തിരുവനന്തപുരം: വിശുദ്ധ തോമാശ്ലീഹ ഇന്ത്യയില്‍ വന്നതിന് തെളിവുണ്ടെന്ന് വ്യക്തമാക്കി സീറോ മലബാര്‍ സഭ. തോമാശ്ലീഹ ഇന്ത്യയില്‍ വന്നതിന് തെളിവില്ലെന്ന മുതിര്‍ന്ന വൈദികന് തോലക്കാട്ടിന്റെ പ്രസ്താവന വസ്തുതാ വിരുദ്ധമാണെന്നും ഇതിനു ചരിത്ര രേഖകള്‍ തെളിവുണ്ടെന്നും സീറോ മലബാര്‍ സഭ വ്യക്തമാക്കി.
തോമാശ്ലീഹ ബ്രാഹ്മണരെയാണ് മാമ്മോദീസ മുക്കി ക്രിസ്ത്യാനികളാക്കിയതെന്ന ഐതിഹ്യം തകര്‍ക്കപ്പെടണമെന്ന വാദവുമായി ഗീവര്‍ഗ്ഗീസ് മാര്‍ കൂറിലോസ് രംഗത്തെത്തിയിരുന്നു. സീറോ മലബാര്‍ സഭയുടെ ഇത്ഭവം തോമാശ്ലീഹായുടെ സുവിശേഷ പ്രഘോഷണത്തില്‍ നിന്നാണെന്നും ഇതിനോടു വിയോജീക്കുന്നവര് ന്യൂനപക്ഷം മാത്രമാണെന്നും കൂരിയ ബിഷപ്പ് മാര്‍ വാണിയപ്പുരയ്ക്കല്‍ അറിയിച്ചു
നേരത്തെ ബ്രാഹ്മണരെ ക്രിസ്ത്യാനികളാക്കിയതാണെന്ന അബദ്ധധാരണ തിരുത്തണമെന്നും യാക്കോബായ സഭയുടെ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗ്ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്താ രംഗത്തെത്തിയത്. അതിനു പിന്നാലെയാണ് ഈ വാദത്തെ തള്ളിക്കൊണ്ട് സഭ രംഗത്തെത്തിയത്
Comments