Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ജ്യൂവെല്‍സ് ഓഫ് റിഥം മാസ്റ്റര്‍പീസ് വാദ്യലയ വൃന്ദവുമായി ടി.എസ്. നന്ദകുമാര്‍ നാമം 2018 എക്‌സലെന്‍സ് അവാര്‍ഡ് നിശയില്‍   - ഫ്രാന്‍സിസ് തടത്തില്‍

Picture

ന്യൂജേഴ്‌സി :താളവും സംഗീതവും ഇഴപിരിച്ചുകൊണ്ടു ആസ്വാദക ഹൃദയങ്ങളെ ആനന്ദസാഗരത്തിലേക്കു നയിക്കുന്ന താളവാദ്യ കച്ചേരിയുമായി പ്രശസ്ത കര്‍ണാട്ടിക്ക് പെര്‍ക്കഷനിസ്റ്റ് ടി.എസ്. നന്ദകുമാര്‍ നോര്‍ത്ത് അമേരിക്കന്‍ മലയാളിസ് ആന്‍ഡ് അസോസിയേറ്റഡ് മെമ്പേഴ്‌സ് (NAMAM നാമം) ന്റെ നാമം 2018 എക്‌സലെന്‍സ് അവാര്‍ഡ് നെറ്റില്‍. ലോകത്തിലെ തന്നെ അറിയപ്പെടുന്ന കര്‍ണാട്ടിക്ക് പെര്‍ക്കഷനിസ്റ്റ് ആയ ടി.എസ്. നന്ദകുമാര്‍ തന്റെ എട്ടോളം വരുന്ന ശിഷ്യന്മാരുമായാണ് ഈ മാസം 28നു വൈകുന്നേരം അഞ്ചിന് ന്യൂജേഴ്‌സിയിലെ എഡിസണിലുള്ള റോയല്‍ ആല്‍ബര്‍ട്ട് പാലസില്‍ നടക്കുന്ന വര്‍ണ്ണാഭമായ നാമം 2018 എക്‌സലെന്‍സ് അവാര്‍ഡ് നൈറ്റില്‍ വച്ച് തങ്ങളുടെ മാസ്റ്റര്‍പീസ് വാദ്യ ലയ വൃന്ദയായ ജ്യൂവെല്‍സ് ഓഫ് റിഥം (Jwells of Rythm) എന്ന പേര്‍ക്കഷന്‍ പെര്‍ഫോമന്‍സ് നടത്തുന്നത്.നാമത്തിന്റെ ഈ വര്‍ഷത്തെ മികച്ച സംഗീതകലാകാരനുള്ള നാമം 2018 എക്‌സലെന്‍സ് അവാര്‍ഡും ടി.എസ്. നന്ദകുമാറിനാണ്. എം.ബി,എന്‍. ഫൗണ്ടേഷനാണ് പരിപാടിയുടെ മുഖ്യ സ്‌പോണ്‍സര്‍.

നാദസ്വരത്തിലെ അനുഗ്രഹീത കലാകാരന്മാരായ അമ്പലപ്പുഴ സഹോദരന്മാര്‍ എന്ന പേരിലറിയപ്പെടുന്ന ശങ്കരനാരായണ പണിക്കരുടെയും ഗോപലകൃഷ്ണപ്പണിക്കരുടെയും അനന്തരവനായി ജനിച്ച ടി.എസ്. നന്ദകുമാര്‍ മൃദംഗവായനയിലൂടെ ലോകത്തെ അതിശയിപ്പിച്ച വ്യക്തിയാണ്. ലോകമെമ്പാടും ശിഷ്യഗണങ്ങളുള്ള നന്ദകുമാര്‍ താന്‍ സായത്തമാക്കിയ എല്ലാ പെര്‍ക്കഷന്‍ സംഗീത ഉപകരണങ്ങളുടെയും സര്‍വ്വജ്ഞാനിയാണ്. വയലിന്‍, വീണ,ഓടക്കുഴല്‍ (ഫ്‌ളൂട്ട് ), മൃദംഗം,ഘടം,ഗഞ്ചിറ, മോര്‍സിംഗ്, റിഥം പാഡ് എന്നി സംഗീതോപകരണങ്ങള്‍ ഉപയോഗിച്ചുള്ള താളവാദ്യ കച്ചേരിയില്‍ തന്റെ ഇഷ്ട വാദ്യമായ മൃദംഗവും റിഥം പാഡുമായിരിക്കും നന്ദകുമാര്‍ വായിക്കുക.

