Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

മണ്ണും പെണ്ണും (കവിത: ഡോ. ആന്‍സി ആന്‍)

Picture

"മണ്ണിനും പെണ്ണിനും
വിലയിട്ടു വാങ്ങിയവന്‍.
മണ്ണിന്‍ മാറില്‍ കാലു കൊണ്ടു മെതിച്ചു വിത്തു പാകി വിളവു കൊണ്ടു അവന്‍ ഉത്തമര്‍ണ്ണന്‍ ആയി.

പെണ്ണിന്‍ മാറില്‍ കാമം കൊണ്ടു കിതപ്പ് മാറ്റി. ഒരു തലമുറ വാര്‍ത്തു ആണത്തമുള്ളവന്‍ എന്നു ആത്മസ്തുതി പാടി…!

വിലയ്ക്കു വാങ്ങപെട്ട
മണ്ണില്‍ കതിരുകള്‍ മുളക്കില്ലന്നറിഞ്ഞപ്പോള്‍
അവന്‍ മതിലുകള്‍ കൊണ്ടു അതിര്‍വരമ്പു തീര്‍ത്തു സ്വപ്നമാളിക പണിതു…!

പെണ്ണിന്‍ മനസ്സില്‍ സ്വപ്നങ്ങള്‍ക്ക് ചിറകു മുളക്കുന്നതറിഞ്ഞവന്‍ സ്‌നേഹം കൊണ്ട് നെയ്തുതീരാത്ത പായയില്‍ ചുരുട്ടികെട്ടി മോഹങ്ങള്‍ കൊണ്ടു വലയം തീര്‍ത്തു ഉന്മാദനായി…!

മണ്ണില്‍ മാളിക തീര്‍ക്കപ്പെട്ടിട്ടും ഒരു തുള്ളി ദാഹജലം കിട്ടാതെ വരണ്ടു ചിറി കൊടിയിട്ടും ഏമാന്റെ മാളിക നെഞ്ചില്‍ ഏറ്റി വിലയ്ക്ക് വാങ്ങിയ നന്ദി ഓര്‍ത്തു..!

മോഹങ്ങള്‍ തച്ചുടയ്ക്കപ്പെട്ടിട്ടും, ചുമരുകളില്‍ ബന്ധിക്കപ്പെട്ടിട്ടും, ആണൊരുത്തന്റെ കണ്ണുരുട്ടലില്‍
അവള്‍ കരുത്തു നടിച്ചു ഒടുക്കം വരെയും ..!

മണ്ണില്‍ ചവിട്ടി പെണ്ണിന്‍ കൈ പിടിച്ചു അവന്‍ പിന്നെയും നടന്നു ഒരിക്കലും തീരാത്ത സ്വപ്നങ്ങളുടെ താഴ്വരകളിലൂടെ…!

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code