Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

സംഗമിത്ര അക്കാദമി ആര്‍ട്‌സ് നീതിസാഗരം മയാമിയില്‍ അരങ്ങേറി

Picture

മയാമി: സംഗമിത്ര തീയേറ്റേഴ്‌സിന്റെ ഈവര്‍ഷത്തെ സാമൂഹ്യ, സംഗീത, നൃത്തനാടകം "നീതിസാഗരം' കൂപ്പര്‍സിറ്റി ഹൈസ്കൂള്‍ ഓഡിറ്റോറിയത്തിലെ നിറഞ്ഞ സദസിനു മുന്നില്‍ അവതരിപ്പിച്ചു.

കരുണയുടേയും സ്‌നേഹത്തിന്റേയും ആലയങ്ങളാകേണ്ട ആതുരാലയങ്ങളെ ചിലരെങ്കിലും കച്ചവട കണ്ണുകളോടെ നോക്കി കാണുന്ന അറവുശാലകളായി അധപതിക്കമ്പോള്‍ അതിനിടെ തിരിച്ചറിവിന്റേയും, തിരുത്തലിന്റേയും മരവിച്ചുപോകാത്ത മനസാക്ഷിയുടേയും കരളലയിപ്പിക്കുന്ന കാരുണ്യത്തിന്റേയും ഒറ്റപ്പെട്ട നന്മയുടേയും ശബ്ദമായിത്തീരുവാന്‍ ഓര്‍മ്മിപ്പിക്കുന്നതാണ് ഫ്രാന്‍സീസ് ടി. മാവേലിക്കര രചന നിര്‍വഹിച്ച ഈ നാടകം.

പ്രൊഫണല്‍ മികവോടുകൂടി സംഗമിത്ര തീയേറ്റേഴ്‌സിന്റെ അരങ്ങിലും, അണിയറയിലുമായി മുപ്പതോളം കലാകാരന്മാര്‍ ചേര്‍ന്ന് രണ്ടര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഈ നാടകം വേദിയില്‍ അവതരിപ്പിക്കപ്പെട്ടപ്പോള്‍ ഉയര്‍ന്ന കരഘോഷത്തോടുകൂടിയാണ് "നീതിസാഗര'ത്തെ കാണികള്‍ എതിരേറ്റത്.

പതിനഞ്ച് കഥാപാത്രങ്ങള്‍ വേഷമിട്ട് അരങ്ങില്‍ എത്തിയപ്പോള്‍ പതിനെട്ട് കലാകാരന്മാര്‍ രംഗപടവും, രംഗസജ്ജീകരണവുമൊരുക്കി അണിയറയിലും പ്രവര്‍ത്തിച്ചു. നൃത്താവിഷ്കാരം റിഥം സ്കൂള്‍ ഓഫ് ഡാന്‍സും നിര്‍വഹിച്ചു.

നാടകത്തിന്റെ വിജയത്തിനായി അണിയറയില്‍ തങ്ങളുടെ കഴിവുകള്‍ അക്ഷീണം വിനിയോഗിച്ച പ്രതിഭകളെ സംഗമിത്ര തീയേറ്റേഴ്‌സ് സ്റ്റേജില്‍ ആദരിച്ചു.

രംഗസജ്ജീകരണം നിര്‍വഹിച്ച ഷിബു ജോസഫ്. രംഗപടവും നിശ്ചലദൃശ്യങ്ങളുമൊരുക്കിയ ബിജു ഗോവിന്ദന്‍കുട്ടിയും, സംഗീത നിയന്ത്രണം നിര്‍വഹിച്ച ഡേവിസ് വര്‍ഗീസും, പബ്ലിക് റിലേഷന്‍സ് നിര്‍വഹിച്ച ഉല്ലാസ് കുര്യാക്കോസിനും, നാടക സംവിധാനം മനോഹരമാക്കിയ നോയല്‍ മാത്യുവിനും ഫോമയുടെ മുന്‍ പ്രസിഡന്റ് ജോണ്‍ ടൈറ്റസ് സംഗമിത്രയുടെ ഉപഹാരം നല്‍കി ബഹുമാനിച്ചു.

കലയേയും കലാകാരന്മാരേയും വളര്‍ത്തുന്നതിനും, പഠിപ്പിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനും അവര്‍ക്ക് വേദിയൊരുക്കുന്നതിനുമായിട്ടാണ് മയാമി സംഗമിത്ര തീയേറ്റേഴ്‌സ് വിഭാവനം ചെയ്തിരിക്കുന്നത്. വര്‍ഷംതോറും ഒരു പരിപാടി സംഗമിത്ര വേദിയില്‍ നടത്തും.

