Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഇനി നാം എങ്ങോട്ട്? (ബാവാക്കക്ഷി-മെത്രാന്‍കക്ഷി ഐക്യം എന്ന വിദൂരസ്വപ്നം: ഡോ . മാത്യു ജോയ്‌സ്)

Picture

അടിയുറച്ച യാക്കോബായ വിശ്വാസിയെന്നു അഭിമാനിക്കുമ്പോഴും, നമ്മുടെ സഭയുടെ ഇപ്പോഴുള്ള പോക്കില്‍, ആശങ്ക ഉള്ളതുകൊണ്ടാണ് ഈ കുറിപ്പ്. വസ്തുതകള്‍ നമ്മുടെ മുന്നില്‍ വളരെ തുറന്നു കിടക്കുന്നുണ്ട്. ആരെയും ഇളക്കിവിട്ടു, മാന്യതയില്ലാത്ത സമീപനം കൊണ്ട് നമുക്ക് നേട്ടമല്ല, ക്രിസ്തീയ സാക്ഷ്യം തന്നെയാണ് നഷ്ടപ്പെടുന്നത്.

ഇവിടെ ആരും തോറ്റുകൊടുക്കാനല്ല ഞാന്‍ പറയുന്നത്, കോട്ടങ്ങളെ വിജയമാക്കിയ ക്രിസ്തുവാണ് നമുക്ക് ബലം തരുന്നത് എന്ന് നാം ചിന്തിച്ചു തുടങ്ങണം. ഇപ്പോഴത്തെ അവസ്ഥയില്‍ എങ്ങനെ സമാധാനപരമായി മുന്നോട്ടുപോകാനാവും ? കൂട്ടായി നാം ചിന്തിക്കണം. മുകളില്‍ നിന്ന് വീണു കിട്ടുന്ന നിര്‍ദേശങ്ങള്‍ മാത്രം നടപ്പാക്കാന്‍ തുടങ്ങിയാല്‍ എവിടെ ചെന്ന് എത്തും എന്നതിന് യാതൊരു ഉറപ്പും ഇല്ല. എല്ലാം നഷ്ട്ടപ്പെട്ടുകഴിയുമ്പോള്‍, ധാരണയും ഒത്തുതീര്‍പ്പുമായി മുകളിലുള്ളവര്‍ സുരക്ഷിതരായിരിക്കും. ഈ തിരിച്ചറിവാണ് നമ്മെ നയിക്കേണ്ടത്.

ഞായറാഴ്ചകളില്‍ ദൈവവചനം കേള്‍ക്കുകയും പറയുകയും പഠിപ്പിക്കുകയും ചെയ്തതിനുശേഷം, പിന്നീടുള്ള ആറു ദിവസങ്ങള്‍സഭയുടെആദ്യകാല വട്ടിപ്പണക്കേസു മുതല്‍ അടുത്ത കാലത്തുണ്ടായസുപ്രീംകോടതി വിധിയെ വരെ കുറ്റപ്പെടുത്തിയും അധിക്ഷേപിച്ചും കഴിയേണ്ടി വരുന്നഗതികേടിലേക്ക്
ചുരുങ്ങിപ്പോയ കാലഘട്ടത്തിലാണ് നാം ഇപ്പോള്‍.

ദൈവത്തെ ഭയപ്പെടുകയും നീതിന്യായ വ്യവസ്ഥകളെ അനുസരിക്കുകയും ചെയ്യുമ്പോള്, നാം ഇതുവരെ കൈപ്പിടിച്ചു കൊണ്ടിരുന്നത് പലതും ത്യജിക്കെണ്ടി വരും. രണ്ടുപേര്‍ പ്രത്യേകിച്ചും സഹോദരങ്ങള്‍ കലഹിക്കുമ്പോള്‍, രണ്ടു വശത്തുംന്യായങ്ങളും അന്യായങ്ങളും ഉണ്ടായിരിക്കും . സഹോദരങ്ങള്ഒത്തൊരുമിച്ചുപോകുമ്പോള് ദൈവം സന്തോഷിക്കും, സ്വര്‍ഗം ആനന്ദിക്കും എന്നൊക്കെ ഗീര്‍വാണം മുഴക്കുന്ന നമ്മള്‍ എന്തുകൊണ്ട് നമ്മുടെ പ്രവര്‍ത്തനങ്ങളില്‍ ദൈവമുമ്പാകെ അതിനുള്ള ഉത്തരവാദിത്വം വെളിവാക്കുന്നില്ല എന്നതാണ് ഇന്നത്തെ ചിന്താവിഷയം.

