Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ചെട്ടികുളങ്ങര ഭഗവതിയുടെ തിരുവാഭരണച്ചാര്‍ത്ത് ദര്‍ശനവും, ഭക്തജന കൂട്ടായ്മയും, കാര്‍ത്തിക വിളക്കും മാര്‍ച്ച് 22ന്

Picture

ചെട്ടികുളങ്ങര ദേവി ക്ഷേത്രത്തില്‍ നടന്ന ദേവപ്രശ്‌ന വിധി പ്രകാരം ഭഗവതി കൊടുങ്ങല്ലൂരില്‍ നിന്നും തിരികെ എത്തുന്ന മീനമാസത്തിലെ കാര്‍ത്തിക നാളില്‍ തിരുവാഭരണം ചാര്‍ത്തിയുള്ള ഭഗവതിയുടെ കാര്‍ത്തിക ദര്‍ശനം 2018 മാര്‍ച്ച് 22 ന് വ്യാഴാഴ്ച നടക്കും. ചരിത്രത്തില്‍ ആദ്യമായി നടക്കുന്ന ഭഗവതിയുടെ തിരുവാഭരണച്ചാര്‍ത്ത് ദര്‍ശനം അന്നേ ദിവസം രാവിലെ 10 മുതല്‍ ഉച്ചക്ക് 2 മണി വരെയാണ്. അന്ന് രാവിലെ 6 മണിക്ക് അമ്മയുടെ തിരുവാഭരണവും വഹിച്ചുള്ള ഘോഷയാത്ര ഹരിപ്പാട് ക്ഷേത്രത്തില്‍ നിന്ന് ആരംഭിച്ച് രാവിലെ 7.30 ന് കിഴക്കേനടയിലെ ക്ഷേത്ര മണ്ഡപത്തില്‍ നിന്നും ക്ഷേത്രത്തിലേക്ക് 13 കരക്കാരും ഭക്തജനങ്ങളും ചേര്‍ന്ന് സ്വീകരിക്കുന്നു..

കുത്തിയോട്ടം എന്ന ചെട്ടികുളങ്ങര ക്ഷേത്രത്തിലെ അനുഷ്ടാനത്തെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന ക്ഷേത്രവിരുദ്ധ ശക്തികള്‍ക്കെതിരെ യുള്ള ഭക്തജന കൂട്ടായ്മ ഇ തേ ദിവസം വൈകിട്ട് 5ന് ക്ഷേത്രാങ്കണത്തില്‍ നടക്കുന്നു. വിവിധ രാഷ്ട്രീയ സാംസ്കാരിക സംഘടന നേതാക്കള്‍ ഭക്തജന കൂട്ടായ്മയില്‍ പങ്കെടുക്കും.വൈകിട്ട് 6.30ന് കാര്‍ത്തിക ദീപം പതിമൂന്ന് കരകളും ചേര്‍ന്ന് ക്ഷേത്രത്തില്‍ ദീപാരാധന സമയത്ത് ഭഗവതിക്ക് കാര്‍ത്തിക ദീപം ഒരുക്കുന്നു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code