മൃദംഗവായനയില്‍ മാജിക്കുകള്‍ സൃഷ്ടിച്ച് താളമേളങ്ങളിലൂടെ ആസ്വാദകരെ ലയിപ്പിച്ച് ഒരു അത്ഭുതലോകത്തേക്ക് കൊണ്ടുപോകാനുള്ള നന്ദകുമാറിന്‍റെ കഴിവ് അപാരമാണ്. താളഭേദങ്ങള്‍ക്കൊപ്പം വിരലുകളുടെ ചലനം സൃഷ്ടിക്കുന്ന സ്വരമാധുര്യം കണ്ണിനും കാതിനും വിസ്മയമൊരുക്കുന്ന അപൂര്‍വ്വ വിരുന്നു തന്നെയാണ്. വയലിന്‍, വീണ, ഫ്‌ലൂട്ട് തുടങ്ങിയ സംഗീതോപകരണങ്ങളുടെ അകമ്പടിയില്‍ മൃദംഗം, ഘടം,ഗഞ്ചിറ, മോര്‍സിംഗ്, റിഥം പാഡ് എന്നീ വാദ്യോപകരണങ്ങളില്‍ നന്ദകുമാറും ശിഷ്യന്മാരും ഏതാണ്ട് 20 മിനുട്ട് നീണ്ടു നില്‍ക്കുന്ന മാസ്മരിക പ്രകടനമായിരിക്കും നടത്തുക.സംഗീതവും താളമേളങ്ങളും തമ്മിലുള്ള ജുഗല്‍ബന്ധി ആദിതാളത്തില്‍ തുടങ്ങികൊട്ടിക്കയറുമ്പോള്‍ ഒരു പെരുമഴ പെയ്തിറങ്ങിയ അനുഭൂതിയായിരിക്കും ആസ്വാദകരില്‍ സൃഷ്ടിക്കുക. വിരലുകളുടെ ചലനങ്ങള്‍ക്കൊപ്പം ശരീര ഭാഷയിലും വ്യതിയാനങ്ങള്‍ സംഭവിക്കുമ്പോള്‍ മറ്റൊരു വിസ്മയക്കാഴ്ചക്കും അത് വേദിയൊരുക്കുന്നു.നീട്ടി വളര്‍ത്തിയ മുടികള്‍ താള മേളങ്ങള്‍ക്കൊപ്പം പാറിപ്പറന്നു നടക്കുമ്പോള്‍ ആസ്വാദകരുടെ കണ്ണുകള്‍ ഇമവെട്ടാതെയും കാതുകള്‍ വിശ്രമമില്ലാതെ കൂര്‍പ്പിച്ചും ശിരസുകള്‍ താളഭേതങ്ങള്‍ക്കൊപ്പം ചലിപ്പിച്ചും ഇരിപ്പുറക്കാതെ 20 മിനിട്ടു ഒരു നിമിഷമാത്രയിലെന്നവണ്ണം കടന്നു പോകുന്നതു കാണാം.

ജൂണ്‍ 9നു 60 വയസു തികയുന്ന നന്ദകുമാറിനുള്ള പിറന്നാള്‍ സമ്മാനം കൂടിയാണ് നാമം അദ്ദേഹത്തിനു നല്‍കുന്ന ഈ ഉപഹാരം. ജൂണ്‍ 11 ന്യൂ ജേഴ്‌സിയിലെ ബ്രിഡ്ജ് വാട്ടറിലുള്ള സര്വസ്വതി ക്ഷേത്രത്തില്‍ പുതുതായി പണികഴിപ്പിച്ച ഓഡിറ്റോറിയത്തില്‍ അദ്ദേഹത്തിന്റെ ശിഷ്യഗണങ്ങള്‍ ചേര്‍ന്ന് നന്ദകുമാറിന്റെ ഷഷ്ട്യപൂര്‍ത്തി വിപുലമായി ആഘോഷിക്കുന്നുമുണ്ട് . അന്നേ ദിവസം രാവിലെ മുതല്‍ വൈകുന്നേരം വരെ വിവിധ സംഗീത കച്ചേരിയും ഉണ്ടായിരിക്കും. നാമം 2018 എക്‌സലന്റ്‌സ് അവാര്‍ഡ് നെറ്റിലെ ഒരു പ്രധാന ആകര്ഷകമായിരിക്കും 20 മിനിട്ട് നീണ്ടു നില്‍ക്കുന്ന ഈ ദൃശ്യ താള വാദ്യ കച്ചേരി എന്ന കാര്യത്തില്‍ സംശയമില്ല.

Picture2

Picture3

Picture

Picture

Picture



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code