ഫ്രാങ്ക്ഫര്‍ട്ട്: ഫിഫ്റ്റി പ്ലസ് ക്ലബ്ബ് കുടുംബാംഗങ്ങള്‍ ഈ വര്‍ഷത്തെ ഈസ്റ്റര്‍ വിഷു
അലര്‍ഹൈലിഗസ്റ്റ് ത്രൈഫാള്‍ട്ടിഗ് പള്ളി ഹാളില്‍ വച്ച് ആഘോഷിച്ചു. മൈക്കിള്‍ പാലക്കാട്ട്
ഫിഫ്റ്റി പ്ലസ് ക്ലബ്ബ് കുടുംബാംഗങ്ങളെയും സ്വാഗതം ചെയ്തു. തുടര്‍ന്ന് ഷ്ര്വണ്സ്റ്റാട്ട് വൈദികന് ഫാ. ഷാജന് മാണിക്കത്താന് ഈസ്റ്റര്‍ സന്ദേശം നല്കി ഈസ്റ്റര്‍ വിഷു ആഘോഷം ഉദ്ഘാടനം ചെയ്തു.
ഫാ. സേവ്യര്‍ മാണിക്കത്താന്, ഡോ.സെബാസ്റ്റ്യന്‍ മുണ്ടിയാനപ്പുറത്ത്, മാത| കൂട്ടക്കര, തോമസ് കല്ലേപ്പള്ളി, ആന്റണി തേവര്‍പാടം, ജോണ്‍ മാത|, ജോര്‍ജ് ജോണ്‍ എന്നിവര്‍ ഉയിര്‍പ്പ് തിരുന്നാള്‍, വിഷു ആശംസകള്‍ നേര്‍ന്നു. ഗേസ്രമ്മ കൂട്ടക്കര, അമല്‍ ജോതി, ജെന്‍സി പാലക്കാട്ട്, ആന്റണി തേവര്‍പാടം എന്നിവര്‍ ഈസ്റ്റര്‍ വിഷു ഗാനങ്ങള്‍ ആലപിച്ചു. ആന്‍ഡ്രൂസ് ഓടത്തുപറമ്പില്‍ മനോഹരമായി നാടോടിപാട്ട് അവതരിപ്പിച്ചു.
ഫിഫ്റ്റിപ്ലസ് കുടുംബാഗങ്ങളായ ജോര്‍ജ്-സേവ്യര്‍ പള്ളിവാതുക്കലിന്റെ സഹോദരന് ജോസ്
പള്ളിവാതുക്കലിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി മൗനപ്രാര്‍ത്ഥന നടത്തി.
ഇടവേളക്ക് ശേഷം കേരള തനിമയില്‍ സമ്യദ്ധമായി തയ്യാറാക്കിയ ഈസ്റ്റര്‍-വിഷു അത്താഷം ആസ്വദിച്ചു. ഈ വര്‍ഷത്തെ സമ്മര്‍ വാരാന്ത്യ സെമിനാറിനെപ്പറ്റിയുള്ള വിവരങ്ങള്‍ നല്കി. ജോണ്‍ മാത| ഫിഫ്റ്റി പ്ലസ് ക്ലബ്ബ് കുടുംബാംഗങ്ങള്‍ക്ക് നന്ദി പറഞ്ഞു.
Comments