നില്‍ക്കുന്നുണ്ട്. ആയുധത്തിനു പകരം ആത്മവിശ്വാസമായിരുന്നു ഡോ. കിംഗിനുണ്ടായിരുന്നത്. കുറച്ചുകൂടി വ്യക്തമാക്കിയാല്‍ ആയുധമേന്തിയ അധികാരവര്‍ ക്ഷത്തോട് അവകാശസമര പോരാട്ടം നയിക്കാന്‍ അദ്ദേഹത്തിന്റെ കൈയ്യിലുണ്ടായിരുന്ന ആയുധം ആത്മവിശ്വാസമായിരുന്നു. അടിയുറച്ച ആത്മവിശ്വാസമുണ്ടെങ്കില്‍ ഏതു കാര്യത്തിലും വിജയിക്കാന്‍ കഴിയുമെന്ന് അദ്ദേഹം ലോകത്തിനു മുന്നില്‍ കാട്ടിക്കൊ ടുത്തു. ഇന്നലെ വരെയുണ്ടായി രുന്ന കാഴ്ചപ്പാടുകള്‍ മാറ്റി മറി ച്ചുകൊണ്ട് ഒരു ജനസമൂഹത്തെ നയിക്കാന്‍ വന്ന ഡോ. കിംഗിനെ അവരുടെ രക്ഷകനായി അവര്‍ അംഗീകരിച്ചുയെന്നതാണ് സ ത്യം.

രാജ്യത്തിനും ജനങ്ങ ള്‍ക്കും അദ്ദേഹം നല്‍കിയിട്ടു സംഭാവനകള്‍ക്ക് അളവുകോലി ല്ല. അത്രക്ക് വിലപ്പെട്ടതായിരു ന്നു അദ്ദേഹം നല്‍കിയിട്ടുള്ള സംഭാവനകള്‍. ലോകത്തിന്റെ പ രമോന്നത ബഹുമതിയായ നോബല്‍ സമ്മനം പോലും അതിന്റെ അളവുകോലായി കണക്കാക്കാ ന്‍ കഴിയില്ല. ലോക ജനതയുടെ മനസ്സില്‍ ഡോ. കിംഗ് എന്നും ആദരിക്കപ്പെടും. അദ്ദേഹത്തി ന്റെ വാക്കുകള്‍ ലോകത്തിന് എന്നും പ്രചോദനമാകും. അദ്ദേഹ ത്തിന്റെ പ്രവര്‍ത്തികള്‍ ലോക ജനതയ്ക്ക് എന്നും ആവേശമാ യിരിക്കും. ഗാന്ധിജിയെപ്പോലെ മണ്ഡേലയെപ്പോലെ ചുരുക്കം ചില ലോകനേതാക്കള്‍ക്കു മാ ത്രമെ തങ്ങളുടെ വാക്കുകള്‍ കൊണ്ട് പ്രവര്‍ത്തികള്‍കൊണ്ട് ലോകജനതയെ പ്രചോദിതരാക്കാന്‍ കഴിഞ്ഞിട്ടുള്ളു. അവരി ലൊരാളാണ് ഡോ. കിംഗ് എ ന്നതിന് രണ്ടഭിപ്രായമില്ല. ആ മഹാനു മുന്നില്‍ ആയിരം പ്ര ണാമങ്ങള്‍ അര്‍പ്പിക്കുന്നു. ഒപ്പം ഡോ. കിംഗിനു തുല്യം കിംഗ് എന്ന് വെറും വാക്കല്ല അത് ഒരു യാഥാത്ഥ്യമാണ്. അഞ്ച് പതിറ്റാ ണ്ട് കഴിഞ്ഞിട്ടും അദ്ദേഹത്തിന് തുല്യമായി മറ്റൊരാള്‍ അദ്ദേഹ ത്തിനുശേഷം വന്നിട്ടില്ലായെന്നതാണ് ഒരു സത്യം.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code