Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

എന്തു കൊണ്ട് മാവേലി സ്റ്റോര്‍?? (ജി. കൃഷ്ണമൂര്‍ത്തി)

Picture

ഓണക്കാലങ്ങളില്‍ കുറെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇറങ്ങിയിരുന്ന ഒരു കാസെറ്റിന്റെ തലക്കെട്ടായിരുന്നു " ദേ മാവേലി കൊമ്പത്ത് " ഞാന്‍ മാവേലി സ്റ്റോറിനെപ്പറ്റി എന്തിനെഴുതുന്നു ?എന്തു കൊണ്ട് മാവേലി സ്റ്റോറിനെപ്പറ്റി മാത്രം എഴുതുന്നു?എന്ന് പലരും ചോദിച്ചു . അവരോട് എന്നും എനിക്കൊരു മറുപടി യേയുള്ളു ,അവരുടെ " ഉദ്ദേശ ശുദ്ധി",,അമേരിക്കയില്‍ ഒന്നും ഫ്രീ അല്ല ,ഞാന്‍ അമേരിക്കയില്‍ വന്ന കാലത്തു് ആദ്യം കേട്ട വാചകങ്ങളില്‍ ഒന്ന് ആ അമേരിക്കയില്‍ ആണ് നാമ മാത്രമായ ലാഭം ഇട്ട് ഒരു വ്യാപാര സ്ഥാപനം ഉയര്‍ന്നു വന്നത് ,ഞാന്‍ ആദ്യം മാവേലി സ്റ്റോറില്‍ പോയ ദിവസം തൊട്ടടുത്ത മലയാളി ഹോട്ടലില്‍ അല്പം ഭക്ഷണം വാങ്ങാന്‍ കയറിയിരുന്നു ,അവിടെ നടന്ന സംഭാഷണങ്ങള്‍ മാവേലി സ്റ്റോറിനെ പ്പറ്റിയായിരുന്നു ,"ഇങ്ങനെ വില കുറച്ചു കൊടുത്താല്‍ അവര്‍ ഉടനെ പൂട്ടിപ്പോകും " ഈ രീതിയിലായിരുന്നു അവിടെ നടന്ന സംഭാഷണങ്ങള്‍ ,മലയാളിയുടെ തനതായ അസൂയയും കുശുമ്പും മുറ്റിയ അവരുടെ സംസാരം ആണ് ,

മാവേലി സ്റ്റോറിനെപ്പറ്റി എന്റെ തൂലിക ഏറെ നാള്‍ക്കു ശേഷം ചലിപ്പിച്ചത് ,തുച്ഛമായ മാസ വരുമാനം മാത്രമുള്ള എനിക്കു അവിടുത്തെ വിലക്കുറവ് ഒരു അനുഗ്രഹം ആണെന്നും പറയാതെ വയ്യ .ഞാന്‍ കഴിഞ്ഞ ദിവസം ഹ്യൂസ്റ്റണിലെ പ്രമുഖ ഇന്ത്യന്‍ ഗ്രോസറി സ്റ്റോറില്‍ സ്റ്റോറില്‍ നിന്ന് വെറും നാലു കൂട്ടം അവശ്യ സാധനങ്ങള്‍ വാങ്ങി മൊത്തം 25 ഡോളര്‍ 76 സെന്‍റ് ആയി ,വില കൂടുതല്‍ അല്ലേ ? എന്ന ഒരു ആധി മനസ്സില്‍ !!! ഞാന്‍ പണ്ടേ ഒരു പൈസ അനാവശ്യമായി ചിലവാക്കുക ഇല്ല .അതു കൊണ്ട് തന്നേ ,നേരെ വിട്ടു മാവേലി സ്റ്റോറിലേക്ക് ആ നാലു കൂട്ടം സാധനങ്ങള്‍ തന്നേ അവിടെ നിന്നും വാങ്ങി .മൊത്തം 20 ഡോളര്‍ 95 സെന്‍റ് മാത്രമേ ആയുള്ളൂ!!!,"ഇരുപതു ശതമാനത്തില്‍" അധികം വിലക്കുറവ് ,"അതാണ് മാവേലി സ്റ്റോര്‍" "അതാവണം മാവേലി സ്റ്റോര്‍" രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ ബദ്ധപ്പെടുന്ന എന്നെ പോലുള്ളവര്‍ (മിനിമം വേജസുകാര്‍ )മാവേലി സ്റ്റോര്‍ നില നില്ക്കണം എന്നാ ആഗ്രഹിച്ചു പോകുന്നതില്‍ എന്താണ് തെറ്റ് ?

ഞാന്‍ ഒരു അറു പിശുക്കന്‍ ആണെന്നാണ് എന്റെ സഹധര്‍മ്മിണി പറയുന്നത് ,പക്ഷെ ഞാന്‍ ഒരു മണിക്കൂര്‍ ജോലി എടുത്താല്‍ എല്ലാം കഴിഞ്ഞു കിട്ടുന്നത് ആറില്‍ ചില്ലുവാനം ഡോളറാണ് ,എന്നെ പോലെ കുറെ അധികം പേര്‍ ഹ്യൂസ്റ്റന്‍റെ പ്രദേശങ്ങളില്‍ ഉണ്ട് ,അവര്‍ക്കു പ്രയോജനകരം ആവും എന്ന വിചാരം ആണ് ഞാന്‍ ഇത് എഴുതാന്‍ കാരണം ,ഒരു ശരാശരി മലയാളി ഒരു മാസം ഇരുനൂറില്‍ അധികം ഡോളര്‍ ഇന്ത്യന്‍ സ്റ്റോറില്‍ ചിലവാക്കും,അതില്‍ അന്‍പതോളം ഡോളര്‍ കുറവായിരിക്കും മാവേലി സ്റ്റോറില്‍ ,,,നല്ല ലക്ഷ്യത്തോടെ വ്യവസ്ഥാപിത താല്പര്യങ്ങള്‍ക്കെതിരെ പട നയിക്കുന്നവരുടെ കൂടെ കേരളത്തില്‍ വച്ചും ഒപ്പം നടന്നിട്ടുണ്ട് ,അവര്‍ക്കുവേണ്ടി എഴുതിയിട്ടുണ്ട് ,അവരെയല്ലേ നാം പിന്തുണക്കേണ്ടത് .ഇതോടൊപ്പം രസീതില്‍ ഒന്ന് കണ്ണോടിക്കൂ ലക്ഷ്മി കലാ ചന (കറുത്ത കടല ) മാവേലി സ്റ്റോറില്‍ മൂന്നു ഡോളര്‍ തൊണ്ണൂറ്റി എട്ടു സെന്റ് ,മറ്റേ കടയില്‍ അഞ്ചു ഡോളര്‍ തൊണ്ണൂറ്റി ഒന്‍പതു സെന്റ് ,നൂറു ശതമാനത്തില്‍ അധികം വിലക്കൂടുതല്‍ ,ന്യായമമായ ലാഭം എടുക്കുന്നതിനു ഞാന്‍ എതിരല്ല ,ഇടതു സഹ യാത്രികന്‍ എന്ന നിലയില്‍ അന്യായം പണ്ടേ ഞാന്‍ എതിര്‍ത്തിട്ടുണ്ട്.ഇത് കൊണ്ട് തന്നെ മാവേലി സ്റ്റോര്‍ നിലനില്‍ക്കണം ,നില നിന്നേ മതിയാകൂ .




Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code