പിതാമഹന്മാര്‍ പഠിപ്പിച്ച വിശ്വാസസത്യങ്ങളില്‍ പരിപൂര്‍ണ്ണമായി വിശ്വസിക്കുകയുംഅതിന്റെ പാരമ്പര്യങ്ങളുടെ അന്തസത്ത ഗാഡമായി മനസ്സിലാക്കിക്കൊണ്ടുമാണ്ബാവാക്കക്ഷി-മെത്രാന്‍ കഹി നിലപാടുകളിലേക്ക് വിരല്‍ ചൂണ്ടുന്നത് തന്നെ. പക്ഷെ ഈ പാരമ്പര്യം പറച്ചിലോ, സമുദായക്കേസിന്റെ വിജയമോ തോല്‍ വികളോ എന്നെപ്പോലെയുള്ള സാധാരണക്കാരെ ദൈവത്തിന്റെ അടുത്തെങ്ങും എത്തിക്കുകയില്ലെന്നും നല്ല ബോധ്യമുണ്ട്. ഇന്നത്തെ സാഹചര്യത്തില്‍ സഭയിലേ രണ്ടു വിഭാഗങ്ങള്‍ തമ്മില്‍ഐക്യവും യോജിപ്പും സമാധാനവുംആത്മീക വളര്‍ച്ചയും കാംക്ഷിക്കുന്ന സാധാരണ വിശ്വാസിക്ക് , നമ്മുടെ പള്ളി വ്യവസ്ഥിതിയിലുള്ള ആദരവും വിശ്വാസവും നാം തന്നെ നഷ്ടപ്പെടുത്തിക്കൊണ്ടിരിക്കയാണ്. ഈ ദയനീയ അവസ്ഥയ്ക്കും മൂല്യച്ച്യുതിക്കും സാരമായ മാറ്റം വരണം. അതിന് സഭാമേലധ്യക്ഷന്മാര്‍ തയ്യാറാവണം, അതിന് കീഴിലുള്ള തിരുമേനിമാര്‍, അധികാരത്തെക്കാള്‍ ദൈവസ്‌നേഹത്തിന്റെ സാക്ഷ്യങ്ങളായി താഴേക്ക് ഇറങ്ങി വന്ന് സഭാമക്കളുടെ ഹിതവും നന്മയും ആരായാന്‍ ശ്രമിക്കുകയും വേണം.

പരമോന്നത കോടതിയായ സുപ്രീംകോടതി പല കാലങ്ങളിലായി പ്രസ്താവിച്ച വിധികളൊന്നും ബാവാക്കക്ഷിക്ക്അനുകൂലമല്ലായിയിരുന്നെന്നു
നമുക്കെല്ലാവര്‍ക്കും അറിയാം. എങ്കിലുംരണ്ടു വിഭാഗങ്ങളും വീണ്ടും വീണ്ടും സാധാരണക്കാരനെ ഞെക്കിപ്പിഴിയുന്ന പിരിവുകളിലൂടെ സമ്പാദിച്ച കോടികള്‍ , സഭാചരിത്രങ്ങളുംപാരമ്പര്യ വിശ്വാസങ്ങളും ലവലേശം മനസ്സിലാക്കാത്ത, വെറും കുറെ തെളിവുകളുടെ അടിസ്ഥാനത്തില്‍ വാദിക്കുന്ന വടക്കേ ഇന്ത്യക്കാരായ കര്‍ണ്ണന്‍ പട്ടരു വക്കീലന്മാര്‍ക്ക്, മണിക്കൂറിനു ലക്ഷങ്ങള്‍ ഫീസ്സോടുക്കി, രണ്ടു വിഭാഗക്കാരുടെയും സാമ്പത്തികസ്ഥിതി വഷളാക്കിയതു മിച്ചം. വല്ലതും മിച്ചമുണ്ടെങ്കില്‍ ട്രസ്ടുകളുടെയും സ്ഥാപനങ്ങളുടെയും മറവില്‍ നമ്മുടെ തന്നെ ഭാരവാഹികള്‍ അടിച്ച്മാറ്റുന്ന കഥകളും സോഷ്യല്‍ മീഡിയകളില്‍ കുപ്രസിദ്ധി നേടിക്കഴിഞ്ഞു. അതിന് എരിവും
പുളിവും പകരാന്‍ കുറെ തിരുമേനിമാരുടെ തുറന്ന പ്രസ്താവനകളും, അതിനെ ഏറ്റുപിടിച്ചുള്ളപുളിച്ച തെറികളും, കളിയാക്കലുകളും സോഷ്യല്‍ മീഡിയാകളില്‍ മസ്സാലക്കഥകള്‍ആയി മാറിക്കൊണ്ടിരിക്കുന്നു.