സംഗമിത്ര തീയേറ്റേഴ്‌സിന്റെ ബാനറില്‍ ഈവര്‍ഷം "സംഗമിത്ര അക്കാഡമി ഓഫ് ആര്‍ട്‌സ്' ആരംഭിക്കും.

മധ്യവേനല്‍ അവധിക്കാലത്ത് സംഗീത,വാദ്യ ഉപകരണങ്ങള്‍ പഠിപ്പിക്കുന്ന ക്ലാസുകള്‍ ആരംഭിക്കുന്നു. വിദഗ്ധരായ അധ്യാപകരാണ് ക്ലാസുകള്‍ കൈകാര്യം ചെയ്യുന്നത്. പിയാനോ, വയലിന്‍, ഗിറ്റാര്‍, തബല, മൃദംഗം, ക്ലാസിക്കല്‍ മ്യൂസിക് എന്നീ ക്ലാസുകളാണ് ആരംഭിക്കുന്നത്. ക്ലാസുകള്‍ 2018 ജൂണ്‍ രണ്ടാം തീയതി മുതല്‍ ആരംഭിക്കും.

ജോയല്‍ മധൂക്കര്‍ ആണ് സംഗമിത്ര അക്കാദമി ഓഫ് ആര്‍ട്‌സിന്റെ പ്രിന്‍സിപ്പല്‍. ട്രിനിറ്റി സ്കൂള്‍ ഓഫ് ലണ്ടന്റെ കരിക്കുലമനുസരിച്ചാണ് ക്ലാസുകള്‍ ക്രമീകരിച്ചിരിക്കുന്നത്. പ്രായഭേദമെന്യേ ഏവര്‍ക്കും സംഗീത-വാദ്യ ഉപകരണ ക്ലാസുകളില്‍ പഠിക്കാന്‍ അവസരമുണ്ട്. സ്കൂള്‍ അഡ്രസ്: 11510 SW 2nd ST.
പ്ലാന്റേഷന്‍ FL. 33325.

അതോടൊപ്പം തന്നെ മധ്യവേനല്‍ അവധിക്കാലത്ത് കുട്ടികള്‍ക്കായി ഒരു ബാന്റ് സെറ്റ് ആരംഭിക്കുന്നതാണ്. പത്തു വയസ്സിനു മുകളില്‍ പ്രായമുള്ള ആണ്‍കുട്ടികള്‍ക്കും, പെണ്‍കുട്ടികള്‍ക്കും ഈ ക്ലാസുകളില്‍ പങ്കെടുക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെപ്പറയുന്ന കോര്‍ഡിനേറ്റേഴ്‌സുമായി ബന്ധപ്പെടുക:

ജോണ്‍സണ്‍ മാത്യു (954 646 4506), നോയല്‍ മാത്യു (786 553 6635), ഉല്ലാസ് കുര്യാക്കോസ് (954 376 9011), ബിജു ഗോവിന്ദന്‍കുട്ടി (786 879 9910).

തുടര്‍ന്ന് കൂപ്പര്‍സിറ്റി ഹൈസ്കൂള്‍ ഓഡിറ്റോറിയത്തിലെ നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി സംഗമിത്ര സ്കൂള്‍ ഓഫ് ആര്‍ട്‌സിന്റെ തിരിതെളിയിക്കല്‍ ചടങ്ങ് നടന്നു.

