Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ദേശീയ ചലച്ചിത്ര പുരസ്കാരം: മലയാളത്തിന് പത്ത് അവാര്‍ഡുകള്‍.

Picture

ന്യൂഡല്‍ഹി: 2017ലെ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ മലയാളത്തിന് പത്ത് അവാര്‍ഡുകള്‍. മികച്ച സംവിധായകനായി ജയരാജിനെയും (ഭയാനകം) സഹനടനായി ഫഹദ് ഫാസിലിനെയും (തൊണ്ടിമുതലും ദൃക്‌സാക്ഷിയും) തെരഞ്ഞെടുത്തു.

ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്‌സാക്ഷിയുമാണ് മികച്ച മലയാള ചിത്രം. ഈ ചിത്രത്തിന് തിരക്കഥ രചിച്ച സജീവ് പാഴൂരിന് മികച്ച തിരക്കഥക്കുള്ള പുരസ്കാരവും ലഭിച്ചു.&ിയുെ;ടേക്ഓഫിലെ നഴ്‌സായുള്ള മികച്ച പ്രകടനത്തിന് നടി പാര്‍വതി പ്രത്യേക ജൂറി പരാമര്‍ശത്തിന് അര്‍ഹയായി. വിശ്വാസപൂര്‍വം മന്‍സൂര്‍ എന്ന സിനിമയിലെ ഗാനത്തിന്&ിയുെ;കെ.ജെ !യേശുദാസിനെ&ിയുെ;മികച്ച ഗായകനായും സന്തോഷ് രാജനെ&ിയുെ;(ടേക്ഓഫ്) മികച്ച പ്രൊഡക്ഷന്‍ ഡിസൈനറായും തെരഞ്ഞെടുത്തു.

മികച്ച നടനായി ബംഗാളി നടന്‍ റിഥി സെനും (നഗര്‍ കീര്‍ത്തന്‍) മികച്ച നടിയായി ശ്രീദേവിയും (മോം) തെരഞ്ഞെടുക്കപ്പെട്ടു. മികച്ച നടനുള്ള മല്‍സരത്തില്‍ ഇന്ദ്രന്‍സിനെ (ആളൊരുക്കം) അവസാനവട്ടം വരെ പരിഗണിച്ചിരുന്നതായും ജൂറി അധ്യക്ഷന്‍ ശേഖര്‍ കപൂര്‍ മാധ്യമങ്ങളോട് പറഞ്ഞു.

കളിയാട്ടത്തിന് ശേഷം സംവിധായകന്‍ എന്ന നിലയില്‍ ജയരാജിന് ലഭിക്കുന്ന രണ്ടാമത്തെ ദേശീയ പുരസ്കാരമാണിത്. വിവിധ മേഖലകളിലായി ഏഴു ദേശീയ പുരസ്കാരങ്ങള്‍ ജയരാജ് നേടിയിട്ടുണ്ട്.

ഡല്‍ഹി ശാസ്ത്രിഭവനില്‍ വെച്ച് പുരസ്കാര നിര്‍ണയ സമിതി അധ്യക്ഷന്‍ ശേഖര്‍ കപൂറാണ് ജേതാക്കളുടെ പേരുകള്‍ പ്രഖ്യാപിച്ചത്. 321 ഫീച്ചര്‍ സിനിമകളും ഡോക്യുമെന്‍ററികളും ഹൃസ്വ സിനിമകളും അടക്കം 156 നോണ്‍ ഫീച്ചര്‍ സിനിമകളും ജൂറിയുടെ പരിഗണക്ക് വന്നു. 15 മലയാള സിനിമകളാണ് ദേശീയ പുരസ്കാര പട്ടികയില്‍ ഇടംനേടിയത്. പ്രാദേശിക ജൂറി കണ്ട ശേഷമാണ് സിനിമകള്‍ ദേശീയ പുരസ്കാരത്തിനായി ശിപാര്‍ശ ചെയ്തത്. 11 അംഗ ജൂറിയില്‍ തിരക്കഥാകൃത്ത് ഇംതിയാസ് ഹുസൈന്‍ ഉള്‍പ്പെട്ട പാനലാണ് മലയാള ചിത്രങ്ങള്‍ തെരഞ്ഞെടുത്തത്.

