കണ്ണില്‍ നിറയെ കോന്നപ്പുവും കൈ നിറയെ നാണയങ്ങളും മനസ്സ് നിറയെ നന്മയും സ്നേഹവും പകര്‍ന്ന് ഒരു വിഷു കൂടി പുലരുകയായി.
ഓട്ടുരുളിയില്‍ അരിയും നെല്ലും ഉപയോഗിച്ച് പാതി നിറച്ച്, കൂടെ അലക്കിയ , മുണ്ടും, പൊന്നും, വാല്‍ക്കണ്ണാടിയും, കണിവെള്ളരിയും, കണിക്കൊന്നയും, പഴുത്ത അടയ്ക്കയും വെറ്റിലയും, കണ്മഷി, ചാന്ത്, സിന്തൂരം, നാരങ്ങ എന്നിവയും കിഴക്കോട്ട് തിരിയിട്ട് കത്തിച്ച നിലവിളക്കും, നാളികേരപാതിയും, ശ്രീകൃഷ്ണന്റെ വിഗ്രഹവും വച്ചാണ് വിഷുക്കണി ഒരുക്കുക. കണിക്കൊന്ന പൂക്കള്‍ വിഷുക്കണിയില്‍ നിര്‍ബന്ധമാണ്. ഐശ്വര്യസമ്പൂര്‍ണ്ണമായ അതായത് പ്രകാശവും, ധനവും, ഫലങ്ങളും, ധാന്യങ്ങളും എല്ലാം ചേര്‍ന്ന വിഷുക്കണി കണ്ടുണരുമ്പോള്‍, പുതിയൊരു ജീവിതത്തിലേക്കുള്ള ചുവടുവെയ്പാണ് ആരംഭിക്കുന്നത്.
മാന്യ വായനക്കാര്‍ക്ക് ജോയിച്ചന്‍ പുതുക്കുളം ഡോട്ട്കോം അണിയറ പ്രവര്‍ത്തകരുടെ വിഷു ആശംസകള്‍....
Comments