ഇനിയെന്ത് ചെയ്യാന് പറ്റും?പൂര്‍വപിതാക്കന്മാരുടെക്രിസ്തീയവിശ്വാസത്തിന്റെ പിന്തലമുറക്കാരായ നമ്മള്‍വിശ്വാസത്തില്‍ ഉറച്ചുനില്‍ക്കുന്നതിനു പകരം , ഈ യുഗത്തില്‍തമ്മില്‍ തല്ലി ക്രിസ്ത്യാനിത്വം നശിപ്പിച്ച്അപഹാസ്സ്യങ്ങളായ
വ്യവഹാരങ്ങള്‍മായി ഇനിയും മുന്നോട്ടു പോകണമോ?

അതോ സ്ഥാപിത താല്പ്പര്യക്കാരായ ഭാരവാഹികളെ മാറ്റിനിര്‍ത്തി,ഇരുകൂട്ടരുടെയും സമാധാന കാംക്ഷികളെ ഉള്‍ക്കൊള്ളിച്ചുകൊണ്ട് സമവായത്തിന് ശ്രമിക്കുന്നതില്‍ പന്തികേടുണ്ടോ?

നല്ല ഒരു തീരുമാനത്തില്‍ എത്തുന്നതുവരെ , അന്യോന്യം ചെളി വാരി എറിയലും , നിരുത്തരവാദിത്വപരമായ പ്രസ്താവനകളും പുലമ്പി, കോടതിയലക്ഷ്യമാകാതെ നല്ല ചിന്തകള്‍ക്കും ചര്‍ച്ചകള്‍ക്കും കളമൊരുക്കിക്കൂടെ? ഇപ്പോഴത്തെ നിയമപരമായ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുമ്പോള്‍ എങ്ങനെ ഒരു പരിഹാരം ഉണ്ടാക്കാം എന്ന് ചിന്തിക്കുക. ഇത് നിലനില്‍പ്പിന്റെ കാര്യം ആയതുകൊണ്ട് ഒരു പരിഹാരത്തിലേക്കു വരുക.

ആളി പടര്‍ത്തി ഒരു കൊടുങ്കാറ്റിന്റെ മറവില്‍ പ്രശനം പരിഹരിക്കാന്‍ ആര്‍ക്കും ആവില്ല. പൊതുവില്‍ താല്പര്യമുള്ള പരസ്പരം വിശ്വാസം ഉള്ള, ആളുകളുടെ കൂട്ടായ തന്ത്രംഉണ്ടാവണം. പ്രശനം വഷളാക്കുന്നവരെ ഒറ്റപ്പെടുത്തണം,സ്വീകാര്യമായ ചില ധാരണകള്‍ ഉണ്ടാക്കണം
തെരുവില്‍ പരിഹരിച്ചു മാനംകളിക്കരുത്. ഇനിയെങ്കിലും ബുദ്ധിപരമായി നീങ്ങണം. ഒരു വലിയ കൂട്ടം ആളുകളുടെ അഭിമാന പ്രശനം കൂടിയാണ്. നമ്മുടെ ഇടയിലെ പണത്തിന്റെ സുതാര്യതയില്ലായ്മ കണ്ടില്ല എന്ന് വരരുത്.ചെറിയ കൂട്ടങ്ങളായി പരിഹാര മാര്‍ഗങ്ങള് ആരായണം

ഒരു ബാവായ്ക്കും മെത്രാനും ഒന്നും നഷ്ടപ്പെടാതെ തന്നെ , ഇരു കൂട്ടരുംയോജിച്ചാല് നമ്മള് ഒരു വന് ശക്തിയായിരിക്കും എന്നത് ഓര്‍മ്മിക്കാതെപലരും ഇതിനു എതിരായി നില്ക്കയും അവരുടെ വ്യക്തിപരമായ നേട്ടങ്ങള്‍ക്ക്. മാത്രമായി സാധാരണക്കാരെ തെറ്റിധരിപ്പിക്കുകയാണെന്നത് നാം തിരിച്ചറിയണം. ഇനി ഇങ്ങനെ തുടരുന്നതില് അര്‍ത്ഥമില്ല; നാം ഒന്നും നേടാനും പോകുന്നില്ല.

സമാന ചിന്തകളുള്ള സാധാരണ വിശ്വാസികളുടെചിന്തകള് പങ്കുവെയ്ക്കാനും ഒരുമിച്ചുകൂടി , മാന്യമായ ഒരു യോജിപ്പിലൂടെ മുന്നേറാനുള്ള വ്യവസ്ഥകള്
മുന്നോട്ടു വെയ്ക്കാനും സാധിച്ചാല്ഒരു ചരിത്രസംഭവമായിരിക്കും.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code