Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ആസിഫ പീഡന കൊലപാതകങ്ങള്‍ക്കെതിരേ ഓര്‍മ്മ തിരികള്‍ കൊളുത്തി   - (പി ഡി ജോര്‍ജ് നടവയല്‍)

Picture

ഫിലഡല്‍ഫിയ: അരുംപീഡന കൊലപാതകങ്ങള്‍ക്കെതിരേ ഓര്‍മ്മ തിരികള്‍ കൊളുത്തി. കഠ്വയിലെ ആസിഫ, ഉന്നാവോ പീഡിത, സൂറത്തിലെ പെണ്‍കുട്ടി, ഡല്ലിയിലെ നിര്‍ഭയ, കവിയൂരിലെ അനഘ, കിളിരൂരിലെ ശാരി, പാലക്കാട്ടിലെ സൗമ്യ, പെരുമ്പാവൂരിലെ ജിഷ, പാലക്കാട്ടെ മധു എന്നിങ്ങനെ പൈശാചികതയ്‌ക്കെതിരയായ കുരുന്നുകളുടെയും യുവത്വങ്ങളുടെയും ചൈതന്യസ്മരണകളില്‍  അശ്രുപൂജയര്‍പ്പിച്ച് അത്തരം അരും കൊലകള്‍ക്ക് കാരണക്കാരായ മനുഷ്യപ്പിശാചുക്കളെ സൃഷ്ടിക്കുകയും വളര്‍ത്തുകയും ചെയ്യുന്ന സാമൂഹ്യ വ്യവസ്ഥിതിക്കെതിരെ, പൗര മനസ്സാക്ഷിയും ഭരണ കൂടങ്ങളും സജീവമാæവാന്‍, ഫ്യൂഡല്‍ വ്യവസ്ഥിതിതിയുള്ള കഠിനമനസ്സാക്ഷികളിലെ ഘോര തമസ്സിന്റെ കനത്ത പാളികളെ ചീന്തി, മനുഷ്യ ദയയുടെയും ജീവ മഹത്വത്തിന്റെയും നുറുങ്ങു വെളിച്ചത്തിരികളാകട്ടേ എന്ന പ്രതീക ധ്വനിയോടെ, ഓവര്‍സീസ് റസിഡന്റ് മലയാളീസ് അസ്സോസിയേഷന്‍ (ഓര്‍മ്മ ഇന്റര്‍നാഷണല്‍) ഫിലഡല്‍ഫിയയില്‍ തിരി നാളങ്ങള്‍ കൊളുത്തി അണിചേര്‍ന്നു.

പ്രസിഡന്റ് ജോസ് ആറ്റുപുറം, ജനറല്‍ സെക്രട്ടറി ജോര്‍ജ് നടവയല്‍ ,വൈസ് പ്രസിഡന്റ് ജോര്‍ജ് ഓലിക്കല്‍, ടഷറാര്‍ ജോര്‍ജ് അമ്പാട്ട്, എക്‌സിക്യൂട്ടിവ് കമ്മറ്റി അംഗം സേവ്യര്‍ ആന്റണി, വൈസ് ചെയര്‍മാന്‍ റോഷന്‍ പ്ലാമൂട്ടില്‍, ഫൊക്കാനാ നേതാവ് അലക്‌സ് തോമസ്, ട്രൈസ്റ്റേറ്റ് കേരളാ ഫോറം ചെയര്‍മാന്‍ ജോഷി æര്യാക്കോസ്,  ഓര്‍മാ സെക്രട്ടറി ഫാ. ഫിലിപ് മോഡയില്‍, ആലീസ് ആറ്റുപുറം, പിയാനോ മുന്‍ പ്രസിഡന്റ് ബ്രിജിറ്റ് പാറപ്പുറത്ത്, ഫൊക്കാനാ വനിതാ ഫോറം സെക്രട്ടറി സെലിന്‍ ഓലിക്കല്‍, ജെറി ജോര്‍ജ്, ബെന്നി സെബാസ്റ്റ്യന്‍ എന്നിങ്ങനെ നിരവധി സാമൂഹ്യ പ്രവര്‍ത്തകര്‍ പങ്കു ചേര്‍ന്നു.

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code