Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

മധു മൊഴി (കവിത: അനുജ.എം. സജി)

Picture


ഉടുമുണ്ടുരിഞ്ഞെന്റെ കരങ്ങള്‍ ബന്ധിച്
ദുര്‍ബലമാമെന്‍ മേനി ചവിട്ടി മെതിച്ച്

അല്പ പ്രാണനാം എനിക്കു കള്ളനെന്നു മുദ്രചാര്‍ത്തി
നിയമപാലക മുന്നിലെത്തിച്ച സദാചാര്യ മാന്യരേ....

കോടികള്‍ കട്ടുമുടിച്ചവന്റെ ആസനം താങ്ങി
പീഡന വീരന്മാര്‍ക് വക്കാലത്തും നടത്തി

രാഷ്ട്രിയ മറപറ്റി കൊലകള്‍ നടത്തുന്നവര്‍ക്ക് ഓശാന പാടി
നാടു മുടിക്കുന്ന നിങ്ങളാണു പെരുങ്കള്ളര്‍....

നിങ്ങളെന്ന മനുഷ്യ മൃഗങ്ങളെ ഭയന്ന്
പാറയിടുക്കും പൊന്തക്കാടും വീടാക്കിയ

എനിക്കുണ്ടോ രഹസ്യ നിക്ഷേപം.... ??

പാറയിടുക്കിലെ എന്റെ അറയില്‍
നിങ്ങള്‍ക്ക് കിട്ടിയ തൊണ്ടി മുതലെന്ത്????

ചെള്ളും കല്ലും നിറഞ്ഞ അരിമണികള്‍ക്കായോ
നിങ്ങള്‍ എന്നെ മൃഗീയമായി കൊന്നത്???

പശിയകറ്റാനായി അരിയെടുത്തയെന്നെ
അല്പായുസാക്കിയ നിങ്ങള്‍ക്ക്....
വായ്ക്കരി പോലും ലഭിക്കാതിരിക്കട്ടെ!!

ഇത് പ്രാകൃതമായ ആദിവാസിയുടെ ജല്പനമല്ല
അല്പായുസായി പോയ പാവം മനുഷ്യന്റെ "മരണ വിലാപം"

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code