പുരസ്കാരങ്ങള്‍ ഒറ്റനോട്ടത്തില്‍: ദാദാ സാഹെബ് ഫാല്‍ക്കെ പുരസ്കാരം – വിനോദ് ഖന്ന സംവിധായകന്‍ – ജയരാജ് (ഭയാനകം) നടി – ശ്രീദേവി (മോം) നടന്‍ – റിഥി സെന്‍ (നഗര്‍ കീര്‍ത്തന്‍) ചിത്രം – വില്ലേജ് റോക്ക് സ്റ്റാര്‍ (അസം) ജനപ്രിയ ചിത്രം– ബാഹുബലി 2

സഹനടന്‍ – ഫഫദ് ഫാസില്‍ സഹനടി– ദിവ്യ ദത്ത (ഇരാദാ– ഹിന്ദി) ഗായകന്‍ – കെ.ജെ. യേശുദാസ് (ഗാനം– പോയ് മറഞ്ഞ കാലം (വിശ്വാസപൂര്‍വം മന്‍സൂര്‍) ഗായിക – ശാഷാ തിരുപ്പതി (കാട്രു വെളിയിടൈ) തിരക്കഥ (ഒറിജിനല്‍)– തൊണ്ടിമുതലും ദൃക്‌സാക്ഷിയും (സജീവ് പാഴൂര്‍) തിരക്കഥ (അവലംബിതം)– ചിത്രം: ഭയാനകം (ജയരാജ്) ഛായാഗ്രഹണം – നിഖില്‍ എസ്.പ്രവീണ്‍ (ഭയാനകം) സംഗീതം – എ.ആര്‍. റഹ്മാന്‍ (കാട്രു വെളിയിടൈ) പശ്ചാത്തല സംഗീതം– എ.ആര്‍. റഹ്മാന്‍ (മോം) സാമൂഹിക പ്രസക്തിയുള്ള ചിത്രം – ആളൊരുക്കം പ്രൊഡക്ഷന്‍ ഡിസൈന്‍– സന്തോഷ് രാമന്‍ (ടേക്ക് ഓഫ്)

ദേശീയോദ്ഗ്രഥന ചിത്രം – ധപ്പ ബാലതാരം – ഭനിത ദാസ് (വില്ലേജ് റോക്സ്റ്റാര്‍സ്) മികച്ച മെയ്ക് അപ് ആര്‍ടിസ്റ്റ് – രാം രജത് (നഗര്‍ കീര്‍ത്തന്‍) കോസ്റ്റ്യൂം – ഗോവിന്ദ മണ്ഡല്‍ എഡിറ്റിങ് – റീമ ദാസ് (വില്ലേജ് റോക്ക്സ്റ്റാര്‍സ്) സ്‌പെഷല്‍ എഫക്ട്‌സ് – ബാഹുബലി 2 ആക്ഷന്‍ ഡയറക്ഷന്‍– ബാഹുബലി 2

വിവിധ ഭാഷകളിലെ മികച്ച ചിത്രം: ഹിന്ദി – ന്യൂട്ടന്‍ തമിഴ് – ടു ലെറ്റ് ഒറിയ – ഹലോ ആര്‍സി ബംഗാളി – മയൂരക്ഷി ജസാറി – സിന്‍ജാര്‍ തുളു – പഡായി ലഡാക്കി – വോക്കിങ് വിത് ദി വിന്‍ഡ് കന്നഡ– ഹെബ്ബട്ടു രാമക്ക തെലുങ്ക് – ഗാസി

മികച്ച ഷോര്‍ട് ഫിലിം (ഫിക്ഷന്‍) – മയ്യത്ത് (മറാത്തി ചിത്രം) സാമൂഹിക വിഷയങ്ങളെക്കുറിച്ചുള്ള ചിത്രങ്ങള്‍ – ഐ ആം ബോണി, വേല്‍ ഡണ്‍

പ്രത്യേക ജൂറി പുരസ്കാരം – എ വെരി ഓള്‍ഡ് മാന്‍ വിത് ഇനോര്‍മസ് വിങ്‌സ് എജ്യുക്കേഷനല്‍ ചിത്രം – ദി ഗേള്‍സ് വി വേര്‍ ആന്‍ഡ് ദി വിമന്‍ വി വേര്‍ നോണ്‍ ഫീച്ചര്‍ ചിത്രം – വാട്ടര്‍ ബേബി

പ്രത്യേക പരാമര്‍ശം: പങ്കജ് ത്രിപാഠി (ന്യൂട്ടന്‍) മോര്‍ഖ്യ (മറാത്തി ചിത്രം) ഹലോ ആര്‍സി (ഒഡീഷ ചിത്രം)



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code