ഗ്ലോസ്കോയില് മലയാളി നഴ്സ് അര്‍ബുദരോഗത്തെതുടര്‍ന്നു മരിച്ചു
ഗ്ലാസ്കോ: ഗ്ലാസ്കോക്കു സമീപം ഗ്ലൈഡ് ബാങ്കില്‍ മലയാളി നഴ്സ് അര്‍ബുദരോഗത്തെ തുടര്‍ന്നു മരിച്ചു. കോതമംഗലം സ്വദേശിനിയായ റജി പോള്‍ (45) ആണ് മരിച്ചത്.
പതിനാലു വര്‍ഷത്തോളമായി ഗ്ലാസ്കോയില്‍ താമസമാക്കിയ ഇവര്‍ കഴിഞ്ഞ ഒരു വര്‍ഷമായി അര്‍ബുദരോഗത്തിന് ചികിത്സയില്‍ ആയിരുന്നു. പരേത എറണാകുളം കിഴക്കന്പലം സ്വദേശിനിയാണ്. കോതമംഗലം മുത്തംകുഴി സ്വദേശിയായ പ്ലാംകുഴിയില്‍ പോള്‍ വര്‍ഗീസാണ് ഭര്‍ത്താവ്. മെഡിസിന് വിദ്യാര്‍ഥിയായ ഫേബ, ഹൈസ്കൂള്‍ വിദ്യാര്‍ഥിനിയായ കെസിയ എന്നിവര്‍ മക്കളാണ്.
മൃതദേഹം സെന്റ് മാര്‍ഗരറ്റ് ഹോസ്പിറ്റലില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംസ്കാരം പിന്നീട് നാട്ടില്‍.
റിപ്പോര്‍ട്ട്: ഷൈമോന്‍ തോട്ടുങ്കല്‍
Comments