തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ഔദ്യോഗിക ഫലമായി ചക്കയെ പ്രഖ്യാപിച്ചു. നിയമസഭയില്‍ കൃഷിമന്ത്രി വി.എസ്. സുനില്‍കുമാറാണ് പ്രഖ്യാപനം നടത്തിയത്. കൃഷിവകുപ്പ് മുന്നോട്ടുവച്ച നിര്‍ദ്ദേശത്തിന് മുഖ്യമന്ത്രി അനുമതി നല്‍കിയതിനു പിന്നാലെയാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയായത്.
കേരളത്തില്‍ സുലഭമായ പോഷക ഗുണമുള്ള ഫലം എന്നതാണ് ചക്കയെ ഔദ്യോഗിക ഫലമായി പ്രഖ്യാപിക്കാനുള്ള തീരുമാനത്തിനു പിന്നില്‍. മറ്റു പല സംസ്ഥാനങ്ങളിലുംനിന്ന് വ്യത്യസ്തമായി വളമോ കീടനാശിനികളോ ഉപയോഗിക്കാതെയാണ് ഇവിടെ ചക്ക ഉത്പാദിപ്പിക്കുന്നത്.
ഈ ചക്ക പ്രകൃതിദത്തമാണ്. അതും ചക്കയെ സംസ്ഥാന ഫലമെന്ന പദവിയിലേക്കുയര്‍ത്താന്‍ കാരണമാണെന്ന് കൃഷിമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. പ്രതിവര്‍ഷം 1,500 കോടി രൂപ ചക്കയിലൂടെ വരുമാനം ഉണ്ടാക്കാമെന്നാണ് സര്‍ക്കാര്‍ കണക്കാക്കുന്നത്.
Comments