ദലിതന് (കവിത: ലിന്റി ആര്. കെന്നഡി)
ദലിതനെന്നു കേട്ടാല്‍
വെള്ളത്തോലുള്ളവന്
പുലയാട്ടുന്നു
പുലമ്പുന്നു മനസ്സില്‍
പുലഭ്യങ്ങള്‍.
തിമിരംബാധിച്ച് മനസ്സില്‍
കറുപ്പേറ്റിയവരെ
ഓര്‍ത്ത് കൊള്‍ക
മണ്ണിനോട് പടവെട്ടി
കറുത്തുപോയവന്
ദലിതന്.
പച്ചമനുഷ്യനാണവന്.
പേരു ചൊല്ലി മഹാത്മാവ്
ഹരിജനെന്നവനെ
അതെ സന്താനമാണവന്‍ ഹരിയുടെ
സാക്ഷാലീശ്വരന്റെ.
പിന്നെന്തിനാണ് അവനെതിരെ
വിലക്കും വിലപേശലും.
Comments