ഫാ. ജോസഫ് കളപ്പുരയില്‍, ഫാ. വര്‍ഗീസ് മാത്യു, ഫാ. ഐസക്ക് ആരിക്കാപ്പള്ളി, ഫാ. ബിറ്റാജു, ഫോമ മുന്‍ പ്രസിഡന്റ് ജോണ്‍ ടൈറ്റസ്, സംഗമിത്ര തീയേറ്റേഴ്‌സ് പ്രസിഡന്റ് ജോയി കുറ്റിയാനി, ഫൊക്കാന ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ജോര്‍ജി വര്‍ഗീസ് എന്നിവര്‍ ചേര്‍ന്നു നിലവിളക്കിന്റെ തിരികള്‍ തെളിയിച്ചപ്പോള്‍ മയാമി മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ജോസ് തോമസ്, കേരള സമാജം ഓഫ് സൗത്ത് ഫ്‌ളോറിഡ പ്രസിഡന്റ് സാം പാറത്തുണ്ടില്‍, നവകേരള അസോസിയേഷന്‍ പ്രസിഡന്റ് ജോബി പൊന്നുംപുരയിടം, കൈരളി ആര്‍ട്‌സ് ക്ലബ് പ്രസിഡന്റ് ഏബ്രഹാം കളത്തില്‍, വെസ്റ്റ് പാംബീച്ച് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ബിജു തോണിക്കടവില്‍, മലയാളി അസോസിയേഷന്‍ ഓഫ് സെന്‍ട്രല്‍ ഫ്‌ളോറിഡ പ്രസിഡന്റ് സജി കരിമ്പന്നൂര്‍, ഇന്ത്യ പ്രസ്ക്ലബ് നാഷണല്‍ സെക്രട്ടറി സുനില്‍ തൈമറ്റം, ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് സൗത്ത് ഫ്‌ളോറിഡ പ്രസിഡന്റ് ഷീല ജോണ്‍സണ്‍, ഇന്ത്യ പ്രസ്ക്ലബ് ഫ്‌ളോറിഡ ചാപ്റ്റര്‍ പ്രസിഡന്റ് ബിനു ചിലമ്പത്ത്, ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് നാഷണല്‍ പ്രസിഡന്റ് മാമ്മന്‍ സി. ജേക്കബ്, ഫോമ നാഷണല്‍ കമ്മിറ്റി മെമ്പര്‍ ഷീല ജോസ്, ക്‌നാനായ കാത്തലിക് അസോസിയേഷന്‍ ഓഫ് സൗത്ത് ഫ്‌ളോറിഡ ഭാരവാഹികള്‍, വിവിധ സംഘടനാ പ്രതിനിധികള്‍, സംഗമിത്ര തീയേറ്റേഴ്‌സ് ഭാരവാഹികള്‍ എന്നിവരും ഫ്‌ളോറിഡയ്ക്കു പുറത്തുനിന്നെത്തിയ പ്രത്യേക ക്ഷണിതാക്കളും മഹനായ കര്‍മ്മത്തിനു സാക്ഷികളായി.

ജോയി കുറ്റിയാനി ഏവര്‍ക്കും നന്ദി പറഞ്ഞു. നാടകത്തിന്റെ വിജയത്തിനായി അരങ്ങിലും അണിയറയിലും പ്രവര്‍ത്തിച്ചവരായ ബാബു കല്ലിടുക്കില്‍, റോബിന്‍സ് ജോസ്, വിനോദ് കുമാര്‍ നായര്‍, സഞ്ജയ് നടുപ്പറമ്പില്‍, നിക്‌സണ്‍ ജോസഫ്, കുര്യാക്കോസ് പൊടിമറ്റം, ജെസ്സി പാറത്തുണ്ടില്‍, അജി വര്‍ഗീസ്, റീനു ജോണി, സാന്ദ്ര, അനുപമ ജയ്പാല്‍, റോബര്‍ട്ട് ജയിംസ്, ജോര്‍ജ് കുളം, ജോയി മത്തായി, ചാര്‍ലി പൊറത്തൂര്‍, ശ്രീജിത്ത് കാര്‍ത്തികേയന്‍, ജിനോയി വി. തോമസ്, ജിസ്‌മോന്‍ ജോയി, ഷിബു ജോസഫ്, ഏബിള്‍ റോബിന്‍സ്, ജോഷി ജോണ്‍, ജോബി ഏബ്രഹാം, റിച്ചാര്‍ഡ് ജോസഫ്, ജിഷ ജിനോ, റോസ് ജിജോ, പുഷ്പ ജോസ്, അലീഷ കുറ്റിയാനി, ഷാലി റോബിന്‍സ്, നിഷ കല്ലിടുക്കില്‍, മെല്‍ക്കി ബൈജു, ബിനു ജോസ്, രഞ്ജിത്, ഷെന്‍സി മാണി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

നാടകത്തെക്കുറിച്ച് കൂടുതല്‍ അറിയുന്നതിനും ബുക്കിംഗിനുമായി ബന്ധപ്പെടുക: മാനേജര്‍ ബാബു കല്ലിടുക്കില്‍ (954 593 6882).



Picture2

Picture3

Picture



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code